ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

ടി20 ക്രിക്കറ്റിലെ ഇന്ത്യയെ വന്‍ ശക്തിയായി വളര്‍ത്തിയതിന് പിന്നില്‍ എംഎസ് ധോണിയെന്ന നായകന്റെ സ്വാധീനം ചെറുതല്ല. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. ലോക ക്രിക്കറ്റില്‍ എംഎസ് ധോണിയെന്ന ഇതിഹാസത്തിന്റെ വരവറിയിച്ച ലോകകപ്പായിരുന്നു 2007ലേത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി.
അദ്ദേഹം ക്യാപ്റ്റനായിരിക്കെ നിരവധി യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരവും ലഭിച്ചു. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ നിരവധി താരങ്ങളാണ് ധോണിക്ക് കീഴില്‍ വളര്‍ന്നത്. ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ ടി20 ടീമില്‍ ബൗളറെന്ന നിലയില്‍ തിളങ്ങിയ പല താരങ്ങള്‍ക്കും വിരാട് കോലിക്ക് കീഴില്‍ വലിയ മികവ് കാട്ടാനായില്ല. ഇത്തരത്തില്‍ തഴയപ്പെട്ട നാല് ബൗളര്‍മാരിതാ.

ആര്‍ അശ്വിന്‍
എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ സ്പിന്നറായിരുന്നു ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ സിഎസ്‌കെയിലൂടെ വളര്‍ന്ന താരമെന്ന നിലയില്‍ അശ്വിന് ധോണി വളരെ പിന്തുണ നല്‍കിയിരുന്നു. ബാറ്റുകൊണ്ടും തിളങ്ങാനാവുന്ന താരമാണ് അശ്വിന്‍. അതുകൊണ്ട് ധോണി വളരെയധികം പിന്തുണ നല്‍കിയിരുന്നു. 2010ല്‍ സിംബാബ് വെയ്‌ക്കെതിരേയാണ് അദ്ദേഹം ടി20 അരങ്ങേറ്റം നടത്തിയത്. 61 വിക്കറ്റും നേടി. എന്നാല്‍ കോലി നായകനായ ശേഷം അശ്വിന് പരിമിത ഓവറില്‍ വലിയ അവസരം ലഭിച്ചിട്ടില്ല. 2021ലെ ടി20 ലോകകപ്പില്‍ അപ്രതീക്ഷിതമായി സ്ഥാനം ലഭിച്ചെങ്കിലും സ്ഥിരം സ്ഥാനം ടീമില്‍ ഉണ്ടായിരുന്നില്ല.
ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

ആശിഷ് നെഹ്‌റ
ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ പേസറായ ആശിഷ് നെഹ്‌റ 2009ലാണ് ടി20 അരങ്ങേറ്റം നടത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇത്. ധോണി ക്യാപ്റ്റനായിരിക്കെ നെഹ്‌റക്ക് ടി20യില്‍ നന്നായി അവസരം ലഭിച്ചിരുന്നു. മികച്ച പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നെഹ്‌റക്ക് വലിയ അവസരം ലഭിച്ചില്ല. ലഭിച്ച അവസരങ്ങളില്‍ നന്നായി കളിക്കാനുമായില്ല. നെഹ്‌റ വിരമിക്കല്‍ മത്സരം കളിച്ചത് കോലിക്ക് കീഴിലാണ്. നെഹ്‌റയുമായി വലിയ ആത്മബന്ധമുള്ള താരമാണ് നെഹ്‌റയെങ്കിലും അധികം അവസരം കോലി നല്‍കിയില്ല. ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡുള്ള നെഹ്‌റ 34 വിക്കറ്റാണ് ഇന്ത്യക്കായി ടി20 കരിയറില്‍ നേടിയത്.

യുസ്‌വേന്ദ്ര ചഹാല്‍
എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ വളര്‍ന്നുവന്ന താരമാണ് സ്പിന്നറായ യുസ് വേന്ദ്ര ചഹാല്‍. ഐപിഎല്ലില്‍ കോലിക്ക് കീഴില്‍ ആര്‍സിബിക്കായി കളിച്ചാണ് ചഹാല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യന്‍ ടീമിലേക്കെത്തിയത് ധോണി ക്യാപ്റ്റനായിരിക്കെയാണ്. ധോണിക്ക് കീഴില്‍ ചഹാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കോലിക്ക് കീഴിലേക്കെത്തിയപ്പോള്‍ പ്രകടനം അല്‍പ്പം മോശമായി. സ്ഥിരത നഷ്ടപ്പെട്ടു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ചഹാലില്ലായിരുന്നു. ധോണിക്ക് കീഴിലായിരുന്നു ചഹാല്‍ കൂടുതല്‍ മികവ് കാട്ടിയത്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

കുല്‍ദീപ് യാദവ്
ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ വളരെ ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ബൗളര്‍മാരിലൊരാളാണ് കുല്‍ദീപ്. ധോണിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് പന്തെറിയാന്‍ കുല്‍ദീപിന് സാധിച്ചിരുന്നു. എന്നാല്‍ കോലി ക്യാപ്റ്റനായ ശേഷമുള്ള കുല്‍ദീപിന്റെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ടായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിനായിരുന്നു. വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ കുല്‍ദീപുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications