T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിന് ഇനി മൂന്ന് മാസം മാത്രമാണ് ദൂരം. നിലവിലെ ജേതാക്കളെന്ന നിലയിലും ആതിഥേയരെന്ന നിലയിലും കരുത്തോടെ ഓസീസ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ തുടങ്ങിയ വമ്പന്‍ ടീമുകളെല്ലാം കിരീടപോരാട്ടം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ലോകകപ്പില്‍ പാകിസ്താനോട് തോല്‍ക്കുകയും സെമി പോലും കടക്കാനാവാതെ നാണംകെടുകയും ചെയ്തതിന് ഇത്തവണ ഇന്ത്യക്ക് പകരം വീട്ടേണ്ടതായുണ്ട്. കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളതെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും ആശങ്കയായി നില്‍ക്കുന്നു. പ്രധാനപ്പെട്ട നാലാം നമ്പറില്‍ ഇന്ത്യക്കായി ആര് ബാറ്റ് ചെയ്യണമെന്നതാണ് പ്രധാന ചോദ്യം.

സൂര്യകുമാര്‍ യാദവാണ് നിലവില്‍ നാലാം നമ്പറിലെ വിശ്വസ്തന്‍. എന്നാല്‍ ടീം കോമ്പിനേഷന്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ നാലാം നമ്പറില്‍ സൂര്യയില്‍ നിന്ന് മാറി ചിന്തിക്കാനുള്ള സാധ്യതകളുമുണ്ട്. വിരാട് കോലിയുടെ അഭാവം ടീമിലുണ്ടായാല്‍ ബാറ്റിങ് പൊസിഷന്‍ മാറിയേക്കും. ഇന്ത്യ ടി20 ലോകകപ്പില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റിഷഭ് പന്ത്
കെ എല്‍ രാഹുല്‍ രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ വിരാട് കോലിയുണ്ടെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറിലെത്തും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങിയാല്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെന്ന പ്രശ്‌നം ഇന്ത്യക്ക് നേരിടേണ്ടി വരും. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെ പരിഗണിച്ചേക്കും. റിഷഭിന് കൂടുതല്‍ പന്ത് നേരിടാനുള്ള അവസരവും നല്‍കേണ്ടതായുണ്ട്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്തണം. പലപ്പോഴും അവസാന അഞ്ച് ഓവറുകളിലാവും ബാറ്റിങ്ങിന് അവസരം ലഭിക്കുക. റിഷഭിന്റെ ശൈലി അനുസരിച്ച് നിലയുറപ്പിക്കാന്‍ കുറച്ച് പന്തുകള്‍ വേണം. അതുകൊണ്ട് തന്നെ നാലാം നമ്പറിലേക്ക് റിഷഭ് എത്താന്‍ സാധ്യത കൂടുതലാണ്.
ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യ ഫിനിഷറെന്ന നിലയില്‍ മാത്രമാണ് ഇതുവരെ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചിരുന്നത്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ ഹര്‍ദിക് ആറെ മാറി. പക്വതയുള്ള ബാറ്റ്‌സ്മാനായി ഹര്‍ദിക്കിന് മാറാന്‍ സാധിച്ചു. ഇംഗ്ലണ്ടിലടക്കം ഹര്‍ദിക്കിന്റെ ബാറ്റിങ് മികവ് എല്ലാവരും കണ്ടതാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മൂന്നാം നമ്പറിലിറങ്ങി ഹര്‍ദിക് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടോപ് ഓഡറില്‍ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ ഹര്‍ദിക് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പരിഗണിച്ച് മാറ്റിനിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.
T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

വിരാട് കോലി
ഇന്ത്യ വിരാട് കോലിയെ നാലാം നമ്പറിലേക്കിറക്കാനുള്ള സാധ്യതയുമുണ്ട്. ന്യൂബോളിലെ സ്വിങ് നേരിടാന്‍ കോലി വല്ലാതെ പ്രയാസപ്പെടുന്നതായാണ് സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാവുന്നത്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് കോലിയുടെ മടക്കം. അതുകൊണ്ട് തന്നെ കോലിയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ നാലാം നമ്പറില്‍ കോലിയെ ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications