കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ വലിയ സെലിബ്രിറ്റി ജീവിതമാണ് നയിക്കാറ്. ആഡംഭരത്തിനും പണത്തിനും കുറവില്ലാത്തതിനാല്‍ത്തന്നെ ഒട്ടുമിക്ക താരങ്ങളും ബോളിവുഡ് നായകന്മാരെപ്പോലെ തങ്ങളുടെ സ്‌റ്റൈലും കൊണ്ടു നടക്കാറുണ്ട്. ലോകത്ത് വലിയ ആരാധക പിന്തുണയുള്ള കായിക വിഭാഗമാണ് ക്രിക്കറ്റ്. അതുകൊണ്ട് തന്നെ താരങ്ങള്‍ സ്വകാര്യ ജീവിതം പരമാവധി മാധ്യമങ്ങളില്‍ നിന്ന് ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കാറുമുണ്ട്.
ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും പ്രണയത്തിന്റെ കാര്യത്തില്‍ മിടുക്കന്മാരാണ്. ഒന്നിലധികം പ്രണയ ബന്ധമില്ലാത്ത ക്രിക്കറ്റ് താരങ്ങള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. പ്രണയ ബന്ധങ്ങളും വേര്‍പിരിയലുകളുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമുള്ള വിഷയങ്ങളുമാണ്. എന്നാല്‍ കല്യാണത്തിന് മുമ്പ് ചില ക്രിക്കറ്റ് താരങ്ങള്‍ അച്ഛനായിട്ടുണ്ട്. ക്രിക്കറ്റിലെ ഈ അഞ്ച് വിരുതന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് ഓള്‍റൗണ്ടറെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ഹര്‍ദിക് വിവാഹം ചെയ്തത് ബോളിവുഡ് സൂപ്പര്‍ നായിക നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ്. സെര്‍ബിയക്കാരിയായ നഡാഷയുമായുള്ള ഹര്‍ദിക്കിന്റെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഹര്‍ദിക് പരിക്കേറ്റ് ടീമിന് പുറത്തുള്ള സമയത്താണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവിടുന്നത്. ആ സമയത്ത് നഡാഷ ഗര്‍ഭിണിയായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ വാര്‍ത്തക്ക് ശേഷം കുഞ്ഞ് പിറന്ന വാര്‍ത്തയാണ് ആരാധകര്‍ കേട്ടത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനായി. മത്സരങ്ങള്‍ കാണാന്‍ നഡാഷയും ഗ്യാലറിയില്‍ സജീവമായിരുന്നു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസമാണ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹം. കളിക്കുന്ന സമയത്ത് ഒന്നിലധികം പ്രണയം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതില്‍ ബോളിവുഡ് താരം നീന ഗുപ്തയുമായുള്ളതാണ് ഏറ്റവും ചര്‍ച്ചയായത്. ഇരുവരും വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ കുഞ്ഞ് പിറന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. പിന്നീട് മിരിയാമിനെയാണ് റിച്ചാര്‍ഡ്‌സ് വിവാഹം ചെയ്തത്. ഈ ബന്ധത്തിലും കുഞ്ഞുങ്ങളുണ്ട്.

ജോ റൂട്ട്
ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമാണ് ജോ റൂട്ട്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരിലൊരാളായ റൂട്ടും വിവാഹം കഴിപ്പിക്കുന്നതിന് മുമ്പെ അച്ഛനായിരുന്നു. ദീര്‍ഘകാല ഗേണ്‍ഫ്രണ്ടായ കെറി കോട്രലിനെയാണ് 2018ല്‍ റൂട്ട് വിവാഹിതരായത്. 2017 ജനുവരി 7നായിരുന്നു വിവാഹ നിശ്ചയം. ഇവരുടെ കല്യാണം നടക്കുമ്പോള്‍ കെറി ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

വിനോദ് കാംബ്ലി
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെടേണ്ട താരമായിരുന്നു വിനോദ് കാംബ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം സ്‌കൂള്‍ ക്രിക്കറ്റിലും പിന്നീട് ലോക ക്രിക്കറ്റില്‍ തിളങ്ങിയ കാംബ്ലിക്ക് പക്ഷെ സച്ചിനെപ്പോലെ ഇതിഹാസമായി മാറാന്‍ സാധിച്ചില്ല. കുത്തഴിഞ്ഞ ജീവിത ശൈലിയായിരുന്നു കാംബ്ലിയുടേത്. മദ്യത്തിനും പ്രണയത്തിനും പിന്നാലെ പോയ കാംബ്ലിക്കും വിവാഹത്തിന് മുമ്പ് കുഞ്ഞ് പിറന്നിരുന്നു. റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന നോയെല്ല ലെവിസിനെയാണ് കാംബ്ലി ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ വിവാഹ ബന്ധം നിലനിന്നില്ല. പിന്നീട് മോഡലായ ആന്‍ഡ്രിയ ഹെവിറ്റുമായി അദ്ദേഹം പ്രണയത്തിലായി. 2010ല്‍ ഇവര്‍ക്ക് കുഞ്ഞ് പിറന്നെങ്കിലും വിവാഹം 2014ലാണ് നടന്നത്.

ഡേവിഡ് വാര്‍ണര്‍
കുടുംബത്തെ ക്രിക്കറ്റിനെപ്പോലെ തന്നെ സ്‌നേഹിക്കുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ്. വാര്‍ണര്‍ വിവാഹം കഴിക്കുന്നത് ആദ്യ മകളായ ഇവിയുടെ ജനന ശേഷമാണ്. 2014 സെപ്തംബറിലാണ് ഇവിയുണ്ടായത്. 2015 ഏപ്രില്‍ നാലിനായിരുന്നു ഇവരുടെ വിവാഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications