For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലില്ല

1

ഏഷ്യാ കപ്പിന്റെ പോരാട്ടച്ചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഈ മാസം 27നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഏഷ്യയിലെ രാജാക്കന്മാരാവാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ചാമ്പ്യന്മാരെന്ന തലക്കനം ഇന്ത്യക്കാണ്. ഇത്തവണ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കിരീട പോരാട്ടം ശക്തമാണെന്ന് പറയാം.

ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലില്ല. എങ്കിലും സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യ തഴഞ്ഞവരുടെ നിരയില്‍ നിന്ന് പോലും ശക്തമായൊരു ടീമിനെ കണ്ടെത്താനാവും. നിലവിലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ബെസ്റ്റ് 11നെയും തഴയപ്പെട്ടവരുടെ ബെസ്റ്റ് 11നെയും പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും?. പരിശോധിക്കാം.

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നുള്ള ബെസ്റ്റ് 11ല്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. ടീമിന്റെ ക്യാപ്റ്റനും രോഹിത്താണ്. 2021ലെ ടി20 ലോകകപ്പിള്‍ ഉള്‍പ്പെടെ പ്രധാന ടി20യിലെല്ലാം ഇന്ത്യയുടെ ഓപ്പണര്‍മാരായിരുന്നു രോഹിത്തും രാഹുലും തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഏഷ്യാ കപ്പിലും ഇതേ കൂട്ടുകെട്ടിനെ തന്നെ ഇന്ത്യ പരിഗണിച്ചേക്കും.

മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പ്. മോശം ഫോമിലുള്ള കോലി കഠിന പരിശീലനത്തിന് ശേഷം ഏഷ്യാ കപ്പിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. നാലാം നമ്പറില്‍ വിശ്വസ്തനായി സൂര്യകുമാര്‍ യാദവുണ്ട്. മധ്യഓവറുകളില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സൂര്യകുമാര്‍ മിടുക്കനാണ്. റിഷഭ് പന്തിനാണ് അഞ്ചാം നമ്പറില്‍ അവസരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറാണെന്ന് പറയാം.

രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

2

ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുണ്ടാവും. ബാറ്റുകൊണ്ടും പന്തുകൊണ്ടും സമീപകാലത്തായി മികച്ച പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെക്കുന്നത്. ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെത്തുമ്പോള്‍ എട്ടാം നമ്പറില്‍ ദിനേഷ് കാര്‍ത്തിക്/ ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. ഒമ്പതാം നമ്പറില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറെത്തുമ്പോള്‍ 10ാം നമ്പറില്‍ അര്‍ഷദീപ് സിങ് എത്തും. ഇടം കൈയന്‍ പേസര്‍ സമീപകാലത്തായി ഗംഭീര പ്രകടനം നടത്തുന്നു. 11ാമനായി സ്പിന്‍ സ്‌പെഷ്യലിസ്റ്റ് യുസ്‌വേന്ദ്ര ചഹാലാവും ഉണ്ടാവുക.

3

ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11നെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ഓപ്പണിങ്ങില്‍ ധവാനൊപ്പം റുതുരാജ് ഗെയ്ക് വാദിനാണ് അവസരം. പ്രതിഭാശാലിയായ ഓപ്പണറാണ് റുതുരാജെങ്കിലും ഇന്ത്യക്കൊപ്പം സ്ഥിരതയോടെ കളിക്കാനായിട്ടില്ല. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് അവസരം. നാലാം നമ്പറില്‍ ഇടം കൈയന്‍ താരം ഇഷാന്‍ കിഷനെത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണിനാണ് അവസരം.

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

4

ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലെത്തും. സമീപകാലത്തായി ഗംഭീര പ്രകടനമാണ് അക്ഷര്‍ നടത്തുന്നത്. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറെത്തും. പരിക്കിന്റെ വലിയ ഇടവേള കഴിഞ്ഞ് ദീപക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി ഒരു മത്സരം മാത്രമാണ് കളിച്ചത്. എട്ടാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലെത്തും. പരിക്കിനെത്തുടര്‍ന്നാണ് ഹര്‍ഷല്‍ ഏഷ്യാ കപ്പിന് പുറത്തായത്.

ഒമ്പതാമനായി കുല്‍ദീപ് യാദവിനാണ് അവസരം. ചൈനാമാന്‍ സ്പിന്നര്‍ ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ടീമിന് പുറത്താണ്. 10ാമനായി സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെത്തുമ്പോള്‍ 11ാമനായി ജസ്പ്രീത് ബുംറയെത്തും. ഇന്ത്യയുടെ പേസ് നിരയുടെ വജ്രായുധമായ ബുംറക്ക് പരിക്കിനെത്തുടര്‍ന്നാണ് ഏഷ്യാ കപ്പ് നഷ്ടമായത്.

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

5

ഇന്ത്യ ഏഷ്യാ കപ്പ് സാധ്യതാ 11: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍.

തഴയപ്പെട്ടവരുടെ 11- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Story first published: Sunday, August 21, 2022, 14:08 [IST]
Other articles published on Aug 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+