Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ വളരെ ശക്തമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങളുടെ ധാരാളിത്തമാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ അസാമാന്യ പ്രകടനം തന്നെ താരങ്ങള്‍ കാഴ്ചവെക്കേണ്ടതായുണ്ട്.

ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക തന്നെ പ്രയാസമാണെന്നിരിക്കെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. ഏറ്റവും മികച്ചവരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെയാവും ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുക. എന്നാല്‍ ചില താരങ്ങള്‍ ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ആരാധകര്‍ക്ക് അധികം അറിയാത്ത ചില താരങ്ങള്‍ ഇന്ത്യക്കായി ടി20 ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ആ നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മനോജ് തിവാരി

മനോജ് തിവാരി

ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ച താരമല്ല മനോജ് തിവാരി. ബംഗാള്‍ ക്രിക്കറ്റ് താരത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡാണുള്ളത്. ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനം നടത്താന്‍ മനോജ് തിവാരിക്കായി. 2012ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മനോജ് തിവാരിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇന്ത്യ സെമി കാണാതെ പുറത്താവുകയും ചെയ്തു. ഇന്ത്യക്കായി 12 മത്സരത്തില്‍ നിന്ന് 287 റണ്‍സും മൂന്ന് ടി20യില്‍ നിന്ന് 15 റണ്‍സുമാണ് അദ്ദേഹം നേടിയത്. നിലവില്‍ ബംഗാളിന്റെ കായിക മന്ത്രിയാണ് തിവാരി.

ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

പവന്‍ നേഗി

പവന്‍ നേഗി

ഐപിഎല്ലില്‍ ആര്‍സിബിക്കായെല്ലാം കളിച്ച് എല്ലാവര്‍ക്കും അറിയാവുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് പവന്‍ നേഗി. ഇടം കൈയന്‍ താരത്തിന് ഇന്ത്യക്കായി ഒരു മത്സരം കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഒരു ടി20 കളിച്ച് ഒരു വിക്കറ്റാണ് നേടിയത്. എന്നിട്ടും നേഗി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു. 2016ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കെത്തിയെങ്കിലും നേഗിക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

ഒരു കാലത്ത് അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് വരുണ്‍ ആരോണ്‍. മികച്ച ലൈനും ലെങ്തുമില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്ന താരമായതിനാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ വളര്‍ച്ച കൈവരിക്കാന്‍ ആരോണിനായില്ല. ഐപിഎല്ലിലും കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു. 2014ലെ ലോകകപ്പ് ടീമിലാണ് വരുണിനെ ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ഇന്ത്യ ഈ ലോകകപ്പില്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീട പോരാട്ടത്തില്‍ ശ്രീലങ്കയോട് തോറ്റു.

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

അശോക് ഡിന്‍ഡ

അശോക് ഡിന്‍ഡ

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള പേസറാണ് അശോക് ഡിന്‍ഡ. ഇന്ത്യക്കായും ഐപിഎല്ലിലുമെല്ലാം കളിച്ചിട്ടുള്ള ഡിന്‍ഡ പലപ്പോഴും ട്രോളന്‍മാരുടെ ഇഷ്ടതാരമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരമെന്ന നിലയില്‍ വലിയ വിമര്‍ശനം അദ്ദേഹം നേരിട്ടിട്ടുണ്ട്. വലിയ റണ്‍സ് വഴങ്ങുന്നവരെ ഡിന്‍ഡ അക്കാദമിയില്‍ ട്രോളന്മാര്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരമാണ് ഡിന്‍ഡ. 2012ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. ഒരു മത്സരം കളിച്ച താരം 2 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് നേടിയത്.

Story first published: Tuesday, July 12, 2022, 18:07 [IST]
Other articles published on Jul 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+