T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

മുംബൈ: ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് വരാനിരിക്കുന്ന ലോകകപ്പ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദി. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച താരങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം.
10 ഓളം താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം വിക്കറ്റ് കീപ്പര്‍ ആരെന്നതാണ്. റിഷഭ് പന്താണ് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ കീപ്പര്‍. എന്നാല്‍ റിഷഭിന്റെ പരിമിത ഓവറിലെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ടെസ്റ്റില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ഏകദിനത്തിലും ടി20യിലും വലിയ റെക്കോഡൊന്നും റിഷഭിനില്ല. ഇപ്പോള്‍ ദിനേഷ് കാര്‍ത്തികും ഇഷാന്‍ കിഷനും മികച്ച ഫോമില്‍ കളിക്കവെ റിഷഭിന്റെ കീപ്പര്‍ സ്ഥാനത്തിനെതിരേ ചോദ്യം ഉയരുന്നു. ടി20 ലോകകപ്പില്‍ ആരാവണം ഇന്ത്യയുടെ കീപ്പര്‍?. റിഷഭോ കാര്‍ത്തികോ?, കാരണങ്ങള്‍ നിരത്തി പരിശോധിക്കാം.

റിഷഭിന്റെ ബാറ്റിങ് കണക്കുകള്‍ മോശം
ടി20 ഫോര്‍മാറ്റില്‍ വെടിക്കെട്ട് നടത്താന്‍ പ്രതിഭയുള്ള താരമാണെങ്കിലും റിഷഭിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. 40ലധികം ടി20 ഇന്ത്യക്കായി കളിച്ച താരങ്ങളില്‍ ഏറ്റവും മോശം ശരാശരിയും സ്‌ട്രൈക്കറേറ്റുമുള്ള താരങ്ങളിലൊരാള്‍ റിഷഭാണ്. 41 ഇന്നിങ്‌സില്‍ നിന്ന് 23.12 മാത്രമാണ് റിഷഭിന്റെ ശരാശരി. 47 ടി20 കളിച്ച അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് 124.16 മാത്രമാണ്. 29,5,6,17 എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ റിഷഭിന്റെ സ്‌കോര്‍.
കാര്‍ത്തിക് 36 ടി20 കളിച്ചപ്പോള്‍ 35.07 ശരാശരിയില്‍ നേടിയത് 491 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 146.13. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മിന്നും പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചിരിക്കുന്നത്. അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ഫിനിഷിങ് മികവില്‍ കാര്‍ത്തിക് ബെസ്റ്റ്
ഫിനിഷറെന്ന നിലയിലാണ് വിക്കറ്റ് കീപ്പറെ ഇന്ത്യ പരിഗണിക്കുന്നത്. അഞ്ച്, ആറ് നമ്പറുകളിലാണ് കീപ്പര്‍മാര്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. റിഷഭിന് പലപ്പോഴും അതിവേഗം റണ്‍സ് നേടാനാവുന്നില്ല. നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്ത് വേണ്ടിവരുന്നു. അതേ സമയം കാര്‍ത്തിക് ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാല് മത്സരത്തില്‍ നിന്ന് 92 റണ്‍സ് നേടിയ കാര്‍ത്തികിന്റെ സ്‌ട്രൈക്കറേറ്റ് 158.62 ആണ്. അവസാന ഓവറുകളില്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള കാര്‍ത്തികിന് ഫിനിഷറെന്ന നിലയില്‍ റിഷഭിനേക്കാള്‍ മികവുണ്ട്.

അനുഭവസമ്പത്തിലും കാര്‍ത്തിക്
2006ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തികിന് വലിയ അനുഭവസമ്പത്തുണ്ട്. എക്‌സ്ട്രാ പേസുള്ള വിദേശ മൈതാനങ്ങളില്‍ തിളങ്ങാന്‍ കാര്‍ത്തികിന് കഴിവുണ്ട്. ടെസ്റ്റില്‍ റിഷഭ് വിദേശ മൈതാനത്ത് തിളങ്ങിയിട്ടുണ്ടെങ്കിലും പരിമിത ഓവറില്‍ ഈ മികവില്ല. ടി20 ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ സമ്മര്‍ദ്ദം റിഷഭിനെ ബാധിക്കാനിടയുണ്ട.് ഭാവി നായകനെന്ന വിശേഷണം ഇതിനോടകം ലഭിക്കുകയും ചെയ്തതിനാല്‍ സമ്മര്‍ദ്ദം ഇരട്ടിയാകുമെന്നുറപ്പ്. അതുകൊണ്ട് തന്നെ കാര്‍ത്തികിനെ ഇന്ത്യ പരിഗണിക്കുന്നതാവും നന്നാവുക.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

വിക്കറ്റ് കീപ്പിങ് മികവില്‍ റിഷഭ്
എന്നാല്‍ വിക്കറ്റ് കീപ്പിങ് മികവില്‍ റിഷഭ് കാര്‍ത്തികിനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ്. അനായാസ ക്യാച്ച് പോലും ചിലപ്പോള്‍ കാര്‍ത്തിക് കൈവിട്ട് കളയും. അവസാന ഐപിഎല്‍ പ്ലേ ഓഫിലടക്കം അത് കണ്ടതാണ്. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിന് അധികം പിഴവില്ല. വേഗവും കൃത്യതയും പിഴവുകളും കുറവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കാര്‍ത്തിക് ഫീല്‍ഡറെന്ന നിലയില്‍ത്തന്നെ നിരവധി പിഴവുകള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കീപ്പിങ്ങില്‍ റിഷഭാണ് ബെസ്റ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications