Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ നിരവധി പരീക്ഷണം ടീമില്‍ നടത്തി. ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുന്ന ഇന്ത്യന്‍ ടീമിന്റെ ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കും ഉണ്ടാവുമെന്നുറപ്പ്.

ഇന്ത്യയുടെ ടി20 ലോകകപ്പില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്ന ചിലര്‍ക്ക് പരിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അര്‍ഹതയുണ്ടായിട്ടും ഇതുവരെ പരിക്കില്‍ നിന്ന് പൂര്‍ണ്ണ മോചിതരാവാതെ ടി20 ലോകകപ്പ് ടീമിള്‍ ഉള്‍പ്പെടാന്‍ യാതൊരു സാധ്യതയും ഇനിയില്ലാത്ത നിര്‍ഭാഗ്യവാന്മാരായ ചില താരങ്ങളുണ്ട്. ഇന്ത്യയുടെ മൂന്ന് പേര്‍ ആരൊക്കെയാണെന്നറിയാം.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ ടി20 ടീമില്‍ സജീവമായിട്ടുണ്ടായിരുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. സ്പിന്നറെന്ന നിലയിലും ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്ന വാഷിങ്ടണ്‍ സുന്ദറിന് അവസാന ഐപിഎല്ലിനിടെയാണ് പരിക്കേറ്റത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് അദ്ദേഹം പരിക്കിന്റെ പിടിയിലാവുന്നത്.

T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

2

ഇടവേളക്ക് ശേഷം അവസാന മത്സരങ്ങളില്‍ ഹൈദരാബാദിനായി കളിച്ചെങ്കിലും പരിക്ക് പൂര്‍ണ്ണമായും ഭേദമായില്ല. ഇതോടെ വാഷിങ്ടണ്‍ സുന്ദറിന് ഐപിഎല്ലിന് ശേഷം ഇടവേളയെടുക്കേണ്ടി വന്നു. ഇപ്പോഴും അദ്ദേഹത്തെ പരിക്ക് അലട്ടുന്നുണ്ടെന്നാണ് വിവരം. ഐപിഎല്ലിന് ശേഷം നടന്ന ഇന്ത്യയുടെ പരമ്പരയിലേക്കൊന്നും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സുന്ദറിന് ടി20 ലോകകപ്പില്‍ ഇടം ലഭിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച് പറയാം.

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ സ്വിങ് പേസര്‍ക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്നു. ന്യൂബോളില്‍ ഗംഭീരമായി സ്വിങ് കണ്ടെത്തുന്ന താരം വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ബാറ്റിങ്ങിലും അദ്ദേഹം വളരെയധികം മെച്ചപ്പെട്ടതോടെ ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍ അവസാന ഐപിഎല്ലിന് മുമ്പ് ദീപക്കിന് പണികിട്ടി. പരിക്കേറ്റ താരത്തിന് സീസണിലെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. ഇപ്പോഴും പരിക്ക് പൂര്‍ണ്ണമായും അദ്ദേഹത്തിന് ഭേദമായിട്ടില്ല. ഈ സാഹചര്യത്തില്‍ ദീപക് ചഹാര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള യാതൊരു സാധ്യതയുമില്ല. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച താരങ്ങളിലൊരാളായിരുന്നെങ്കിലും പരിക്കാണ് അദ്ദേഹത്തിന് വില്ലനായത്.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യയുടെ ഇടം കൈയന്‍ പേസറായിരുന്ന ടി നടരാജന്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഗംഭീര പ്രകടനം നടത്തി വളര്‍ന്ന താരമാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുകയും മൂന്ന് ഫോര്‍മാറ്റിലും കസറുകയും ചെയ്ത നടരാജനില്‍ ഇന്ത്യ വളരെ പ്രതീക്ഷ വെച്ചിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പുള്ള താരമായിരുന്ന നടരാജന്‍.

5

ഇന്ത്യക്ക് മറ്റ് ഇടം കൈയന്‍ പേസര്‍മാരില്ലാത്തത് നടരാജന്റെ സാധ്യതകള്‍ ഉയര്‍ത്തി. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ കളി മെനയുന്ന നടരാജന്‍ ഇന്ത്യയുടെ ടി20 ബൗളിങ്ങിന് വളരെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരിക്ക് തുടര്‍ച്ചയായി അദ്ദേഹത്തെ വേട്ടയാടി. അവസാന ഐപിഎല്ലില്‍ നടരാജന് പരിക്കിനെത്തുടര്‍ന്ന് പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള താരത്തിന് ടി20 ലോകകപ്പ് നഷ്ടമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, July 17, 2022, 9:52 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+