For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും പടിയിറങ്ങിയ ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് മുന്നില്‍ക്കണ്ട മുന്നൊരുക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ കരുത്തുറ്റ താരനിര ഇന്ത്യക്ക് അവകാശപ്പെടാം. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമായ നിലയിലാണ് ഇന്ത്യ. എന്നാല്‍ പേസ് ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഒരു പ്രധാന പ്രശ്‌നം തലവേദനയാവുന്നു.

ഇടം കൈയന്‍ പേസറായി ആരെന്നതാണ് ആ പ്രശ്‌നം. സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും പടിയിറങ്ങിയ ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത. പലരേയും പരീക്ഷിച്ചെങ്കിലും ടീമിന് മുതല്‍ക്കൂട്ടാവുന്ന ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. സഹീറിനും നെഹ്‌റക്കും ശേഷം ഇന്ത്യ പരീക്ഷിച്ച ഇടം കൈയന്‍ പേസര്‍മാരെക്കുറിച്ചറിയാം.

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവുന്ന ജയദേവ് ഉനദ്ഘട്ടിനെ ഇന്ത്യ പരീക്ഷിച്ചതാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. റണ്‍സ് വഴങ്ങാന്‍ മടിയില്ലാത്ത ബൗളറാണെന്നതാണ് ഉനദ്ഘട്ടിന്റെ പ്രധാന പ്രശ്‌നം. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണെങ്കിലും തല്ലുകൊള്ളി ബൗളറായതിനാല്‍ ഇപ്പോള്‍ ടീമില്‍ ഇടമില്ല. ഇന്ത്യക്കായി 18 മത്സരങ്ങള്‍ കളിച്ച താരം 22 വിക്കറ്റ് നേടിയെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ പേസറാണ് ഖലീല്‍ അഹമ്മദ്. ഐപിഎല്ലിലൂടെ വളര്‍ന്ന താരം ഇന്ത്യക്കായി ഏകദിനവും ടി20യും കളിച്ചെങ്കിലും ടീം മാനേജ്‌മെന്റിന്റെ വിശ്വാസ്യത പിടിച്ചുപറ്റാനായില്ല. ഐപിഎല്ലില്‍ ഇപ്പോഴും സജീവമായ താരം മികച്ച പേസറാണെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയിട്ടുള്ള അദ്ദേഹം ഇന്ത്യക്കായി 25 മത്സരം കളിച്ച് 28 വിക്കറ്റാണ് നേടിയത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ഇപ്പോഴും ഖലീല്‍ നടത്തുന്നുണ്ടെങ്കിലും വലിയൊരു പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുന്നില്ല.

ശ്രീനാഥ് അരവിന്ദ്

ശ്രീനാഥ് അരവിന്ദ്

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ ഇടം കൈയന്‍ പേസറാണ് ശ്രീനാഥ് അരവിന്ദ്. വലിയ പ്രതീക്ഷ നല്‍കിയ താരമാണെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യ കളിപ്പിച്ചത്. ഒരു വിക്കറ്റും അദ്ദേഹം നേടി. മോശം ഇക്കോണമിയാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. തല്ലുകൊള്ളി ബൗളറായതിനാല്‍ത്തന്നെ അദ്ദേഹത്തിന് ടീമിനൊപ്പം തിളങ്ങാനായില്ല. ഇനി ഒരു തിരിച്ചുവരവും അദ്ദേഹത്തിന് സാധ്യമല്ല. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം കളിക്കുന്നില്ല.

ബരീന്ദര്‍ സ്രാന്‍

ബരീന്ദര്‍ സ്രാന്‍

ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയ മറ്റൊരു ഇടം കൈയന്‍ പേസറാണ് ബരീന്ദര്‍ സ്രാന്‍. മോശമില്ലാതെ ബാറ്റും ചെയ്യുന്ന താരത്തിനും ഇന്ത്യന്‍ ടീമിനൊപ്പം കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ത്യക്കായി ഏകദിനവും ടി20യും കളിച്ച താരം 15 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് നേടിയത്. സിംബാബ് വെക്കെതിരേ രണ്ട് ടി20യില്‍ നിന്ന് ആറ് വിക്കറ്റ് നേടാന്‍ അദ്ദേഹത്തിനായെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നില്ല. അതുകൊണ്ട് തന്നെ ബരീന്ദര്‍ സ്രാന് ദേശീയ ടീമിനൊപ്പം വളരാനായില്ല. നിലവില്‍ ഐപിഎല്ലില്‍ പോലും അവസരമില്ലാത്ത സ്രാന് ദേശീയ ടീമിലേക്ക് മടങ്ങിവരവും സാധ്യമല്ല.

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

ടി നടരാജന്‍

ടി നടരാജന്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ടി നടരാജന്‍. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുകയും മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാനും നടരാജന് ഭാഗ്യം ലഭിച്ചു. പ്രതിഭാശാലിയെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരടക്കം പറഞ്ഞെങ്കിലും പരിക്കാണ് അദ്ദേഹത്തെ അലട്ടുന്നത്. അടിക്കടി പരിക്ക് വേട്ടയാടുന്ന താരം ഇക്കഴിഞ്ഞ ഐപിഎല്‍ കളിച്ചെങ്കിലും പിന്നാലെ പരിക്കേല്‍ക്കുകയായിരുന്നു. ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും നാല് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയ നട്ടു ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ്.

Story first published: Sunday, July 10, 2022, 12:45 [IST]
Other articles published on Jul 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+