ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

ഹാട്രിക് വിക്കറ്റ് നേടുകയെന്നത് എളുപ്പമുള്ള പണിയല്ല. തുടര്‍ച്ചയായി മൂന്ന് പന്തുകളില്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് നേടാന്‍ പ്രതിഭ മാത്രം പോരാ ഭാഗ്യവും തുണക്കണം. ഇന്ത്യയുടെ പല ബൗളര്‍മാരും ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എതിരാളികളെ കൃത്യമായ പദ്ധതികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുകയും ഫീല്‍ഡര്‍മാര്‍ ബൗളറുടെ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഹാട്രിക് നേട്ടത്തിലേക്കെത്താന്‍ സാധിക്കുകയെന്ന് പറയാം.
ക്രിക്കറ്റില്‍ എക്കാലത്തും ശക്തമായ ബാറ്റിങ് നിരയുള്ള ടീമാണ് ഇന്ത്യ. പേരുകേട്ട ഒരുപാട് ബാറ്റ്‌സ്മാന്‍മാരെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ ഹാട്രിക് നേടിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് അറിയാമോ. ആറ് പേര്‍ക്കാണ് മൂന്ന് ഫോര്‍മാറ്റിലുമായി ഹാട്രിക് നേട്ടം ഇന്ത്യക്കെതിരേ നേടാനായത്. അത് ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റുവര്‍ട്ട് ബ്രോഡ്
യുവരാജ് സിങ് ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ബൗളറെന്ന നിലയില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബോഡിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഹാട്രിക് നേടിയ ഏക ബൗളറാണ് ബ്രോഡെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ അത് വസ്തുതയാണ്. 2011ലെ ട്രന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റിലാണ് ബ്രോഡ് ഈ നേട്ടത്തിലേക്കെത്തിയത്. എംഎസ് ധോണി, ഹര്‍ഭജന്‍ സിങ്, പ്രവീണ്‍ കുമാര്‍ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കിയാണ് ബ്രോഡ് ഈ നേട്ടത്തിലെത്തിയത്. അതിന് ശേഷമോ മുമ്പോ ഒരാള്‍ക്കും ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഹാട്രിക് വിക്കറ്റ് നേടാനായിട്ടില്ല.

ആക്വിബ് ജാവേദ്
ഇന്ത്യക്കെതിരേ ഏകദിനത്തില്‍ ആദ്യമായി ഹാട്രിക് നേടുന്ന ബൗളറെന്ന റെക്കോഡിനുടമയാണ് പാക് പേസര്‍ ആക്വിബ് ജാവേദ്. 1991ലാണ് പാക് പേസറുടെ ചരിത്ര നേട്ടം. ഷാര്‍ജാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് സൂപ്പര്‍ താരങ്ങളെ പുറത്താക്കിയാണ് ആക്വിബ് ഈ നേട്ടത്തിലേക്കെത്തിയത്. രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ വമ്പന്മാരെയാണ് അദ്ദേഹം പുറത്താക്കിയത്. മൂന്ന് പേരെയും എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

ഡാനി മോറിസന്‍
നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ എല്ലാവര്‍ക്കും പരിചയമുള്ള മുഖമാണ് ഡാനി മോറിസണിന്റേത്. ന്യൂസീലന്‍ഡിന്റെ പേസ് ബൗളറായിരുന്ന ഡാനിയും ഇന്ത്യക്കെതിരേ ഹാട്രിക് നേടിയിട്ടുണ്ട്. 1994ലായിരുന്നു ഈ നേട്ടം. സലീല്‍ അങ്കോള, കപില്‍ ദേവ്, നയന്‍ മോംഗിയ എന്നിവരെ പുറത്താക്കിയാണ് ഡാനി ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഹാട്രിക് നേട്ടത്തിലേക്കെത്തിയത്.

സ്റ്റീവ് ഹാര്‍മിസന്‍
മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസനും ഇന്ത്യക്കെതിരേ ഹാട്രിക് നേടിയിട്ടുള്ളവരിലൊരാളാണ്. 2004ല്‍ ട്രന്റ് ബ്രിഡ്ജില്‍ നടന്ന ഏകദിനത്തിലാണ് ഹാര്‍മിസനും ഇന്ത്യക്കെതിരേ ഈ നേട്ടത്തിലെത്തിയത്. മുഹമ്മദ് കൈഫ്, ലക്ഷ്മിപതി ബാലാജി, ആശിഷ് നെഹ്‌റ എന്നിവരെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ പുറത്താക്കിയാണ് ഹാര്‍മിസന്‍ ഈ നേട്ടത്തിലേക്കെത്തിയത്.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

ഫര്‍വീസ് മഹറൂഫ്
ഇന്ത്യക്കെതിരേ അവസാനമായി ഏകദിന ഹാട്രിക് എന്ന നേട്ടം മുന്‍ ശ്രീലങ്കന്‍ പേസ് ഓള്‍റൗണ്ടറായ ഫര്‍വീസ് മഹറൂഫിന് അവകാശപ്പെട്ടതാണ്. 2010ലാണ് അദ്ദേഹത്തിന്റെ നേട്ടം. ഇന്ത്യയുടെ വാലറ്റത്തെ മടക്കിയാണ് അദ്ദേഹവും ഹാട്രിക്കിലേക്കെത്തിയത്. രവീന്ദ്ര ജഡേജ, പ്രവീണ്‍ കുമാര്‍, സഹീര്‍ ഖാന്‍ എന്നിവരുടെ വിക്കറ്റാണ് മഹറൂഫ് വീഴ്ത്തിയത്. ഒരു കാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ സജീവമായിരുന്ന മഹറൂഫ് വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും സജീവമാണ്.

തിസാര പെരേര
ഇന്ത്യക്കെതിരേ ടി20യില്‍ ഹാട്രിക് നേടിയ ഏക ബൗളറെന്ന റെക്കോഡ് ശ്രീലങ്കന്‍ പേസ് ഓള്‍റൗണ്ടര്‍ തിസാര പെരേരയുടെ പേരിലാണ്. ടി20 ഫോര്‍മാറ്റിലെ തല്ലുകൊള്ളി ബൗളറാണെങ്കിലും ഈ നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 2016ല്‍ റാഞ്ചിയിലായിരുന്നു പെരേരയുടെ നേട്ടം. ഹര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരെ മടക്കിയാണ് പെരേര തന്റെ ഹാട്രിക് നേടിയതെന്നതാണ് ഏടുത്തു പറയേണ്ട കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications