For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇക്കുറിയും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്

1

ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 27നാണ് ഏഷ്യാ കപ്പിന് തുടക്കമാവുന്നത്. നേരത്തെ ശ്രീലങ്കയെയാണ് വേദിയായി തീരുമാനിച്ചതെങ്കിലും പിന്നീടത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരാവാന്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം വീണ്ടുമിറങ്ങുമ്പോള്‍ ആരാധകര്‍ക്കും അത് ആവേശ കാഴ്ചയാവുമെന്നുറപ്പ്.

നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇക്കുറിയും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പില്‍ കിരീടം ചൂടിയാല്‍ ഇന്ത്യക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ഇന്ത്യയെ മുന്നോട്ട് നയിക്കുമ്പോള്‍ ഇന്ത്യക്ക് കിരീട പ്രതീക്ഷകളേറെ.

1

ഏഷ്യാ കപ്പില്‍ ഓരോ എതിരാളികള്‍ക്കെതിരേയും ഇന്ത്യയുടെ വിജയ കണക്കുകള്‍ എങ്ങനെയാണെന്ന് അറിയാമോ?. പരിശോധിക്കാം. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യക്ക് കൂടുതല്‍ മികച്ച റെക്കോഡുകളുള്ളത്. ബംഗ്ലാ കടുവള്‍ക്കെതിരേ ഏഷ്യാ കപ്പില്‍ 13 ജയം ഇന്ത്യ നേടിയപ്പോള്‍ ഒരു മത്സരം മാത്രമാണ് തോറ്റത്. ഇത്തവണ ബംഗ്ലാദേശ് അത്ര ശക്തരല്ല. സിംബാബ് വെയോട് ഏകദിന, ടി20 പരമ്പര തോറ്റെത്തുന്ന ബംഗ്ലാദേശ് ഇത്തവണയും ഇന്ത്യക്ക് മുന്നില്‍ നാണംകെടാനാണ് സാധ്യത കൂടുതല്‍.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

2

ഇന്ത്യ രണ്ടാമതായി കൂടുതല്‍ ജയം നേടിയത് ശ്രീലങ്കയ്‌ക്കെതിരെയാണ്. എന്നാല്‍ 10 മത്സരത്തില്‍ ജയിച്ചപ്പോള്‍ 10 മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഏഷ്യാ കപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്ക് എക്കാലത്തും വലിയ വെല്ലുവിളി ഉയര്‍ത്തിയ ടീമുകളിലൊന്നാണ് ശ്രീലങ്ക. ഇത്തവണയും ശ്രീലങ്ക ഇന്ത്യക്ക് വെല്ലുവിളി തന്നെയാണ്. ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവരുടെ നിര തന്നെയാണ് ശ്രീലങ്ക. യുഎഇയിലെ സാഹചര്യത്തില്‍ ശ്രീലങ്കയേക്കാള്‍ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ട്.

ചിരവൈരികളായ പാകിസ്താനെതിരായ കണക്കുകള്‍ നോക്കിയാലും ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. എട്ട് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ച് മത്സരമാണ് തോറ്റത്. നിലവില്‍ ഇരു ടീമും തമ്മില്‍ പരമ്പര കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഏഷ്യാ കപ്പിലൂടെ ഇന്ത്യ-പാക് പോരാട്ടം വീണ്ടും കാണാമെന്നുള്ള ആവേശത്തിലാണ് ആരാധകരുള്ളത്.

3

ഈ മാസം 28നാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടം. ഭാഗ്യമുണ്ടെങ്കില്‍ ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാന്‍ ഭാഗ്യമുണ്ടായേക്കും. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഇതിന് കണക്കുവീട്ടാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പാക് നിരയോടൊപ്പമുണ്ട്.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

4

ഹോങ്കോങ്ങിനും യുഎഇക്കുമെതിരേ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. രണ്ട് മത്സരത്തിലും ജയിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ 1 മത്സരമാണ് ഇന്ത്യ കളിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. കണക്കുകളില്‍ എല്ലാ എതിരാളികള്‍ക്ക് മുകളിലും ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും കിരീട സാധ്യതയില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കാം. സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ പാകിസ്താനാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. മറ്റെല്ലാ ടീമുകളും ദുര്‍ബലരാണെന്ന് തന്നെ പറയാം.

5

ചില സൂപ്പര്‍ താരങ്ങളുടെ അഭാവം ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ ആശങ്ക സൃഷ്ടിക്കുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പമില്ല. ഹര്‍ഷല്‍ പട്ടേലും പരിക്കിന്റെ പിടിയിലാണ്. കെ എല്‍ രാഹുലും വിരാട് കോലിയും ടീമിലേക്ക് മടങ്ങിയെത്തിയതാണ് എടുത്തുപറയേണ്ട കാര്യം. സൂപ്പര്‍ പേസര്‍മാരുടെ അഭാവം ബാറ്റിങ് കരുത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Story first published: Saturday, August 13, 2022, 15:09 [IST]
Other articles published on Aug 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+