IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം കാത്തിരിക്കുന്നത് സിംബാബ് വെയ്‌ക്കെതിരായ പരമ്പരയാണ്. ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യ കളിക്കാന്‍ പോകുന്നത് ഈ പരമ്പരയാണ്. ഇന്ത്യ സൂപ്പര്‍ താരങ്ങളില്‍ മിക്കവര്‍ക്കും വിശ്രമം നല്‍കിയാവും സിംബാബ് വെയിലേക്ക് ടീമിനെ അയക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോശം ഫോമിലുള്ള വിരാട് കോലിക്ക് ഫോം വീണ്ടെടുക്കാന്‍ ഇന്ത്യ അവസരം നല്‍കിയേക്കും.
കെ എല്‍ രാഹുല്‍ ടീമിനെ നയിക്കുമെന്നാണ് വിവരം. യുവതാരങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കാനാണ് സാധ്യത. എന്തായാലും ചില താരങ്ങള്‍ സിംബാബ് വെ പര്യടനത്തില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യ തഴയാന്‍ സാധ്യതയുണ്ടെങ്കിലും ഇവരെ ഇന്ത്യ ഒഴിവാക്കരുത്. ഇന്ത്യ ഒഴിവാക്കാന്‍ പാടില്ലാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃഥ്വി ഷാ
ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ നായകനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ഓപ്പണറെന്ന നിലയില്‍ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിച്ചപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടി. എന്നാല്‍ ഏറെ നാളുകളായി അദ്ദേഹം ടീമിന് പുറത്താണ്. ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരത്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. വീരേന്ദര്‍ സെവാഗിനെപ്പോലെ വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള പൃഥ്വിയെ ഇനിയും ഇന്ത്യ പുറത്തിരുത്തിയാല്‍ അത് നീതികേടാവും.

സഞ്ജു സാംസണ്‍
ഇന്ത്യന്‍ ടീമില്‍ നിന്ന് പലപ്പോഴും തഴയപ്പെടുന്ന സഞ്ജു സാംസണെ ഇന്ത്യ സിംബാബ് വെയിലേക്കും പരിഗണിക്കേണ്ടതായുണ്ട്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് 11 അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഏകദിനത്തില്‍ സഞ്ജുവിന് അവസരം നല്‍കിയപ്പോള്‍ 46 റണ്‍സുമായി തിളങ്ങി. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കെല്‍പ്പുള്ള സഞ്ജുവിന് കരുത്ത് തെളിയിക്കാന്‍ സിംബാബ് വെയിലും അവസരം നല്‍കേണ്ടതായുണ്ട്.
T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

കുല്‍ദീപ് യാദവ്
ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. മോശം ഫോമിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു അദ്ദേഹം. എന്നാല്‍ അവസാന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയ കുല്‍ദീപിന് കൂടുതല്‍ അവസരം നല്‍കി ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്. അതിന് ശേഷം നടക്കുന്ന സിംബാബ് വെ പര്യടനത്തിലും കുല്‍ദീപ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു.

ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ പരിഗണിക്കേണ്ട താരമാണ് ശുബ്മാന്‍ ഗില്‍. ടി20യില്‍ ഇന്ത്യ അവസരം നല്‍കുന്നില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യ ഗില്ലിന് അവസരം നല്‍കേണ്ടതായുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തുകയും ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്ത താരമാണ് ഗില്‍. അതുകൊണ്ട് തന്നെ ഇന്ത്യ അദ്ദേഹത്തെ ഇനിയും പുറത്തിരുത്തരുത്. മൂന്ന് ഏകദിനം ഇന്ത്യക്കായി കളിച്ച് 49 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ ഗില്ലിന് അവസരം നല്‍കിയിട്ടുണ്ട്.
T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

ഉമ്രാന്‍ മാലിക്
ഇന്ത്യയുടെ അതിവേഗ പേസറെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പൂര്‍ണ്ണമായും തഴയരുത്. മികച്ച പരിശീലനം നല്‍കി ഇന്ത്യ വളര്‍ത്താന്‍ ശ്രമിച്ചാല്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് ഉമ്രാന്‍. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തിലെറിയാന്‍ കെല്‍പ്പുള്ള താരം ടി20യില്‍ റണ്‍സ് വഴങ്ങുന്നതില്‍ മടികാട്ടുന്നില്ല. എന്നാല്‍ ഏകദിനത്തില്‍ അവസരം ലഭിച്ചാല്‍ ഇന്ത്യക്കായി മികവ് കാട്ടാന്‍ പ്രതിഭയുള്ളവരിലൊരാളാണ് ഉമ്രാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications