
ആദ്യ മത്സരത്തില്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാം മത്സരത്തില്‍ നിര്‍ണ്ണായക ഫിഫ്റ്റിയുമായി സഞ്ജു കസറിയിരുന്നു. എന്നാല്‍ ടി20 പരമ്പരക്കില്ലാത്തതിനാല്‍ അദ്ദേഹത്തിന് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുക പ്രയാസമാവും. എന്നാല്‍ സഞ്ജു സാംസണിന്റെ മുന്നില്‍ പൂര്‍ണ്ണമായും വാതില്‍ അടഞ്ഞെന്ന് പറയാനാവില്ല. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ചില താരങ്ങളുടെ പ്രകടനങ്ങള്‍ സഞ്ജുവിന്റെ കരിയറില്‍ത്തന്നെ നിര്‍ണ്ണായകമാവും.

ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഫ്‌ളോപ്പായാലാണ് സഞ്ജുവിന് ഗുണമുണ്ടാവുക. ദിനേഷ് കാര്‍ത്തികിനെ ഫിനിഷറായാണ് ഇന്ത്യ പരിഗണിക്കുന്നത്. അവസാന മത്സരങ്ങളിലൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്ത കാര്‍ത്തികിന് ലോകകപ്പ് ടീമിലിടം പിടിക്കാന്‍ വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഡികെയ്ക്ക് ഫിനിഷര്‍ റോളില്‍ മിന്നിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ കസേര തെറിക്കാന്‍ സാധ്യത കൂടുതലാണ്.
ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

മറ്റൊരാള്‍ ഇഷാന്‍ കിഷനാണ്. ഇന്ത്യ ഓപ്പണിങ്-വിക്കറ്റ് കീപ്പര്‍ ബാക്കപ്പായി പരിഗണിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഏറെക്കുറെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചും കഴിഞ്ഞു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഇഷാനും നിര്‍ണ്ണായകമാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. സഞ്ജുവിന്റെ അത്ര മികവ് കാട്ടാന്‍ ഇഷാന് സാധിക്കുന്നില്ല.
കാര്‍ത്തികും ഇഷാനും ഫ്‌ളോപ്പായാല്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടി20 പരമ്പരയിലേക്ക് സഞ്ജുവിന് വിളിയെത്തിയേക്കും. ഇത് സഞ്ജുവിന് മുതലാക്കാനും സാധിച്ചാല്‍ ടി20 ലോകകപ്പില്‍ സഞ്ജുവിനെ പരിഗണിക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിച്ചേക്കും. സഞ്ജുവിനെ നന്നായി അറിയാവുന്നയാളാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. അതുകൊണ്ട് തന്നെ പെട്ടെന്ന് സഞ്ജുവിനെ തഴയില്ല.

മറ്റൊരാളുടെ ഫോമും സഞ്ജുവിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാവും. അത് വിരാട് കോലിയുടെ പ്രകടനമാണ്. മൂന്നാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കുന്ന കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കോലിയെ സീനിയര്‍ താരമെന്ന നിലയില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതാണ്. എന്നാല്‍ മോശം ഫോം തുടര്‍ന്നാല്‍ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.
കോലിയെ പുറത്തിരുത്തിയാല്‍ സഞ്ജുവിനെ പകരക്കാരനാക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നാം നമ്പര്‍ സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. ഫോം വിലയിരുത്തുമ്പോള്‍ കോലിയുടെ മെല്ലപ്പോക്കിനെക്കാള്‍ ഗുണം ചെയ്യുക സഞ്ജു തന്നെയാവും. ബാക് ഫൂട്ടില്‍ നന്നായി കളിക്കാനും പുള്‍ഷോട്ട് കളിക്കാനും കെല്‍പ്പുള്ള സഞ്ജുവിന് ഓസീസിലെ സാഹചര്യവും ഗുണം ചെയ്യുന്നതാണ്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

കാര്യങ്ങളെല്ലാം അനുകൂലമായി വന്നാലും സഞ്ജുവിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ഇനി ലഭിക്കുന്ന അവസരങ്ങളിലെല്ലാം സ്ഥിരത കണ്ടെത്തേണ്ടതായുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ മലയാളിയുടെ ക്യാച്ചിലൂടെ (എസ് ശ്രീശാന്ത്) ഇന്ത്യ കിരീടം നേടിയതുപോലെ 2022ലെ ടി20 ലോകകപ്പില്‍ മലയാളിയായ സഞ്ജുവിന്റെ സിക്‌സിലൂടെ ഇന്ത്യ കിരീടം നേടുമോയെന്നത് കണ്ടറിയാം.


Click it and Unblock the Notifications
