Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

1

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വീര നായകനാണ്. ഒത്തുകളി ആരോപണത്തില്‍ പെട്ട് തകര്‍ന്ന ഇന്ത്യന്‍ ടീമിനെ ഇന്നത്തെ പ്രധാപത്തിലേക്കെത്തിക്കുന്നതില്‍ ഗാംഗുലിയെന്ന നായകന്‍ വഹിച്ച പങ്ക് ചെറുതല്ല. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ ഗാംഗുലിക്കായി.

വിദേശ മൈതാനത്തിലടക്കം ഇന്ത്യയെ വീറോടെ പൊരുതാന്‍ പഠിപ്പിച്ച നായകനാണ് ഗാംഗുലി. കൊല്‍ക്കത്തയുടെ രാജകുമാരനായ ഗാംഗുലിയുടെ കരിയര്‍ ഐതിഹാസികമാണെങ്കിലും ചില വിവാദങ്ങളും കരിയറിലുടെനീളം അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. ഇത്തരത്തില്‍ ഗാംഗുലി വിവാദത്തില്‍ ഉള്‍പ്പെട്ട ചില സംഭവങ്ങള്‍ പരിശോധിക്കാം.

വാട്ടര്‍ ബോയി ആകാന്‍ വിസമ്മതിച്ചു

വാട്ടര്‍ ബോയി ആകാന്‍ വിസമ്മതിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ മുഖ്യ പങ്ക് സൗരവ് ഗാംഗുലിക്ക് അവകാശപ്പെടാവുന്നതാണ്. അതുകൊണ്ട് തന്നെ ഗാംഗുലിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ എപ്പോഴും ഒരു ആദരണീയമായ സ്ഥാനമുണ്ട്. എന്നാല്‍ കരിയറിന്റെ തുടക്ക സമയത്ത് ഗാംഗുലി ഈ പ്രശസ്തിയിലേക്ക് എത്തുന്നതിന് മുമ്പ് അദ്ദേഹം വിവാദത്തില്‍ ഉള്‍പ്പെട്ടത് വെള്ളം കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ്. ബെഞ്ചിലായിരുന്നു ഗാംഗുലിയുടെ സ്ഥാനം. അന്ന് കളിക്കാര്‍ക്ക് വെള്ളംകൊടുക്കാന്‍ ആവിശ്യപ്പെട്ടപ്പോള്‍ ഗാംഗുലി വിസമ്മതിച്ചു. ഇത് വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

നഗ്മയുമായുള്ള പ്രണയം

നഗ്മയുമായുള്ള പ്രണയം

പ്രണയ ബന്ധങ്ങളുടെ പേരില്‍ അധികം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത താരമാണ് സൗരവ് ഗാംഗുലി. എന്നാല്‍ ഒരു സിനിമാ താരവുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ ഗാംഗുലി വിവാദത്തില്‍ പെട്ടു. അത് മറ്റാരുമല്ല തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ സജീവമായിരുന്ന നഗ്മയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് ഗാംഗുലി പെട്ടെന്ന് ഡോണയെ വിവാഹം ചെയ്തു. എന്തുകൊണ്ടാണ് നഗ്മയുമായുള്ള ഗാംഗുലിയുടെ പ്രണയ ബന്ധം തകര്‍ന്നതെന്ന് ഇപ്പോഴും അവ്യക്തം. എന്തായാലും ഗാംഗുലിക്കെതിരേ പല ആരോപണങ്ങളും ഈ പ്രണയ ബന്ധം മൂലം ഉണ്ടായി.

സ്റ്റീവ് വോയെ ടോസിനായി കാത്തു നിര്‍ത്തി

സ്റ്റീവ് വോയെ ടോസിനായി കാത്തു നിര്‍ത്തി

നായകനായിരിക്കെ അധികമാര്‍ക്കുമില്ലാത്ത ധൈര്യവും തന്റേടവും ഗാംഗുലിക്കുണ്ടായിരുന്നു. കരിയറിലുടെനീളം ഇത് പിന്തുടര്‍ന്ന് കൊണ്ടുപോകാനും ഗാംഗുലിക്ക് സാധിച്ചു. 2001 ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ സ്റ്റീവ് വോയെ ടോസിന്റെ സമയത്ത് കാത്ത് നിര്‍ത്തിച്ച് ഗാംഗുലി വിവാദത്തില്‍ പെട്ടു. എല്ലാ മത്സരങ്ങളിലും സ്റ്റീവ് വോയെ കാത്ത് നിര്‍ത്തുന്ന അവസ്ഥ. ഇതോടെ ഗാംഗുലിക്ക് മാച്ച് റഫറി താക്കീതും നല്‍കി. ഇത് ഗാംഗുലിയുടെ അഹങ്കാരമാണെന്ന തരത്തില്‍ വ്യാഖാനിക്കപ്പെടുകയും വലിയ വിമര്‍ശനം അദ്ദേഹം നേരിടേണ്ടി വരികയും ചെയ്തു.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

ലോര്‍ഡ്‌സിലെ വിജയാഘോഷം

ലോര്‍ഡ്‌സിലെ വിജയാഘോഷം

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടം ജഴ്‌സിയൂരി വീശി ഗാംഗുലി ആഘോഷിച്ചത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്നും മായാത്ത ഓര്‍മയാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് എന്നും അഭിമാനം തോന്നുന്ന നിമിഷമായിരുന്നു ഇതെങ്കിലും ഗാംഗുലിയുടെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് അധികം പിടിച്ചില്ല. ഗാംഗുലിയുടെ ആഘോഷം വളരെ വിവാദമാവുകയും വലിയ വിമര്‍ശനം അദ്ദേഹത്തിനെതിരേ ഉയരുകയും ചെയ്തിരുന്നു.

ചാപ്പലുമായുള്ള ഉടക്ക്

ചാപ്പലുമായുള്ള ഉടക്ക്

ഇന്ത്യന്‍ പരിശീലകനായിരുന്ന ഗ്രേഗ് ചാപ്പലും നായകനായിരുന്ന സൗരവ് ഗാംഗുലിയും തമ്മിലുണ്ടായ ഉടക്ക് വളരെ വിവാദമായിരുന്നു. ചാപ്പലിന്റെ പല തീരുമാനങ്ങളോടും ഗാംഗുലിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. സീനിയര്‍ താരങ്ങളെ തഴഞ്ഞുകൊണ്ടുള്ള ചാപ്പലിന്റെ പല തീരുമാനങ്ങള്‍ക്കെതിരേയും ഗാംഗുലി ചോദ്യം ഉയര്‍ത്തുകയും ഒടുവില്‍ ഗാംഗുലി ടീമില്‍ നിന്ന് വിട്ട് നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

Story first published: Monday, June 20, 2022, 16:34 [IST]
Other articles published on Jun 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+