
വിനോദ് കാംബ്ലി
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമാണ് വിനോദ് കാംബ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം കളിച്ച് വളര്‍ന്ന വിനോദ് വലിയ ഇതിഹാസമായി മാറേണ്ടിയിരുന്ന താരമാണ്. എന്നാല്‍ ഒത്തുകളി വിവാദവും വഴിവിട്ട ജീവിതവും താരത്തിന്റെ കരിയര്‍ നശിപ്പിച്ചു. എന്നാല്‍ ജന്മദിനത്തില്‍ 50 പ്ലസ് സ്‌കോറെന്ന നേട്ടം വിനോദിന്റെ കരിയറില്‍ സ്വന്തമാക്കി. 1993 ജനുവരി 18ന് വിനോദ് കാംബ്ലി 100 റണ്‍സുമായി ഇംഗ്ലണ്ടിനെതിരേ പുറത്താവാതെ നിന്നിരുന്നു. ഇൗ ദിവസം കാംബ്ലിയുടെ 21ാം ജന്മദിനമായിരുന്നു. എന്നാല്‍ മത്സരം നാല് വിക്കറ്റിന് ഇംഗ്ലണ്ടാണ് ജയിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ലോക ക്രിക്കറ്റിലെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയിട്ടുള്ള ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ആരാധകരുടെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ തന്റെ ജന്മദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 1998 ഏപ്രില്‍ 24ന് നടന്ന കൊക്കോ കോള കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ സെഞ്ച്വറി നേടിയിരുന്നു. ഇത് സച്ചിന്റെ ജന്മദിനത്തിലാണ്. 131 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 134 റണ്‍സാണ് അദ്ദേഹം നേടിയത്. മത്സരം ഇന്ത്യ ആറ് വിക്കറ്റിന് വിജയിക്കുകയും ചെയ്തിരുന്നു.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

നവജ്യോത് സിങ് സിദ്ദു
നവജ്യോത് സിങ് സിദ്ദുവും ജന്മദിനത്തില്‍ 50 റണ്‍സിലധികം റണ്‍സ് നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്. മുന്‍ ഓപ്പണറായ സിദ്ദു തന്റെ 31ാം ജന്മദിനത്തിലാണ് ഈ നേട്ടത്തിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായി ഒക്ടോബര്‍ 23ന് നടന്ന മത്സരത്തില്‍ 65 റണ്‍സാണ് സിദ്ദു നേടിയത്. ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാളായ സിദ്ദു വിരമിക്കലിന് ശേഷം രാഷ്ട്രീയത്തിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്.

യൂസഫ് പഠാന്‍
മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറാണ് യൂസഫ് പഠാന്‍. ഓപ്പണറായും മധ്യനിരയിലുമെല്ലാം ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത അദ്ദേഹം 2008 നവംബര്‍ 17ന് ഇംഗ്ലണ്ടിനെതിരേ 29 പന്തില്‍ 50 റണ്‍സ് നേടി. യൂസഫ് പഠാന്റെ ജന്മദിനത്തിലായിരുന്നു ഇത്. വെടിക്കെട്ട് ബാറ്റിങ് നടത്തി വിസ്മയിപ്പിച്ച യൂസഫിന്റെ കരുത്തില്‍ ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയും 54 റണ്‍സിന് ജയിക്കുകയും ചെയ്തു. ഇന്ത്യയുടെ മറ്റൊരു പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്റെ ചേട്ടനാണ് യൂസഫ് പഠാന്‍.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇഷാന്‍ കിഷന്‍. 2021ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇഷാന്‍ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ 59 റണ്‍സാണ് നേടിയത്. താരത്തിന്റെ 23ാം ജന്മദിനത്തിലാണ് ഇഷാന്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഇപ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications
