For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ആദ്യമായി ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാന്‍ കോലിക്ക് അവസരം ലഭിച്ചത് 2013ലാണ്

1

ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളാണ് വിരാട് കോലി. ഐസിസി കിരീടത്തിലേക്ക് ടീമിനെ എത്തിക്കാന്‍ കോലിക്കായില്ലെങ്കിലും നായകനെന്ന നിലയില്‍ അഭിമാന നേട്ടം അദ്ദേഹത്തിന് അവകാശപ്പെടാം. ഇന്ത്യന്‍ നായകനായി ടെസ്റ്റിലാണ് കോലി കൂടുതല്‍ ശോഭിച്ചത്. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്‍ പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി ഇന്ത്യ വിശ്വാസം അര്‍പ്പിച്ചത് കോലിയെയായിരുന്നു.

2017ലാണ് ഇന്ത്യയുടെ പരിമിത ഓവറിലെ സ്ഥിരം നായകനായി കോലി എത്തിയത്. എന്നാല്‍ ആദ്യമായി ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാന്‍ കോലിക്ക് അവസരം ലഭിച്ചത് 2013ലാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു ഇത്. അന്നത്തെ ഇന്ത്യയുടെ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്ത്യ 161 മത്സരത്തിന് തോറ്റ മത്സരത്തിലെ പ്ലേയിങ് 11 പരിശോധിക്കാം.

1

രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരുന്നു ഓപ്പണര്‍മാര്‍. ശ്രീലങ്ക മുന്നോട്ട് വെച്ച 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി രോഹിത് 5 റണ്‍സ് മാത്രമാണ് നേടിയത്. ശിഖര്‍ ധവാന്‍ 24 റണ്‍സെടുത്താണ് പുറത്തായത്. നാല് ബൗണ്ടറിയാി ധവാന്റെ മത്സരത്തിലെ സമ്പാദ്യം. മുരളി വിജയ് ആയിരുന്നു മൂന്നാം നമ്പറില്‍. 30 റണ്‍സാണ് അദ്ദേഹം നേടിയത്.

2

നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ വിരാട് കോലിക്ക് തിളങ്ങാനായില്ല. അഞ്ച് പന്തില്‍ 2 റണ്‍സാണ് നേടിയത്. കോലി കരിയര്‍ ആരംഭിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്നുവരുന്ന സമയമായിരുന്നു ഇത്. അഞ്ചാം നമ്പറില്‍ ഇന്ത്യ ദിനേഷ് കാര്‍ത്തികിനെയാണ് പരിഗണിച്ചത്. കാര്‍ത്തികായിരുന്നു വിക്കറ്റ് കീപ്പര്‍. 41 പന്തില്‍ 22 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ആറാമനായി സുരേഷ് റെയ്‌നയാണ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്.

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

3

33 പന്തില്‍ 33 റണ്‍സാണ് സുരേഷ് റെയ്‌നക്ക് നേടാനായത്. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു റെയ്‌നയുടെ ഈ പ്രകടനം. ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 62 പന്തില്‍ 49 റണ്‍സുമായി ജഡേജ പുറത്താവാതെ നിന്നു. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ മികച്ച ബാറ്റിങ് പ്രകടനമാണ് ജഡ്ഡു അന്ന് കാഴ്ചവെച്ചത്.

4

ആര്‍ അശ്വിന്‍ 13 പന്തില്‍ നാല് റണ്‍സെടുത്ത് പുറത്തായപ്പോള്‍ മുഹമ്മദ് ഷമി അക്കൗണ്ട് തുറക്കാതെ മടങ്ങി. ഇഷാന്ത് ശര്‍മ 2 റണ്‍സെടുത്താണ് പുറത്തായത്. ഉമേഷ് യാദവ് പൂജ്യത്തിനും പുറത്തായി. ഇന്ത്യയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രങ്കന ഹെരാത്തും രണ്ട് വിക്കറ്റ് വീഴ്ത്തിയ സചിത്ര സേനാനായകെയും ലസിത് മലിംഗയുമാണ് ഇന്ത്യയെ തകര്‍ത്തത്.

അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

5

ഏഴ് പേരെയാണ് ഇന്ത്യ ബൗളിങ്ങില്‍ പരീക്ഷിച്ചത്. ഇതില്‍ ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തിയതൊഴിച്ചാല്‍ മറ്റാര്‍ക്കും വിക്കറ്റ് നേടാനായില്ല. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ശ്രീലങ്ക 348 എന്ന വമ്പന്‍ സ്‌കോര്‍ നേടിയത്. ഉപുല്‍ തംരഗ (174*), മഹേല ജയവര്‍ധന (107), ഏഞ്ചലോ മാത്യൂസ് (44*) എന്നിവരാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്.

ഇന്ത്യയുടെ പ്ലേയിങ് 11: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മുരളി വിജയ്, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്

Story first published: Monday, July 11, 2022, 16:39 [IST]
Other articles published on Jul 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+