Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രവി ശാസ്ത്രി ഒഴിഞ്ഞതിന് പിന്നാലെ രാഹുല്‍ ദ്രാവിഡാണ് ആ സ്ഥാനത്തേക്കെത്തിയത്. ഇന്ത്യ അണ്ടര്‍ 19, എ ടീം പരിശീലകനായിരുന്ന ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരിക്കെയാണ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് വിളിയെത്തുന്നത്. യുവതാരങ്ങളെ നന്നായി അറിയാവുന്ന ദ്രാവിഡിന്റെ വരവ് ഇന്ത്യയുടെ യുവതാരങ്ങളെയാണ് കൂടുതല്‍ സന്തോഷിപ്പിച്ചത്. ഇതിനോടകം നിരവധി യുവതാരങ്ങള്‍ക്ക് ദ്രാവിഡ് അവസരം നല്‍കിയിട്ടുമുണ്ട്.

നായകനായും വിക്കറ്റ് കീപ്പറായും ഓപ്പണറായും ഫിനിഷറായുമുള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിവിധ റോളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡ് പരിശീലകനായി ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്കുമെത്തിച്ചു. ദ്രാവിഡ് യുഗത്തില്‍ ഇന്ത്യന്‍ ടീമില്‍ നിരവധി പരീക്ഷണങ്ങളാണ് ഇതിനോടകം നടത്തിയത്. ഇതില്‍ ചില തീരുമാനങ്ങള്‍ വലിയ സര്‍പ്രൈസാണ്. ഇത്തരത്തില്‍ ദ്രാവിഡ് എടുത്ത ചില അപ്രതീക്ഷിത തീരുമാനങ്ങളെക്കുറിച്ചറിയാം

ഏകദിനത്തില്‍ ശിഖര്‍ ധവാനെ നായകനാക്കി

ഏകദിനത്തില്‍ ശിഖര്‍ ധവാനെ നായകനാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഏകദിന നായകനായി പരിഗണിക്കുന്നത് ശിഖര്‍ ധവാനെയാണ്. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ടീമില്‍ ഉള്ളപ്പോഴും ദ്രാവിഡ് ധവാനെ നായകനാക്കുന്നത് തികച്ചും അപ്രതീക്ഷിതമായ നീക്കം തന്നെയാണ്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ധവാന് അവസരം. സീനിയര്‍ താരത്തിന് ഇനിയും അധികനാള്‍ കളിക്കാനാവില്ല. ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ട് യുവതാരങ്ങളെ നായക റോളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കാതെ ധവാനെ ഏകദിന നായകനാക്കിയത് കൗതുക തീരുമാനം തന്നെയാണ്. വരാനിരിക്കുന്ന സിംബാബ് വെ പര്യടനത്തിലും ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.

ക്യാപ്റ്റന്മാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നു

ക്യാപ്റ്റന്മാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നു

രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം ഇന്ത്യയുടെ നായകന്മാരായെത്താന്‍ ഭാഗ്യം ലഭിച്ചത് നിരവധി താരങ്ങള്‍ക്കാണ്. വിരാട് കോലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം നായകന്മാരായെത്തിയത് ദ്രാവിഡിന്റെ പരിശീലനത്തിലാണ്. മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയാണ് സ്ഥിരം നായകനെങ്കിലും സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യ നായകന്മാരെ മാറി മാറി പരീക്ഷിക്കുന്നു. ചുരുങ്ങിയ കാലത്തിനിടെ ഏഴോളം നായകന്മാരെ പരീക്ഷിക്കുകയെന്നത് കൗതുകമുണര്‍ത്തുന്ന കാര്യം തന്നെയാണ്.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

റിഷഭ് പന്ത് ഓപ്പണര്‍

റിഷഭ് പന്ത് ഓപ്പണര്‍

മധ്യനിരയിലെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഇന്ത്യ റിഷഭ് പന്തിനെ കാണുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. അതുകൊണ്ട് തന്നെ റിഷഭ് പ്ലേയിങ് 11 സ്ഥിര സാന്നിധ്യമാണ്. പൊതുവേ 4,5 ബാറ്റിങ് പൊസിഷനിലാണ് റിഷഭ് കളിക്കുന്നത്. എന്നാല്‍ ദ്രാവിഡ് റിഷഭിനെ ഓപ്പണറാക്കിയത് തികച്ചും അപ്രതീക്ഷിത തീരുമാനമായിരുന്നു. മധ്യനിരയില്‍ മോശം ഫോമിലായപ്പോഴാണ് റിഷഭിനെ ഓപ്പണറാക്കിയത്. പിന്നീട് മധ്യനിരയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. റിഷഭിനെ ഓപ്പണറാക്കിയത് കൗതുകകരമായ തീരുമാനം തന്നെയാണ്.

സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കി

സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കി

ഏറെ നാളത്തെ പരീക്ഷണത്തിന് ശേഷം നാലാം നമ്പറില്‍ ഇന്ത്യ കണ്ടെത്തിയ വിശ്വസ്തനാണ് സൂര്യകുമാര്‍ യാദവ്. അതിവേഗം റണ്‍സുയര്‍ത്താനും വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് ഈ പരീക്ഷണം. നേരത്തെ മുംബൈ ഇന്ത്യന്‍സിനായി സൂര്യ ഓപ്പണറായിട്ടുണ്ട്. ഇന്ത്യക്കൊപ്പം ഓപ്പണറായപ്പോഴും ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തിയെങ്കിലും ഇത്തരമൊരു പരീക്ഷണം ദ്രാവിഡ് നടത്തിയത് കൗതുകം തന്നെയാണ്.

രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?, എവിടെ കളിപ്പിക്കും?, ചോദ്യവുമായി സ്‌റ്റൈറിസ്

ശ്രേയസ് അയ്യരിന് കൂടുതല്‍ പിന്തുണ

ശ്രേയസ് അയ്യരിന് കൂടുതല്‍ പിന്തുണ

ഇന്ത്യ പരിമിത ഓവറില്‍ സൂര്യകുമാര്‍ യാദവിന് കൂടുതല്‍ പിന്തുണ നല്‍കുന്നത് കൗതുകമുണ്ടാക്കുന്ന തീരുമാനമാണ്. ശ്രേയസ് അയ്യര്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്നു. സഞ്ജു സാംസണ്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ ലഭിക്കുന്ന അവസരങ്ങളെ നന്നായി മുതലാക്കുമ്പോഴും ഇന്ത്യന്‍ ടീം ശ്രേയസിന് കൂടുതല്‍ പിന്തുണ നല്‍കുന്നു. ദ്രാവിഡ് ശ്രേയസിന്റെ മികവിനെ കൂടുതല്‍ വിശ്വസിക്കുന്നുവെന്നത് കൗതുകമുണ്ടാക്കുന്നു.

Story first published: Sunday, August 7, 2022, 13:47 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+