
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ട്രിക്കി വാരിയേഴ്‌സിന്റെ താരമാണ് മുരളി വിജയ്. സീസണില്‍ സെഞ്ച്വറി നേടി മുരളി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ടിഎന്‍പിഎല്ലില്‍ നടന്ന മത്സരത്തില്‍ മുരളി വിജയിക്ക് നേരെ ഗ്യാലറയിലെ ഒരു വിഭാഗം ആരാധകര്‍ പരിഹസിച്ച് രംഗത്തെത്തുകയായിരുന്നു. മുരളി വിജയ് ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുമ്പോള്‍ കാര്‍ത്തിക് കാര്‍ത്തിക് എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞാണ് ഒരു വിഭാഗം ആരാധകര്‍ മുരളിയെ അപമാനിക്കാന്‍ ശ്രമിച്ചത്.

കാര്‍ത്തികിന്റെ പേര് തുടര്‍ച്ചയായി ഉയര്‍ന്ന് കേട്ടത് തന്നെ ലക്ഷ്യംവെച്ചാണെന്ന് മുരളി മനസിലാക്കുകയും ഇതില്‍ അദ്ദേഹം അസ്വസ്തനാവുകയും ചെയ്തു. കാണികളോട് ശാന്തരാവാന്‍ അഭ്യര്‍ത്ഥിക്കുകയും കൈകൂപ്പുകയുമാണ് മുരളി ചെയ്തത്. ഇത് കണ്ട് കാണികള്‍ ഉച്ചത്തില്‍ ചിരിക്കുന്നതും ചിലര്‍ തലൈവാ എന്ന് വിളിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

ദിനേഷ് കാര്‍ത്തികും മുരളി വിജയിയും ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്ത്യക്കായി ഒരുമിച്ച് ഓപ്പണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരും തമിഴ്‌നാട്ടുകാരനായതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഒന്നിച്ച് കളിച്ചിട്ടുണ്ട്. കാര്‍ത്തികിന്റെ ആദ്യ ഭാര്യയായിരുന്നു നികിത. രണ്ട് പേരും തമ്മില്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചതും. എന്നാല്‍ കാര്‍ത്തിക് അറിയാതെ മുരളി വിജയ് നികിതയുമായി പ്രണയത്തിലായിരുന്നു.
ഒടുവില്‍ മുരളി വിജയിയുമായുള്ള ബന്ധം കാര്‍ത്തികിന് മനസിലാവുകയും അദ്ദേഹം ബന്ധം വേര്‍പെടുത്തുകയുമായിരുന്നു. പിന്നീട് ഇന്ത്യയുടെ സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ കാര്‍ത്തിക് വിവാഹം കഴിക്കുകയും ഇപ്പോള്‍ കുടുംബമായി കഴിയുകയും ചെയ്യുന്നു. മുരളിയും നികിതയും കുടുംബമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ കാര്‍ത്തികിനെ വഞ്ചിച്ചവരെന്ന നിലയിലാണ് മുരളിയേയും നികതിയേയും ആരാധകര്‍ കാണുന്നത്.

ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ പോലും വഞ്ചകരെന്ന നിലയിലുള്ള നിരവധി കമന്റുകള്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം മുരളി വിജയ് സെഞ്ച്വറി നേടിയപ്പോള്‍ ഇതിന്റെ സന്തോഷം നികിത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയും ദിനേഷ് കാര്‍ത്തികിന്റെ പേര് നിരവധി ആളുകള്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

മുരളി വിജയ് ഏറെ നാളുകളായി പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം പുറത്താണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മുരളിക്ക് ഐപിഎല്ലിലും ഇപ്പോള്‍ ഇടമില്ല. അതേ സമയം ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് കരുതി കമന്റേറ്ററായി കരിയര്‍ തുടങ്ങി പോരാട്ട വീര്യംകൊണ്ട് തിരിച്ചെത്തി ഇപ്പോള്‍ ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുകയാണ് കാര്‍ത്തിക്. മുരളിയെക്കാള്‍ കൂടുതല്‍ ആരാധക പിന്തുണ കാര്‍ത്തികിനുണ്ട്.


Click it and Unblock the Notifications












