For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

ഇന്ത്യയുടെ ആദ്യത്തെ ടി20 മത്സരം ഓര്‍ക്കുന്നുണ്ടോ?. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2006ലായിരുന്നു ഈ മത്സരം

1

ടി20 ഫോര്‍മാറ്റിലെ വന്‍ ശക്തികളായ ടീമുകളിലൊന്നാണ് ഇന്ത്യ. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പിന്നീടും നിരവധി ടി20 ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റിന്റെ തുടക്കം മുതല്‍ ഇപ്പോള്‍വരെ ഈ ഫോര്‍മാറ്റിലെ വന്‍ ശക്തികളിലൊന്നായി ഇന്ത്യ തുടരുന്നു. വമ്പനടിക്ക് പേരുകേട്ട പല താരങ്ങളെയും ഇക്കാലയളവില്‍ വാര്‍ത്തെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 മത്സരം ഓര്‍ക്കുന്നുണ്ടോ?. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2006ലായിരുന്നു ഈ മത്സരം. ഈ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?. അവരെല്ലാം ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം.

സച്ചിന്‍ - സെവാഗ് ഓപ്പണിങ്

സച്ചിന്‍ - സെവാഗ് ഓപ്പണിങ്

ഇന്ത്യയുടെ ആദ്യത്തെ ടി20യില്‍ ഓപ്പണര്‍മാരായി സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തില്‍ സെവാഗ് 29 പന്തില്‍ 34 റണ്‍സെടുത്തു. അഞ്ച് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹത്തിന് നേടാനായത്. റണ്ണൗട്ടായാണ് സെവാഗ് പുറത്തായത്. സച്ചിന്‍ 12 പന്തില്‍ 10 റണ്‍സാണ് നേടിയത്. രണ്ട് ബൗണ്ടറികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സച്ചിനും സെവാഗും ഇപ്പോള്‍ വിരമിക്കല്‍ ജീവിതം നയിക്കുന്നു. സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിക്കാറുണ്ടെങ്കിലും സെവാഗ് ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ല. മത്സരങ്ങളെ വിലയിരുത്തി പ്രതികരണങ്ങള്‍ നടത്താറുണ്ടെങ്കിലും ഔദ്യോഗികമായി സെവാഗിന് ഇപ്പോള്‍ മറ്റ് പദവികളില്ല.

ദിനേഷ് മോംഗിയ, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്

ദിനേഷ് മോംഗിയ, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്

മൂന്നാം നമ്പറില്‍ അന്ന് കളിച്ചിരുന്നത് ദിനേഷ് മോംഗിയയാണ്. 45 പന്തില്‍ 38 റണ്‍സാണ് ദിനേഷ് മോംഗിയ നേടിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നാല് ഫോറും ഒരു സിക്‌സുമാണ് പറത്തിയത്. വിരമിച്ച ശേഷം ക്രിക്കറ്റില്‍ അത്ര സജീവമല്ലാതിരുന്ന മോംഗിയ നിലവില്‍ ബിജെപിയുടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. അരുണാചല്‍ പ്രദേശിന്റെ പരിശീലകനായും രഞ്ജി ട്രോഫിയില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

നാലാം നമ്പറില്‍ ഇന്ത്യക്കായി ഇറങ്ങിയത് എംഎസ് ധോണിയാണ്. മത്സരത്തില്‍ ധോണി ഡെക്കായിരുന്നു. രണ്ട് പന്ത് നേരിട്ട് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ഇതിഹാസ നായകനായി മാറിയ ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്തു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്‍ കളിക്കുന്നു.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

3

ദിനേഷ് കാര്‍ത്തികായിരുന്നു അഞ്ചാം നമ്പറില്‍. 28 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം പുറത്താവാതെ 31 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ധോണിക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് ഇപ്പോഴും ഇന്ത്യന്‍ ടീമിലുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം കാര്‍ത്തികുണ്ട്.

സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്

സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്

സുരേഷ് റെയ്‌നയാണ് ആറാം നമ്പറില്‍. നാല് പന്തില്‍ പുറത്താവാതെ മൂന്ന് റണ്‍സാണ് അദ്ദേഹം നേടിയത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌ന നിലവില്‍ അവതാരകനായാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അവതാരകനായ റെയ്‌ന ഐപിഎല്ലിലും ഈ റോളില്‍ എത്തിയിരുന്നു.

ഏഴാം നമ്പറില്‍ ഓള്‍റൗണ്ടറായി ഇര്‍ഫാന്‍ പഠാനായിരുന്നു ഉണ്ടായിരുന്നത്. ബാറ്റിങ്ങില്‍ പഠാന് അവസരം ലഭിച്ചില്ല. നാല് ഓവറില്‍ 30 റണ്‍സ് മാത്രമാണ് ഇര്‍ഫാന്‍ വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായില്ല. നിലവില്‍ അവതാരകനെന്ന നിലയിലാണ് പഠാന്‍ പ്രവര്‍ത്തിക്കുന്നത്. ജമ്മു കാശ്മീര്‍ ടീമിന്റെ ഉപദേഷ്ടാവായും ഇര്‍ഫാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

5

ഹര്‍ഭജന്‍ സിങ്ങായിരുന്നു എട്ടാം നമ്പറില്‍. സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന് അന്ന് ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. വിരമിച്ച ശേഷം ഹര്‍ഭജന്‍ ക്രിക്കറ്റില്‍ അവതാരകനെന്ന നിലയില്‍ സജീവമാണ്. മത്സരങ്ങളെ നിരൂപണം ചെയ്തും ഹര്‍ഭജന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്.

സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, എസ് ശ്രീശാന്ത്

സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, എസ് ശ്രീശാന്ത്

ഒമ്പതാമനായി സഹീര്‍ ഖാനായിരുന്നു ഉണ്ടായിരുന്നത്. ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ലെങ്കിലും ബൗളിങ്ങില്‍ തിളങ്ങി. നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് സഹീര്‍ ഖാന്‍ നേടിയത്. വിരമിച്ച ശേഷം പരിശീലക റോളിലേക്ക് മാറിയ സഹീര്‍ ഖാന്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ്.

അജിത് അഗാര്‍ക്കറിനും മത്സരത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. 2.3 ഓവറില്‍ 10 റണ്‍സെടുത്ത് രണ്ട് വിക്കറ്റാണ് അഗാര്‍ക്കര്‍ വീഴ്ത്തിയത്. വിരമിച്ച ശേഷം കമന്റേറ്ററായും അവതാരകനായും പ്രവര്‍ത്തിച്ച അഗാര്‍ക്കര്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ്.

എസ് ശ്രീശാന്തായിരുന്നു ടീമിലെ 11മന്‍. നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് നിലവില്‍ വിരമിക്കല്‍ ജീവിതം നയിക്കുന്നു. ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അദ്ദേഹം സിനിമയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Story first published: Sunday, June 19, 2022, 10:29 [IST]
Other articles published on Jun 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+