For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

രോഹിത് ശര്‍മയുടെ ഇന്ത്യയും ബാബര്‍ അസമിന്റെ പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കത് ആവേശക്കാഴ്ചയാവുമെന്നുറപ്പ്.

1

ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഓഗസ്റ്റ് 28നാണെന്നാണ് ലഭിക്കുന്ന വിവരം. രോഹിത് ശര്‍മയുടെ ഇന്ത്യയും ബാബര്‍ അസമിന്റെ പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കത് ആവേശക്കാഴ്ചയാവുമെന്നുറപ്പ്.

2021ലെ ടി20 ലോകകപ്പിലാണ് അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായി. അതും 10 വിക്കറ്റിന്. ഈ നാണക്കേടിന് കണക്ക് ചോദിക്കാനുറച്ചാവും ഇന്ത്യയുടെ വരവ്. എന്നാല്‍ ഏഷ്യാ കപ്പിലെ ചരിത്രം പരിശോധിക്കുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?. 14 നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെയും ഫലം ഇതാ.

1

1984 യുഎഇയിലാണ് ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. 54 റണ്‍സിന് ജയം ഇന്ത്യക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46 ഓവറില്‍ നാല് വിക്കറ്റിന് 188 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്‍ 134ന് പുറത്തായി. മൂന്ന് വിക്കറ്റുമായി രവി ശാസ്ത്രിയും റോജര്‍ ബിന്നിയും മിന്നി. 1988ലാണ് രണ്ടാം തവണ ഏറ്റുമുട്ടിയത്. ബംഗ്ലാദേശ് വേദിയായ ഏഷ്യാ കപ്പില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. പാകിസ്താന്‍ 143 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

2

1995ലെ ഏഷ്യാ കപ്പിലാണ് ആദ്യമായി പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. 97 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. പാകിസ്താന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 169 റണ്‍സിന് ഓള്‍ഔട്ടായി. 1997ല്‍ ശ്രീലങ്കന്‍ ഏഷ്യാ കപ്പിലാണ് നാലാമതായി എത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ മഴ എത്തുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

3

2000ല്‍ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാ കപ്പില്‍ 44 റണ്‍സിന് ജയം പാകിസ്താന് സ്വന്തം. പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടിയപ്പോള്‍ 44 റണ്‍സകലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 2004ല്‍ ശ്രീലങ്ക വേദിയായ ഏഷ്യാ കപ്പിലും പാകിസ്താന്‍ ജയിച്ചു. 59 റണ്‍സിനാണ് അവര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഷുഹൈബ് മാലിക്ക് 143 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര അന്ന് തകര്‍ന്നടിഞ്ഞു.

4

2008ല്‍ പാകിസ്താന്‍ വേദിയായ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചു. പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ഇതേ ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന്‍ ഇന്ത്യയെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു. ഇന്ത്യയുടെ 309 റണ്‍സ് വിജയലക്ഷ്യം അനായാസം പാകിസ്താന്‍ മറികടന്നു.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

5

2010ല്‍ ശ്രീലങ്ക വേദിയായ ഏഷ്യാ കപ്പില്‍ മൂന്ന് വിക്കറ്റിന് ഇന്ത്യ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 268 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയത് മറികടന്നു. 2012ല്‍ ബംഗ്ലാദേശ് വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ ജയം ആവര്‍ത്തിച്ചു. ആറ് വിക്കറ്റിനായിരുന്നു ജയം. 300 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മറികടന്നത്. 2014ല്‍ ബംഗ്ലാദേശ് വേദിയായ ഏഷ്യാ കപ്പില്‍ ഒരു വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചു. ഇന്ത്യയുടെ 246 റണ്‍സ് വിജയലക്ഷ്യമാണ് ആവേശ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ മറികടന്നത്.

6

2016ലും ബംഗ്ലാദേശ് വേദിയായപ്പോള്‍ അഞ്ച് വിക്കറ്റിന്റെ ജയം ഇന്ത്യക്ക് സ്വന്തം. 2018ല്‍ ദുബായിലും ഇന്ത്യ ജയം ആവര്‍ത്തിച്ചു. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഇതേ ടൂര്‍ണമെന്റില്‍ 9 വിക്കറ്റിനും ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു. ഇതിന് ശേഷം 2022ല്‍ വീണ്ടും ഇരു ടീമും ഏറ്റുമുട്ടുകയാണ്. ജയം ആര്‍ക്കൊപ്പമെന്നത് കാത്തിരുന്ന് കാണാം.

Story first published: Thursday, July 7, 2022, 17:55 [IST]
Other articles published on Jul 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+