For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

ചരിത്രം പരിശോധിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ വളരെ അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്.

1

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുമ്പോഴാണ് ഒരു താരം ഇതിഹാസമെന്ന നിലയിലേക്ക് വളരുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമുള്ള കാര്യമല്ല. ടെസ്റ്റില്‍ മികവ് കാട്ടുകയെന്നതാണ് താരങ്ങള്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ടെസ്റ്റില്‍ പ്രതിഭയും ക്ഷമയും ഫിറ്റ്‌നസുമെല്ലാം ഒരുമിച്ച് വരുമ്പോഴാണ് വലിയ സ്‌കോറിലേക്ക് താരങ്ങള്‍ക്ക് ഉയരാനാവുന്നത്. ചരിത്രം പരിശോധിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ വളരെ അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പരിമിത ഓവറില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ പോയ ചില സൂപ്പര്‍ താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ ടീമിന് കരുത്തായത് യുവരാജ് സിങ്ങായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ യുവിക്കായിരുന്നു. ഫീല്‍ഡിങ്ങുകൊണ്ടും യുവി പകരം വെക്കാനില്ലാത്ത പ്രതിഭാസമായിരുന്നു. എന്നാല്‍ പരിമിത ഓവറിലെ ഈ മികവ് ടെസ്റ്റില്‍ കാട്ടാന്‍ യുവരാജിനായില്ല. ഏകദിനത്തില്‍ 8701 റണ്‍സും ടി20യില്‍ 1177 റണ്‍സും നേടിയ യുവരാജിന് ടെസ്റ്റില്‍ 40 ടെസ്റ്റില്‍ നിന്ന് നേടാനായത് 1900 റണ്‍സാണ്. മൂന്ന് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയു നേടിയെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സുരേഷ് റെയ്‌ന. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഒരു കാലഘട്ടത്തില്‍ മധ്യനിരയിലെ വിശ്വസ്തനായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും ടീമിന്റെ മാച്ച് വിന്നര്‍മാരിലൊരാളായിരുന്ന സുരേഷ് റെയ്‌നക്കും ടെസ്റ്റില്‍ കാര്യമായൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല. 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1605 റണ്‍സും റെയ്‌നയുടെ പേരിലുണ്ട്. എന്നാല്‍ 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സോടെ റെയ്‌നയുടെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരമാണ് റെയ്‌ന.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിനും ടെസ്റ്റില്‍ വലിയൊരു കരിയര്‍ സൃഷ്ടിക്കാനാവാതെ പോയി. എംഎസ് ധോണിയുടെ വരവോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് വഴി മാറിക്കൊടുക്കേണ്ടി വന്ന താരമാണ് കാര്‍ത്തിക്. ധോണിക്ക് മുമ്പ് ക്രിക്കറ്റില്‍ വന്ന താരമായ കാര്‍ത്തിക് ഇപ്പോഴും ഇന്ത്യന്‍ ടി20 ടീമിനായി കളിക്കുന്നുണ്ട്. വിദേശ മൈതാനങ്ങളിലടക്കം മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച കാര്‍ത്തികിന് 26 ടെസ്റ്റില്‍ മാത്രമാണ് അവസരം ലഭിച്ചത്. 1025 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ആശിഷ് നെഹ്‌റ. ഇടം കൈയന്‍ പേസര്‍ പരിമിത ഓവറില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള നെഹ്‌റക്ക് പക്ഷെ ടെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. പരിമിത ഓവറില്‍ തിളങ്ങിയിരുന്നെങ്കിലും 17 ടെസ്റ്റില്‍ മാത്രമാണ് നെഹ്‌റക്ക് അവസരം ലഭിച്ചത്. 44 വിക്കറ്റും അദ്ദേഹം നേടി. ലഭിച്ച അവസരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാട്ടിയെങ്കിലും വലിയ ടെസ്റ്റ് കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നെഹ്‌റ പരാജയപ്പെട്ടു.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി വമ്പന്‍ റെക്കോഡ് കുറിച്ചെങ്കിലും ടെസ്റ്റില്‍ ഈ പറഞ്ഞ വമ്പന്‍ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനായിട്ടില്ല. ടെസ്റ്റ് ടീമില്‍ സജീവമായത് വളരെ വൈകിയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത്. എന്നാല്‍ കരിയര്‍ അവസാനിക്കുമ്പോള്‍ ഒരിക്കലും പരിമിത ഓവറിലേതുപോലൊരു മികച്ചൊരു റെക്കോഡ് സൃഷ്ടിക്കാന്‍ രോഹിത്തിനാവില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നേരത്തെ തന്നെ അദ്ദേഹം സ്ഥിരം ആകേണ്ടതായിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് സാധിക്കാതെ പോയി. അതുകൊണ്ട് തന്നെ രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാകില്ല.

Story first published: Wednesday, June 22, 2022, 8:09 [IST]
Other articles published on Jun 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+