Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

1

ദുബായ്: ഏഷ്യാ കപ്പ് ഈ മാസം 28ന് ആരംഭിക്കാനിരിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഏഷ്യയിലെ രാജാക്കന്മാരാവാന്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാം കരുത്തോടെയെത്തുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ ഇത്തവണ കിരീടം നിലനിര്‍ത്തുക ഇന്ത്യക്ക് ഒട്ടും എളുപ്പമാവില്ല. നേരത്തെ ശ്രീലങ്കയെയാണ് ഏഷ്യാ കപ്പിന് വേദിയാവേണ്ടിയിരുന്നതെങ്കിലും അവിടുത്തെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുഎഇയാണ് വേദിയാവുന്നത്.

2021ലെ ടി20 ലോകകപ്പിനും വേദിയായത് യുഎഇയായിരുന്നു. ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്. 28നാണ് ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം. ഇത്തവണ ആര് കപ്പ് നേടുമെന്നത് പ്രധാന ചോദ്യമാണ്. പാകിസ്താനെക്കാള്‍ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് പറയാം. അതിന്റെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

സാഹചര്യം നന്നായി അറിയാം

സാഹചര്യം നന്നായി അറിയാം

ഇന്ത്യക്ക് യുഎഇയിലെ പിച്ചിലെ അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഐപിഎല്ലിലൂടെ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങള്‍ക്കും യുഎഇയിലെ പിച്ചിന്റെ സാഹചര്യം അറിയാം. ഇത് ഇന്ത്യയെ സംബന്ധിച്ച് പ്ലസ് പോയിന്റാണ്. 2021ലെ ടി20 ലോകകപ്പില്‍ അവിടെ കളിച്ചപ്പോള്‍ ഇന്ത്യക്ക് പ്രധാന മത്സരങ്ങളില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് തിരിച്ചുവരാന്‍ ഇത്തവണ സാധിക്കുമെന്ന് തന്നെ പറയാം. പാകിസ്താന് യുഎഇയിലെ പിച്ചുകള്‍ ഹോം ഗ്രൗണ്ട് പോലെയാണ്. അതുപോലെ തന്നെയാണ് ഇന്ത്യക്കും. പിച്ചിനെക്കുറിച്ചുള്ള മുന്‍പരിചയം ഇന്ത്യയെ ഫേവറേറ്റുകളാക്കുന്നു.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

മികച്ച താരനിര

മികച്ച താരനിര

ഇന്ത്യയുടെ താരനിരയുടെ കരുത്താണ് മറ്റൊരു പ്രധാന കാര്യം. രോഹിത് ശര്‍മ ക്യാപ്റ്റനായി എത്തുമ്പോള്‍ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ വന്മരങ്ങളും ഒപ്പമുണ്ട്. കോലിയുടെ ഫോം കണ്ടറിയേണ്ടതാണ്. അതേ സമയം രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ തിരിച്ചെത്തിയത് ഇന്ത്യയുടെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് താരം നല്‍കുന്നത്.

സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ മധ്യനിരയെപ്പോലെ ശക്തമായ മറ്റൊരു മധ്യനിരയും മറ്റൊരു ടീമിനൊപ്പവുമില്ല. ഫിനിഷര്‍ റോളില്‍ രവീന്ദ്ര ജഡേയും ദിനേഷ് കാര്‍ത്തികും ഇറങ്ങുമ്പോള്‍ എതിരാളികള്‍ വിറക്കും. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവമാണ് ഇന്ത്യയുടെ പ്രശ്‌നം. ഇതിനെ മറികടക്കാനുള്ള ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ടായേക്കും.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

വലിയ വെല്ലുവിളികളില്ല

വലിയ വെല്ലുവിളികളില്ല

ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്ന മറ്റൊരു കാര്യം ദുര്‍ബലരായ എതിരാളികളാണ്. പാകിസ്താനെ മാത്രമാണ് ഇന്ത്യക്ക് ഭയക്കേണ്ടത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു. അതിന് ശേഷം ഇത്തവണത്തെ ഏഷ്യാ കപ്പിലാണ് രണ്ട് ടീമിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള അവസരം ഒരുങ്ങുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരൊന്നും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരല്ലെന്ന് തന്നെ പറയാം. ഇന്ത്യ വലിയ താരനിരയോടെ ഏഷ്യാ കപ്പിനിറങ്ങുമ്പോള്‍ പിടിച്ചുകെട്ടുക എതിരാളികള്‍ക്ക് പ്രയാസമാണെന്ന് പറയാം.

Story first published: Friday, August 12, 2022, 8:50 [IST]
Other articles published on Aug 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+