സച്ചിനെപ്പോലെ വെല്ലുവിളി ഏറ്റെടുക്കൂ, കോലിക്കും രോഹിത്തിനും ധൈര്യമില്ല!, ശാസ്ത്രി പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ വമ്പന്മാരുടെ നിരയാണ്. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ വന്‍ ശക്തികളിലൊന്നായി എക്കാലത്തും ഇന്ത്യന്‍ ടീമുണ്ടായിരുന്നു. ഇപ്പോള്‍ രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യ വിജയകിരീടങ്ങള്‍ ചൂടി മുന്നേറുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യയുടെ ടീം കരുത്തില്‍ തര്‍ക്കമില്ലെങ്കിലും ചില ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ടീമിനെ വലക്കുന്നുണ്ട്.
അതില്‍ പ്രധാനപ്പെട്ടത് പന്തെറിയാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാരില്ലെന്നതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരിലാരും പന്തെറിയാന്‍ തയ്യാറാവുന്നില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം സ്പിന്‍ എറിയാന്‍ കഴിവുള്ളവരാണെങ്കിലും ഇപ്പോള്‍ ബാറ്റിങ്ങില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്.

'തീര്‍ച്ചയായും പന്തെറിയാന്‍ ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാന്‍മാരും ഈ രാജ്യത്തുണ്ടാവും. സച്ചിന്‍ ടെണ്ടുല്‍ക്കറെ നോക്കുക. ബാറ്റ് ചെയ്ത് കഴിഞ്ഞ് എത്തിയ ശേഷവും അവന്‍ പന്തെറിയാന്‍ തയ്യാറാവും. ബാറ്റിങ്ങൊന്നും അവനെ ബാധിക്കില്ല. പന്തെടുത്ത് വ്യത്യസ്തമായ ബൗളിങ് പരീക്ഷിക്കും. ഓഫ് സ്പിന്നും ലെഗ് സ്പിന്നുമെല്ലാം അവന്‍ പരീക്ഷിച്ചിരുന്നു. അജയ് ജഡേജയും തന്റെ ബാറ്റിങ് പൂര്‍ത്തിയാക്കിയ ശേഷം പന്തെറിയാന്‍ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം താരങ്ങളെ കണ്ടെത്തുകയാണ് വേണ്ടത്. പന്തെറിയാന്‍ താല്‍പര്യമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരുമില്ലെന്ന് പറയാനില്ല. അത് സാധ്യമാണ്'- ശാസ്ത്രി പറഞ്ഞു.

രോഹിത് ശര്‍മ ഐപിഎല്ലില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള സ്പിന്നറാണ്. വിരാട് കോലിയും തരക്കേടില്ലാതെ പന്തെറിയും. ടി20 ലോകകപ്പിലടക്കം വിക്കറ്റ് നേടിയിട്ടുള്ള ബൗളറാണ് കോലി. രണ്ട് പേരും ഇന്ത്യയുടെ പ്രമുഖരായ ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ട് തന്നെ ഇവര്‍ ബാറ്റിങ്ങിന് ശേഷം പന്തെറിയാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനായിരുന്നപ്പോള്‍ അദ്ദേഹം പന്തെറിയാന്‍ ധൈര്യം കാട്ടിയിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കതിന് സാധിക്കുന്നില്ല.
കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

ഇന്ത്യയുടെ ടോപ് ഫൈവില്‍ പന്തെറിയുന്ന ഒരു ബാറ്റ്‌സ്മാന്‍പോലുമില്ലെന്നതാണ് വസ്തുത. ഇത് ഇന്ത്യന്‍ ടീമിന് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണ്. നായകന് അഞ്ച് ബൗളിങ് ഓപ്ഷന്‍കൊണ്ട് തന്ത്രം മെനയേണ്ടിവരും. അതേ സമയം ഒന്നോ രണ്ടോ പാര്‍ട്ട് ടൈം ബൗളര്‍മാരുണ്ടെങ്കില്‍ അവര്‍ക്ക് മത്സരത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചേക്കും. അത്തരമൊരു പരീക്ഷണത്തിന് മുതിരാന്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ ആളില്ല.
ക്യാപ്റ്റനും സെലക്ടര്‍മാരും തമ്മില്‍ ഇത് സംബന്ധിച്ച് കൃത്യമായ ആശയവിനിമയം ഉണ്ടാവണമെന്നും ശാസ്ത്രി നിര്‍ദേശിച്ചു. 'ഒരു സമയത്ത് സച്ചിന്‍, സെവാഗ്, റെയ്‌ന, യുവരാജ് എന്നിവരൊക്കെ പാര്‍ട്ട് ടൈം സ്പിന്നറായി ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരുണ്ട്?. ഒരു ബാറ്റ്‌സ്മാനും ധൈര്യമില്ല. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ എന്നിവരെപ്പോലെയുള്ള താരങ്ങള്‍ വളര്‍ന്നുവരേണ്ടതായുണ്ട്.
രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

അവര്‍ക്ക് ബാറ്റ് ചെയ്യാനും പന്തെറിയാനും സാധിക്കും. നായകനും സെലക്ടര്‍മാരും തമ്മില്‍ മികച്ച ആശയവിനിമയമാണ് വേണ്ടത്. 4-5 ഓവര്‍ എറിയാന്‍ സാധിക്കുന്ന ഒരു ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെ നല്‍കാനാണ് ആവിശ്യപ്പെടേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇത്തരമൊരു താരത്തെ കണ്ടെത്താനാവും. അവനെ എത്രയും വേഗം കണ്ടെത്തുകയാണ് വേണ്ടത്'- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവവും ഇന്ത്യക്കുണ്ട്. ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് ഈ റോളില്‍ ഇന്ത്യക്ക് വിശ്വസിക്കാനാവുന്നത്. താരത്തിന് പരിക്കേറ്റാല്‍ പേസ് ഓള്‍റൗണ്ടറായി മറ്റൊരാളുമില്ലെന്നതാണ് വസ്തുത. ശര്‍ദുല്‍ ഠാക്കൂര്‍, വെങ്കടേഷ് അയ്യര്‍ എന്നിവരൊന്നും അത്ര പോരാ. ടി20 ലോകകപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യ മികച്ച ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications