'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ള ഹിറ്റ്മാന്‍ ഓപ്പണറെന്ന നിലയിലും മികച്ച നേട്ടങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയിട്ടുള്ള താരമാണ് രോഹിത്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 28ന് നടക്കാനിരിക്കെ പാകിസ്താന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങളിലൊരാള്‍ രോഹിത്താണ്.

പാകിസ്താന്റെ ബൗളിങ് നിരക്ക് രോഹിത്തിനെതിരേ പന്തെറിയുകയെന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് പറയാം. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ രോഹിത്തിന് തിളങ്ങാനായില്ലെങ്കിലും 2019ലെ ഏകദിന ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സെഞ്ച്വറി നേടാന്‍ ഹിറ്റ്മാനായിരുന്നു. ഇപ്പോഴിതാ 2109ലെ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പാക് പേസര്‍ ഹസന്‍ അലി. എവിടെ പന്തെറിയണമെന്ന് അറിയില്ലായിരുന്നുവെന്നാണ് ഹസന്‍ പറഞ്ഞത്.

ASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നുASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നു

'രോഹിത്തിന്റെ 2019ലെ ഏകദിന ലോകകപ്പിലെ ബാറ്റിങ് പ്രകടനം കണ്ടപ്പോള്‍ എന്താണ് നിനക്ക് വേണ്ടതെന്നാണ് എനിക്ക് മനസില്‍ തോന്നിയത്. നീ സെഞ്ച്വറി പൂര്‍ത്തിയാക്കിയില്ലേ. ഇനിയും നിനക്ക് എന്താണ് വേണ്ടത്. എന്തായാലും അധികം വൈകാതെ അവന്‍ പുറത്തായി. എന്നാല്‍ അവന്‍ ബാറ്റ് ചെയ്ത് സമയത്തെല്ലാം ഞാന്‍ അത്ഭുതപ്പെട്ടു. എങ്ങനെ ഇവനെ പുറത്താക്കുമെന്ന് ചിന്തിച്ചു. രോഹിത് ശര്‍മയുടെ വിക്കറ്റ് നേടുക വളരെ പ്രയാസമാണ്'-ഹസന്‍ അലി പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പില്‍ ഹിറ്റ്മാന്റെ അറാട്ടാണ് കണ്ടത്. ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും അഞ്ച് സെഞ്ച്വറിയടക്കം ഏകദിന ലോകകപ്പിലെ റെക്കോഡ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പാകിസ്താനെതിരായ മത്സരത്തില്‍ 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ പാകിസ്താന്‍ ബൗളര്‍മാരെ രോഹിത് കണ്ണീരുകുടിപ്പിച്ചു.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്. മികച്ച തുടക്കം ലഭിച്ചാല്‍ എതിരാളികളെ ചാമ്പലാക്കാന്‍ ഹിറ്റ്മാന് സാധിക്കും. എന്നാല്‍ അവസാന ടി 20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിയുടെ പേസ് മികവിന് മുന്നില്‍ രോഹിത്തിന് മുട്ടുകുത്തേണ്ടി വന്നു. ഇടം കൈയന്‍ പേസര്‍മാര്‍ രോഹിത്തിന്റെ ദൗര്‍ബല്യമാണെന്ന് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തം. ഇത്തവണയും ഷഹീന്‍-രോഹിത് നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടായാല്‍ ആരാധകര്‍ക്കത് ആവേശ കാഴ്ചയാവുമെന്നുറപ്പ്.

ഇത്തവണ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുന്നത്. ദുബായിലാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഇതിനോടകം ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസന്‍ അലിക്ക് ഇത്തവണ പാകിസ്താന്‍ ടീമില്‍ ഇടമില്ല. പരിക്കേറ്റ ഷഹീന്‍ അഫ്രീദി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായാല്‍ പകരക്കാരനായി ഹസന്‍ അലി എത്താനുള്ള സാധ്യതയുണ്ട്. ഹസന്‍ അലിയെ പിന്തുണക്കുന്ന നിലയിലാണ് കഴിഞ്ഞ ദിവസം ബാബര്‍ സംസാരിച്ചത്.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

ഇത്തവണ ഇന്ത്യ പകരം വീട്ടാനും പാകിസ്താന്‍ തോല്‍ക്കാതിരിക്കാനും ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ലാത്തതാണ് വലിയ തിരിച്ചടി. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ബാറ്റിങ് കരുത്ത് ഇന്നത്തെ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പാകിസ്താനെക്കാള്‍ അനുഭവസമ്പത്തുള്ള ബാറ്റിങ് നിരയാണ് ഇന്ത്യക്കുള്ളതെന്നത് രോഹിത്തിനും സംഘത്തിനും ഏഷ്യാ കപ്പില്‍ മുന്‍തൂക്കം നല്‍കുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 16, 2022, 13:49 [IST]
Other articles published on Aug 16, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X