Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

1

റെക്കോഡ് സൃഷ്ടിക്കുകയെന്നത് ക്രിക്കറ്റില്‍ എത്ര എളുപ്പമുള്ള കാര്യമല്ല. പ്രതിഭാശാലികള്‍ നിരവധി മുന്നേ നടന്നിട്ടുള്ളതിനാല്‍ അതിനെ മറികടക്കാന്‍ പ്രതിഭയും ഭാഗ്യവും കഠിനാധ്വാനവുമെല്ലാം വേണം. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ പല വമ്പന്‍ റെക്കോഡുകളും അതോടൊപ്പം രസകരമായ റെക്കോഡുകളും കാണാനാവും. കൂടുതല്‍ റണ്‍സ്, സിക്‌സ്, സെഞ്ച്വറി, വിക്കറ്റ് തുടങ്ങിയ റെക്കോഡുകളെല്ലാം ആരാധകര്‍ക്ക് സുപരിചിതമാണെങ്കിലും പല റെക്കോഡുകളും അധികം അറിയപ്പെടാതെയുമുണ്ട്.

ഓരോ റെക്കോഡുകള്‍ക്ക് പിന്നിലും കഠിനാധ്വാനത്തിന്റെ വലിയ കഥ തന്നെ പറയാനുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ കഷ്ടപ്പെട്ട് സൃഷ്ടിച്ച റെക്കോഡുകള്‍ അതേ ദിവസം തന്നെ തിരുത്തപ്പെടുകയെന്നത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇത്തരത്തില്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ച അന്ന് തന്നെ തിരുത്തപ്പെട്ട നാല് റെക്കോഡുകളെക്കുറിച്ചറിയാം.

ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് 1975ല്‍ ഇംഗ്ലണ്ടിന്റെ ഡെന്നിസ് അമിസ് സ്വന്തമാക്കിയത് 1975ലെ ലോകകപ്പിലാണ്. 147 പന്തില്‍ 137 റണ്‍സാണ് അദ്ദേഹം നേടിയത്. ജൂണ്‍ 7ന് ഇന്ത്യക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ ഈ റെക്കോഡ് ഇതേ ദിവസം തന്നെ തിരുത്തപ്പെട്ടു. ന്യൂസീലന്‍ഡും ഈസ്റ്റ് ആഫ്രിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ടുര്‍ണര്‍ 171 റണ്‍സുമായാണ് ഈ റെക്കോഡ് തിരുത്തിയത്. ഡെന്നിസ് റെക്കോഡ് കുറിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ടുര്‍ണറുടെ നേട്ടം.

വനിതാ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍

വനിതാ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍

വനിതാ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും കുറിച്ച അതേ ദിവസം തന്നെ തിരുത്തപ്പെട്ടതാണ്. 1997ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് വനിതാ താരം ചാര്‍ലോട്ടി എഡ്വാര്‍ഡ്‌സ് 173 റണ്‍സ് നേടിയാണ് റെക്കോഡ് കുറിച്ചത്. ഓപ്പണറായ താരത്തിന്റെ പ്രകടനത്തില്‍ 324 എന്ന വമ്പന്‍ ടോട്ടലും ടീം പടുത്തുയര്‍ത്തി. ഇതേ ദിവസം തന്നെ ഓസ്‌ട്രേലിയന്‍ ടീം ഡെന്മാര്‍ക്കിനെ നേരിടുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക് 229* റണ്‍സ് നേടിയാണ് ചാര്‍ലോട്ടിയുടെ റെക്കോഡ് തകര്‍ത്തത്.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

ന്യൂസീലന്‍ഡ് താരത്തിന്റെ വേഗ ഫിഫ്റ്റി

ന്യൂസീലന്‍ഡ് താരത്തിന്റെ വേഗ ഫിഫ്റ്റി

ന്യൂസീലന്‍ഡ് താരത്തിന്റെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡ് 14 മിനുട്ട് വ്യത്യാസത്തിലാണ് തിരുത്തപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. കിവീസ് താരത്തിന്റെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡും ഗുപ്റ്റില്‍ കുറിച്ചു. പിന്നാലെയെത്തി കോളിന്‍ മണ്‍റോ 14 മിനുട്ടിനുള്ളില്‍ ഈ റെക്കോഡ് തിരുത്തി. 14 പന്തിലാണ് മണ്‍റോ ഈ നേട്ടത്തിലെത്തിയത്. ന്യൂസീലന്‍ഡ് താരത്തിന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് ഇപ്പോഴും മണ്‍റോയുടെ പേരില്‍ത്തന്നെയാണ്.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

ഉയര്‍ന്ന ഏകദിന ടീം സ്‌കോര്‍

ഉയര്‍ന്ന ഏകദിന ടീം സ്‌കോര്‍

റണ്ണൊഴുകിയ ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. 2006ലായിരുന്നു ഈ റെക്കോഡ് മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ റിക്കി പോണ്ടിങ്ങിന്റെ 164 റണ്‍സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡും കംഗാരുക്കള്‍ പോക്കറ്റിലാക്കി. ഇതോടെ ഓസീസ് വിജയം ഉറപ്പിച്ചെങ്കിലും കാത്തിരുന്നത് ദക്ഷിണാഫ്രിക്കയുടെ ചരിത്ര പോരാട്ടമാണ്. ഹെര്‍ഷ്വല്‍ ഗിബ്‌സിന്റെ 175 റണ്‍സ് പ്രകടനത്തോടെ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക 438 റണ്‍സടിച്ച് ഒരു വിക്കറ്റിന്റെ ജയവും ഏകദിനത്തിലെ മികച്ച ടീം സ്‌കോറെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

Story first published: Tuesday, June 14, 2022, 17:51 [IST]
Other articles published on Jun 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+