Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

1

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയല്‍ വ്യാട്ടിനെ ഇന്ത്യന്‍ ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് വിരാട് കോലിയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളെത്തുടര്‍ന്നാണ്. മുന്‍ ഇന്ത്യന്‍ നായകനോടുള്ള തന്റെ ആരാധനയും പ്രണയവുമെല്ലാം പരസ്യപ്പെടുത്തിയ വ്യാട്ട് വിവാഹാഭ്യര്‍ത്ഥനയും നടത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. വിരാട് കോലിയോടൊപ്പം നിന്ന് ചിത്രമെടുത്ത് വ്യാട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

1

വിരാട് കോലിയോടുള്ള പ്രേമത്തിന്റെ പേരിലാണ് വ്യാട്ട് എല്ലാവരുടെയും നോട്ടപ്പുള്ളിയായത്. കോലിയുടെ വിവാഹ ശേഷം കോലിയോടുള്ള ആരാധന കുറഞ്ഞ വ്യാട്ട് ഇപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്റെ ആരാധികയാണോയെന്ന സംശയമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. വ്യാട്ടിന്റെ പുതിയ പ്രണയമാണോ അര്‍ജുനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

2

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണ് അര്‍ജുന്‍. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ അര്‍ജുന് 22 വയസ് മാത്രമാണ് പ്രായം. കരിയറില്‍ അര്‍ജുന് പറയാവുന്ന ഒരു പേരെടുക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ആരാധന തോന്നാന്‍ സാധ്യതയുമില്ല. ലണ്ടനിലെ റസ്‌റ്റോറന്റില്‍ അര്‍ജുനൊപ്പം ഭക്ഷണം കഴിക്കുന്ന വ്യാട്ടിന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. യാദൃശ്ചികമായി കണ്ടുമുട്ടിയതാണോ അതോ സുഹൃത്തുക്കളാണോയെന്നൊന്നും വ്യക്തമല്ല.

3

എന്തായാലും വ്യാട്ടിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇരുവരും തമ്മില്‍ എന്ത് ബന്ധമാണെന്നാണ് പാപ്പരസികള്‍ക്ക് അറിയേണ്ടത്. വ്യാട്ട് വിവാഹം കഴിച്ചിട്ടില്ല. 31 വയസാണ് പ്രായം. അര്‍ജുന് 22ഉും. അതുകൊണ്ട് തന്നെ പ്രണയത്തിന് സാധ്യത കുറവാണെന്നും പ്രായം ഒന്നിനും പ്രശ്‌നമല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

4

എന്നാല്‍ ചിത്രത്തിന്റെ പിന്നാമ്പുറ കഥ രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് ശരിയായ കാര്യമെന്നത് അവ്യക്തം. എന്നാല്‍ ഇത് ആദ്യമായല്ല വ്യാട്ട് അര്‍ജുനൊപ്പം ചിത്രം പങ്കുവെക്കുന്നത്. അര്‍ജുന്‍ ചെറുപ്പമായിരിക്കെ വ്യാട്ടിന്റെ തോളത്ത് കൈയിട്ടിരിക്കുന്ന ചിത്രം നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഇതിഹാസ താരത്തിന്റെ മകനെന്ന നിലയിലുള്ള ആരാധനയും സുഹൃത് ബന്ധവുമാണ് ഇരുവരും തമ്മിലുള്ളതെന്ന് തന്നെ അനുമാനിക്കാം.

5

എന്നാല്‍ അര്‍ജുനെ വിടാതെ വ്യാട്ട് ഇടക്കിടെ പിന്തുടരുന്നതും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനും മറ്റ് കാരണങ്ങളുണ്ടോയെന്നതും വ്യക്തമല്ല. എന്തായാലും രണ്ട് പേരുടെയും സുഹൃത് ബന്ധം ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. സച്ചിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തില്‍ പോയിട്ടുള്ള അര്‍ജുന്‍ വിദേശ പര്യടനങ്ങളില്‍ നെറ്റ്‌സില്‍ സഹായിക്കാറുമുണ്ട്. ഇത്തരത്തില്‍ പോയപ്പോള്‍ ഇരുവരും സുഹൃത്തുക്കളാവാനാണ് സാധ്യത.

Story first published: Tuesday, June 28, 2022, 19:39 [IST]
Other articles published on Jun 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+