Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

1

ക്രിക്കറ്റ് വളരെയധികം പ്രതിഫലം ലഭിക്കുന്ന കായിക ഇനങ്ങളിലൊന്നാണ്. വലിയ ആരാധക പിന്തുണയുള്ള കായിക ഇനമായതിനാല്‍ത്തന്നെ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി കോടികളുടെ ഇടപാടുകളാണ് നടക്കുന്നത്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഒട്ടുമിക്ക താരങ്ങളും കോടികളുടെ ആസ്തിയുള്ളവരാണ്. അത്യാഡംഭര ജീവിതമാണ് ഇവര്‍ നയിക്കുന്നത്. നിലവിലെ ക്രിക്കറ്റ് ടീമുകളുടെ നായകന്മാരെ പരിഗണിച്ച് കൂടുതല്‍ സമ്പത്തുള്ള ടോപ് 8 നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ലോക ക്രിക്കറ്റില്‍ വലിയ സ്വാധീനമുള്ള ടീമാണ് ഇന്ത്യ. ആരാധക പിന്തുണയിലും സമ്പത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. നായകന്മാരിലെ സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ ഒട്ടുമോശമല്ല. ബിസിസി ഐയുടെ എ പ്ലസ് ഗ്രേഡിലുള്ള രോഹിത്തിന് വര്‍ഷത്തില്‍ 7 കോടി രൂപ ലഭിക്കും. അഡിഡാസ്, സിയറ്റ്, ന്യൂ ഇറ, അരിസ്റ്റോക്രാറ്റ് തുടങ്ങി വമ്പന്‍ ബ്രാന്റുകളുടെ അംബാസിഡറാണ് രോഹിത്. നിലവില്‍ 180 കോടിക്ക് മുകളിലാണ് രോഹിത്തിന്റെ ആസ്തി. നിലവിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സമ്പാദ്യം ഇനിയും ഉയരുക തന്നെ ചെയ്യും.

ദസുന്‍ ഷണക-ദിമുത് കരുണരത്‌ന

ദസുന്‍ ഷണക-ദിമുത് കരുണരത്‌ന

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് പഴയ പ്രധാപമില്ല. രാജ്യത്തെ സാമ്പത്തികാവസ്ഥ തകര്‍ന്നത് മൂലം ശ്രീലങ്കയുടെ താരങ്ങളുടെ വരുമാനവും ഇടിഞ്ഞു. അവരുടെ പരിമിത ഓവര്‍ നായകനായ ദസുന്‍ ഷണകയുടെ സമ്പാദ്യം എട്ട് കോടിയോളം രൂപയാണ്. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പഴയതുപോലെ ഇപ്പോള്‍ വലിയ പരസ്യവരുമാനം ലഭിക്കുന്നില്ല. ടെസ്റ്റ് നായകനായ ദിമുത് കരുണരത്‌നയുടെ സമ്പാദ്യം 12 കോടിയാണ്. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ പഴയതുപോലെ ശ്രീലങ്കയ്ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

നിക്കോളാസ് പൂരന്‍

നിക്കോളാസ് പൂരന്‍

വിന്‍ഡീസിന്റെ പരിമിത ഓവര്‍ നായകനാണ് നിക്കോളാസ് പൂരന്‍. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നായകസ്ഥാനത്തേക്കെത്തിയിട്ട് അധികനാളായില്ല. ഐപിഎല്ലിലടക്കം കളിക്കുന്ന പൂരന്റെ വാര്‍ഷിക വരുമാനം 8 കോടിയോളം രൂപയാണ്. 30 കോടിയുടെ ആസ്തിയാണ് നിലവില്‍ പൂരനുള്ളത്. ടെസ്റ്റ് നായകനായ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിന്റെ ആകെ ആസ്തി 29 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.

ടെംബ ബാവുമ - ഡീന്‍ എല്‍ഗന്‍

ടെംബ ബാവുമ - ഡീന്‍ എല്‍ഗന്‍

ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ നായകന്‍ ടെംബ ബാവുമയാണ്. നായകനെന്ന നിലയില്‍ വലിയ റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കില്ല. 23.9 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റ് നായകനായ ഡീന്‍ എല്‍ഗറിന് ബാവുമയേക്കാള്‍ ആസ്തിയുണ്ട്. 32 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. പരസ്യങ്ങളിലൂടെ വലിയ വരുമാനം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ജോസ് ബട്‌ലര്‍ - ബെന്‍ സ്റ്റോക്‌സ്

ജോസ് ബട്‌ലര്‍ - ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അതി സമ്പന്നരാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കും വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. പരിമിത ഓവര്‍ നായകനായ ജോസ് ബട്‌ലറുടെ ആസ്തി 80 കോടിയാണ്. ഐപിഎല്ലിലൂടെയാണ് ബട്‌ലര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. പരസ്യ ചിത്രങ്ങളിലും ബട്‌ലര്‍ സജീവമാണ്. ഇംഗ്ലണ്ടിന് പുറത്തും ബട്‌ലറിന് ആരാധകരുണ്ട്. ടെസ്റ്റ് നായകനായ ബെന്‍ സ്റ്റോക്‌സിന്റെ സമ്പാദ്യം 87.7 കോടിയാണ്. മെഴ്‌സിഡസ്, റേഞ്ചര്‍ റോവര്‍, ഔഡി തുടങ്ങി പ്രമുഖ ബ്രാന്റുകളുടെ വലിയ വാഹന ശേഖരണം സ്റ്റോക്‌സിനുണ്ട്.

ബാബര്‍ അസം

ബാബര്‍ അസം

പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ്. വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരം കൂടിയാണ്. എച്ച്ബിഎല്‍, ഹുവായ്, ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സ് തുടങ്ങിയ ബ്രാന്റുമായെല്ലാം ബാബറിന് കൂട്ടുകെട്ടുണ്ട്. 31.8 കോടിയാണ് ബാബറിന്റെ ആസ്തി. പിസിബി മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളെ അപേക്ഷിച്ച് സമ്പന്നരല്ല.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ് ലോകത്ത് എല്ലായിടത്തും വലിയ ആരാധകരുണ്ട്. ശാന്തശീലനായ താരം മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡുള്ളവനാണ്. ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോഡ് വില്യംസണുണ്ട്. സമ്പാദ്യത്തിന്റെ കാര്യത്തിലും പിന്നിലല്ല. 60 കോടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി. കിവീസിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിക്കൊടുത്ത നായകനാണ് കെയ്ന്‍ വില്യംസണ്‍.

ആരോണ്‍ ഫിഞ്ച് - പാറ്റ് കമ്മിന്‍സ്

ആരോണ്‍ ഫിഞ്ച് - പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ ടീം ക്രിക്കറ്റിലെ രാജാക്കന്മാരാണ്. പരിമിത ഓവറിലെ ഓസീസിന്റെ നായകന്‍ ആരോണ്‍ ഫിഞ്ചാണ്. 67 കോടിക്ക് മുകളിലാണ് ഫിഞ്ചിന്റെ ആസ്തി. 2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടത്തിലേക്കെത്തിക്കാന്‍ ഫിഞ്ചിനായിരുന്നു. ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സാണ് ഓസീസ് ടീമിനെ നയിക്കുന്നത്. വലിയ സമ്പത്തുള്ള താരങ്ങളിലൊരാളാണ് പാറ്റ് കമ്മിന്‍സ്. 324 കോടിയാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം.

Story first published: Sunday, August 14, 2022, 14:11 [IST]
Other articles published on Aug 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+