Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

1

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുപോയ വഴികളിലെല്ലാം ചരിത്രം രചിച്ച ഇതിഹാസം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങിയ റെക്കോഡുകളെല്ലാം ഇപ്പോഴും തിരുത്തപ്പെടാതെ സച്ചിന്റെ പേരില്‍ത്തന്നെയാണ്. ക്ലാസിക് ക്രിക്കറ്റുകൊണ്ട് ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച സച്ചിന്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ മുന്നിലെ വിശാലമായ പാഠപുസ്തകമാണ്.

സച്ചിനുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകള്‍ ആരാധകര്‍ക്ക് അറിവുള്ളതാണ്. ഇപ്പോഴിതാ 2007ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പേസര്‍ അശോക് ഡിന്‍ഡയും നേര്‍ക്കുനേര്‍ എത്തിയപ്പോഴുള്ള സംഭവം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. 2007ലെ രഞ്ജി ട്രോഫി ഫൈനലിലെ മുംബൈ - ബംഗാള്‍ മത്സരത്തിനിടെ സംഭവിച്ച കാര്യമാണ് ദാസ്ഗുപ്ത വെളിപ്പെടുത്തിയത്.

1

അന്ന് മുംബൈയുടെ 11ല്‍ വമ്പന്‍ താരനിരയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, വസിം ജാഫര്‍, രോഹിത് ശര്‍മ എന്നിവരെല്ലാമാണ് മുംബൈയുടെ പ്ലേയിങ് 11 ഉണ്ടായിരുന്നത്. ദാസ്ഗുപ്തയായിരുന്നു ബംഗാളിന്റെ നായകനായി ഉണ്ടായിരുന്നത്. സച്ചിന്‍െ കൈയില്‍ പന്ത് കൊള്ളിച്ച ശേഷം അശോക് ഡിന്‍ഡ സച്ചിനെ രൂക്ഷമായി നോക്കിയതും സച്ചിന്‍ അതിന് നല്‍കിയ ക്ലാസ് മറുപടിയുമാണ് ദാസ്ഗുപ്ത വെളിപ്പെടുത്തിയത്.

'മുംബൈയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനല്‍ മത്സരം. ഞാനായിരുന്നു ബംഗാളിന്റെ നായകന്‍. ടോസ് നേടി ബൗളിങ്ങാണ് ഞാന്‍ തിരഞ്ഞെടുത്തത്. നനവുള്ള പിച്ചായതിനാലാണ് പന്തെറിയാന്‍ തീരുമാനിച്ചത്. മുംബൈയുടെ ചില വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്താനുമായി. അന്ന് വലിയ താരസമ്പത്തുള്ള കരുത്തരുടെ നിരയായിരുന്നു മുംബൈ.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

2

തുടക്കത്തിലേ രണ്ട് വിക്കറ്റ് മുംബൈക്ക് നഷ്ടമായതോടെ മൂന്നാമനായി സച്ചിന്‍ ടെണ്ടുല്‍ക്കറെത്തി. അശോക് ഡിന്‍ഡയുടെ ആദ്യത്തെ സീസണാണിത്. അവന്‍ ചെറുപ്പമായിരുന്നു. അന്ന് ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കാന്‍ ഡിന്‍ഡ മിടുക്കനായിരുന്നു. ക്രീസില്‍ നിന്ന് സ്‌റ്റെപ് കയറി എറിയാന്‍ പോലും ഡിന്‍ഡ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിനോട് ഒന്നും പറയരുതെന്ന് ഡിന്‍ഡയോട് ഞാന്‍ പറഞ്ഞിരുന്നു.

3

ആദ്യ പന്തില്‍ തന്നെ ഷോര്‍ട്ട് ബോളാണ് ഡിന്‍ഡ പരീക്ഷിച്ചത്. ബൗണ്‍സര്‍ സച്ചിന്റെ മുട്ടില്‍ അടിച്ചു. സച്ചിന്‍ കൈകുലുക്കി. വേദനിച്ചുവെന്ന് വ്യക്തം. ഡിന്‍ഡ സച്ചിനെ രൂക്ഷമായി നവോക്കി. എന്താണ് അവന്‍ ചെയ്യുന്നതെന്നാണ് ഞാന്‍ ചിന്തിച്ചത്. വേഗം ചെന്ന് ഡിന്‍ഡയുടെ തോളില്‍ കൈയിട്ട് പിന്തിരിഞ്ഞ് പോകാന്‍ പറഞ്ഞു. സച്ചിന്‍ ആ മത്സരത്തില്‍ നിന്ന് 80 - 100 റണ്‍സ് നേടിയെന്നാണ് തോന്നുന്നത്. ആരോടാണ് എന്താണ് പറയുന്നതെന്ന് ചിന്തിക്കണമെന്ന് ഞാന്‍ പറഞ്ഞു. കാരണം സച്ചിനെപ്പോലെയുള്ള താരങ്ങള്‍ക്ക് നിന്നെ നന്നായി ശിക്ഷിക്കാനാവുമെന്ന് ഡിന്‍ഡയോട് പറഞ്ഞു'-ദാസ്ഗുപത് പറഞ്ഞു.

4

സച്ചിന്‍ പൊതുവേ ശാന്തനായ താരമാണ്. അനാവശ്യമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും സച്ചിന്‍ സൃഷ്ടിക്കാറില്ല. തന്നെ പ്രകോപിപ്പിക്കുന്ന ബൗളര്‍മാരോട് പോലും സച്ചിന്‍ പലപ്പോഴും ശ്രമിക്കുന്നതായാണ് കണ്ടിട്ടുള്ളത്. ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ തുടങ്ങിയവര്‍ ബീമറുകളെറിഞ്ഞ് സച്ചിനെ പ്രയാസപ്പെടുത്തിയപ്പോഴും ശാന്തതയോടെയാണ് അദ്ദേഹം അതിനെ നേരിട്ടത്.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

5

സച്ചിനെ പ്രകോപിച്ചവരോടെല്ലാം ബാറ്റുകൊണ്ട് മറുപടി പറയാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ എസ് ശ്രീശാന്തിനെ സച്ചിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തുടര്‍ ബൗണ്ടറികളോടെ സച്ചിന്‍ മറുപടി നല്‍കിയത് ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. ഗ്ലെന്‍ മഗ്രാത്തിന്റെയും ഷെയ്ന്‍ വോണിന്റെയുമെല്ലാം വെല്ലുവിളികള്‍ക്ക് തകര്‍പ്പന്‍ ബാറ്റിങ്ങുമായി മറുപടി പറഞ്ഞിട്ടുള്ള സച്ചിന്‍ എന്നെന്നും പകരം വെക്കാനില്ലാത്ത പ്രതിഭാസം തന്നെയാണ്.

Story first published: Thursday, July 28, 2022, 15:07 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+