For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത്. 2021ലെ ടി20 ലോകകപ്പിലാണ് പാകിസ്താന്‍ ഈ ആശ്വാസ ജയം നേടിയെടുത്തത്

1

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരമെന്നത് ആരാധകര്‍ക്ക് എന്നും ആവേശം നല്‍കിയിട്ടുള്ള പോരാട്ടമാണ്. രണ്ട് ടീമും എക്കാലത്തും മികച്ച താരങ്ങളാല്‍ സമ്പന്നമായിരുന്നു. കൂടാതെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ക്രിക്കറ്റിലേക്ക് എത്തുന്നതോടെ പോരാട്ടത്തിന്റെ ചൂടേറും. ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നേര്‍ക്കുനേര്‍ ജയങ്ങളില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്.

എന്നാല്‍ ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടെന്ന് കാണാനാവും. ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത്. 2021ലെ ടി20 ലോകകപ്പിലാണ് പാകിസ്താന്‍ ഈ ആശ്വാസ ജയം നേടിയെടുത്തത്. എന്നാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചു.

1

എന്തുകൊണ്ടാണ് ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നത്. ഇന്ത്യയുടെ ആധിപത്യത്തിന് കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍. 'എന്തുകൊണ്ടാണ് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് സാധാരണ മത്സരത്തേക്കാള്‍ വലിയ പ്രാധാന്യം നല്‍കുന്നത്?. 1999ലെ ഏകദിന ലോകകപ്പിലേക്കെത്തുന്നതിന് മുമ്പ് ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കായി.

എന്നാല്‍ ലോകകപ്പാവുമ്പോഴേക്കും താരങ്ങളെല്ലാം വലിയ സമ്മര്‍ദ്ദത്തിലാവും. പാകിസ്താന്‍ താരങ്ങളെയാണ് ഈ സമ്മര്‍ദ്ദം കൂടുതല്‍ ബാധിക്കുന്നത്. ഇന്ത്യ-പാക് പോരാട്ടത്തിന് വലിയ പ്രചാരണം മാധ്യമങ്ങള്‍ നല്‍കുന്നു. ടിവിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പാക് താരങ്ങളെ ബാധിക്കുന്നു. ഞങ്ങളെല്ലാം ടിവി കാണുന്നവരാണ്'-അക്തര്‍ പറഞ്ഞു.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

ലോകകപ്പ് എന്നാല്‍ അധിക സമ്മര്‍ദ്ദമുള്ള മത്സരമാണ്. ഇന്ത്യ-പാക് മത്സരങ്ങള്‍ രാജ്യങ്ങളുടെ അഭിമാന പോരാട്ടമായി മാറുമ്പോള്‍ താരങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാവും. ഗ്യാലറിയിലും രണ്ട് രാജ്യങ്ങളുടെയും ആരാധകരും വളരെ സജീവമായിരിക്കും. രണ്ട് രാജ്യങ്ങളിലെയും പ്രമുഖരായ വ്യക്തിത്വങ്ങളെല്ലാം ഗ്യാലറിയില്‍ കളി കാണാനെത്താറുണ്ട്. ഇതില്‍ പ്രധാന മന്ത്രിവരെ ഉണ്ടാവും. ഇതെല്ലാം താരങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

3

സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന ടീമാണ് ജയിക്കുക. പലപ്പോഴും സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കുന്നു. പലപ്പോഴും പാക് താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായ ചില ആഭ്യന്തര പ്രശ്‌നങ്ങളാണ് ടീമിനെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്. എന്നാല്‍ ഇത്തവണ ശക്തമായ ടീം സംവിധാനത്തോടെ ഇന്ത്യ എത്തുമ്പോള്‍ പാകിസ്താന് മുകളിലാണ് സമ്മര്‍ദ്ദമെന്ന് പറയാതിരിക്കാനാവില്ല.

വരാനിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഏഷ്യാ കപ്പിലാണ്. ഈ മാസം 28നാണ് മത്സരം. ദുബായിലാണ് മത്സരമെന്നത് കൂടുതല്‍ ആവേശം സൃഷ്ടിക്കുന്നു. ഇന്ത്യക്കും പാകിസ്താനും വലിയ അനുഭവസമ്പത്തുള്ള വേദിയാണ് യുഎഇയിലേത്. അതുകൊണ്ട് തന്നെ പോരാട്ടം കൂടുതല്‍ ശക്തമാവും. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ആര്‍ക്ക് സാധിക്കുന്നുവോ അവര്‍ തന്നെയാവും ജയിക്കുക.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

4

ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദി. അവിടെ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം കണക്കുകളില്‍ അവകാശപ്പെടാനാവും. 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലാവും നടക്കുക. അതുകൊണ്ട് തന്നെ സ്വാഭാവികമായ മുന്‍തൂക്കം ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കുണ്ടാവും. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാക് നിര ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തമായിത്തന്നെ തുടരുമെന്നുറപ്പ്.

5

1999ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ പ്രതീക്ഷ തെറ്റിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. 'അനാവശ്യ സമ്മര്‍ദ്ദവുമായാണ് പാകിസ്താന്‍ ഇന്ത്യയെ നേരിടാന്‍ മൈതാനത്തിറങ്ങുന്നത്. 2003ലെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ സംഭവിച്ചത് അതാണ്. 1999ലെ ലോകകപ്പില്‍ സച്ചിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചത്. മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ആ സമയത്ത് എന്റെ ബൗളിങ്ങിനെ ഭയപ്പെട്ടിരുന്നു. എനിക്കെതിരേ നീങ്ങാന്‍ ഒരു ബാറ്റ്‌സ്മാനും അന്ന് തയ്യാറായിരുന്നില്ല'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 19, 2022, 17:52 [IST]
Other articles published on Aug 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+