Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

1

ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നായകസ്ഥാനത്ത് കൂടുതല്‍ കാണാന്‍ കഴിയുന്നത് ബാറ്റ്സ്മാന്‍മാരെയാണ്. ബൗളര്‍മാര്‍ നായകന്മാരായി വളര്‍ന്നുവരുന്നത് വളരെ അപൂര്‍വ്വമാണ്. പ്രശസ്തരായ പല താരങ്ങളും നായകന്മാരായി മികവ് ഉള്ളവരാണെങ്കിലും വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തം. വളരെ അപൂര്‍വ്വം പേസര്‍മാര്‍ക്കാണ് ദേശീയ ടീമില്‍ നായകസ്ഥാനം ലഭിച്ചിട്ടുള്ളത്. ചരിത്രം പരിശോധിച്ച് ദേശീയ ടീമിന്റെ നായകസ്ഥാനം ലഭിച്ചിട്ടുള്ള പേസര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സ്റ്റുവര്‍ട്ട് ബ്രോഡ്

സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലണ്ടിന്റെ പ്രശസ്ത പേസറാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. യുവരാജ് സിങ് ഒരോവറില്‍ ആറ് സിക്‌സറടിച്ചപ്പോള്‍ തളരാതെ മുന്നോട്ട് പോയ ബ്രോഡ് ഇന്ന് ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളാണ്. ടെസ്റ്റില്‍ 500ലധികം വിക്കറ്റുകള്‍ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് സജീവം. എന്നാല്‍ ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യം ബ്രോഡിന് ലഭിച്ചിട്ടുണ്ട്. രണ്ട് ഏകദിന ജയവും 11 ടി20 ജയവും നായകനെന്ന നിലയില്‍ ബ്രോഡിന്റെ പേരിലുണ്ട്. 2012ലെ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കാന്‍ ബ്രോഡിന് സാധിച്ചിരുന്നു.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസറാണ് പാറ്റ് കമ്മിന്‍സ്. മൂന്ന് ഫോര്‍മാറ്റിലും ഓസീസ് ടീമിലെ സജീവ സാന്നിധ്യമായ കമ്മിന്‍സിന് ദേശീയ ടീമിന്റെ നായകനാവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം നായകനാണ് കമ്മിന്‍സ്. ടിം പെയ്ന്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് അദ്ദേഹത്തിന് നായകസ്ഥാനം ലഭിച്ചത്. എന്നാല്‍ പരിമിത ഓവറില്‍ ഇതുവരെ അദ്ദേഹത്തിന് നായകസ്ഥാനം ലഭിച്ചിട്ടില്ല. ടെസ്റ്റില്‍ കമ്മിന്‍സിന് കീഴില്‍ മികച്ച പ്രകടനം തന്നെയാണ് ഓസ്‌ട്രേലിയ കാഴ്ചവെക്കുന്നത്.

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

മഷറഫെ മൊര്‍ത്താസ

മഷറഫെ മൊര്‍ത്താസ

ബംഗ്ലാദേശിന്റെ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് മഷറഫെ മൊര്‍ത്താസ. ബംഗ്ലാദേശ് ടീമിനെ ഏറെ നാള്‍ നയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ടെസ്റ്റില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും പരിമിത ഓവറില്‍ മൊര്‍ത്താസ നായകനായി മികവ് കാട്ടി. ഒരു ടെസ്റ്റ് ജയവും 50 ഏകദിന ജയവും 10 ടി20യുമാണ് നായകനായി മൊര്‍ത്താസയുടെ പേരിലുള്ളത്. ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് മൊര്‍ത്താസ.

സുരങ്ക ലക്മാല്‍

സുരങ്ക ലക്മാല്‍

ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് സുരങ്ക ലക്മാല്‍. എന്നാല്‍ അദ്ദേഹം ദേശീയ ടീമിനെ നയിച്ചത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കന്‍ ടീമിനെ നയിക്കാന്‍ ലക്മാലിന് അവസരം ലഭിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തിലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. വളരെ വൈകി നായകസ്ഥാനം ലഭിച്ച ലക്മാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്.

ലസിത് മലിംഗ

ലസിത് മലിംഗ

ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരെ പരിഗണിച്ചാല്‍ അതിലൊരാളാണ് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. യോര്‍ക്കറുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ച മലിംഗ ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ശ്രീലങ്കയെ പരിമിത ഓവറില്‍ നയിക്കാന്‍ മലിംഗയ്ക്ക് അവസരം ലഭിച്ചു. 2014ല്‍ ശ്രീലങ്ക ടി20 ലോകകപ്പ് കിരീടം നേടിയത് മലിംഗയുടെ ക്യാപ്റ്റന്‍സിയിലാണ്.

ടിം സൗത്തി

ടിം സൗത്തി

ന്യൂസീലന്‍ഡ് ടീമിലെ സൂപ്പര്‍ പേസറാണ് ടിം സൗത്തി. അതിവേഗ ബൗളറല്ലെങ്കിലും സ്വിങ്ങിങ് ബൗളിങ്ങിലൂടെ വിസ്മയിപ്പിച്ച സൗത്തി മൂന്ന് ഫോര്‍മാറ്റിലും കിവീസിനായി കളിച്ചിട്ടുണ്ട്. ഒരു ഏകദിനത്തിലും 20 ടി20യിലും കിവീസ് ടീമിനെ നയിക്കാന്‍ സൗത്തിക്കായിട്ടുണ്ട്. ഇതില്‍ 12 ജയമാണ് നായകനെന്ന നിലയില്‍ അദ്ദേഹം നേടിയത്. ഇപ്പോഴും കിവീസ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ നായകനായി പരിഗണിക്കപ്പെടുന്നത് സൗത്തിയെയാണ്.

കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

കെയ്ല്‍ മില്‍സ്

കെയ്ല്‍ മില്‍സ്

മുന്‍ ന്യൂസീലന്‍ഡ് പേസര്‍ കെയ്ല്‍ മില്‍സും ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. നാല് ഏകദിനത്തില്‍ ടീമിനെ നയിച്ച അദ്ദേഹം ഒരു ജയമാണ് നായകനായി നേടിയത്. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 19 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 170 ഏകദിനത്തില്‍ നിന്ന് 240 വിക്കറ്റും 42 ടി20യില്‍ നിന്ന് 43 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലൂടെയാണ് ഇന്ത്യയുടെ നായകനായി ജസ്പ്രീത് ബുംറ എത്തുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തിലാണ് അദ്ദേഹത്തിന് നായകസ്ഥാനം ലഭിച്ചത്. ഇന്ത്യയെ ഒരു പേസര്‍ നയിക്കുന്നത് 35 വര്‍ഷത്തിന് ശേഷമാണ്. ഇതിന് മുമ്പ് കപില്‍ ദേവാണ് ഇന്ത്യയുടെ നായകനായ പേസര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളറാണ് ബുംറ.

Story first published: Saturday, July 2, 2022, 13:14 [IST]
Other articles published on Jul 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+