മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കാല്‍വെച്ചിടത്തെല്ലാം ബാറ്റുകൊണ്ട് റെക്കോഡുകള്‍ വാരിക്കൂട്ടിയ അതുല്യ പ്രതിഭ. സച്ചിന്റെ ബാറ്റിങ് ചൂടറിയാത്ത ബൗളര്‍മാര്‍ ചുരുക്കം. പ്രമുഖ ബൗളര്‍മാരില്‍ പലരും സച്ചിന്റെ മികവിന് മുന്നില്‍ ഉത്തരം കിട്ടാതെ നിന്നിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം ഒതുങ്ങാതെ ലോകത്തിലെ എല്ലാ മൈതാനങ്ങളിലും അടയാളപ്പെടുത്തല്‍ നടത്താന്‍ സച്ചിനായി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി എളുപ്പത്തില്‍ ആര്‍ക്കും മറികടക്കാനാവാത്ത വലിയ റെക്കോഡുകളോടെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. എന്നാല്‍ സച്ചിനെന്ന ബൗളറെ പലരും മറന്ന് പോവുകയാണ്. ബാറ്റിങ്ങിനൊപ്പം പന്തുകൊണ്ടും സച്ചിന്റെ ഇന്ദ്രജാലം കാട്ടിയിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യത്യം. ബൗളിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാന്‍ സാധിക്കാത്ത ചില അപൂര്‍വ്വ നേട്ടങ്ങള്‍ സച്ചിന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സച്ചിന്റെ മൂന്ന് ബൗളിങ് റെക്കോഡുകളെക്കുറിച്ചറിയാം.

വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം
ഇന്ത്യക്കായി വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ ബൗളറെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. എന്നാല്‍ ഇത് പലര്‍ക്കും അറിയില്ല. 17 വയസും 224 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേടുന്നത്. ശ്രീലങ്കയുടെ റോഷന്‍ മൊഹനാമ്മയാണ് സച്ചിന്റെ ആദ്യ ഇര. 1990 ഡിസംബര്‍ 5നാണ് സച്ചിന്‍ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേടുന്നത്. കൂടാതെ 41 പന്തില്‍ 53 റണ്‍സും മത്സരത്തില്‍ സച്ചിന്‍ നേടി. ഇന്ത്യയുടെ നിലവിലെ ഒരു ബാറ്റ്സ്മാനും നേടിയെടുക്കാന്‍ സാധിക്കാത്ത നേട്ടമാണിത്. നിലവിലെ ഇന്ത്യന്‍ ടീമിലെ പ്രമുഖ ബാറ്റ്സ്മാന്‍മാരിലാരും പന്തെറിയുന്നില്ലെന്നതാണ് വസ്തുത.
ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

അവസാന ഓവറില്‍ 6 റണ്‍സ് പ്രതിരോധിച്ചു
അവസാന ഓവറില്‍ 6 റണ്‍സ് പ്രതിരോധിച്ച് വിജയം നേടിക്കൊടുക്കുകയെന്നത് പ്രമുഖ ബൗളര്‍മാര്‍ക്ക് പോലും പ്രയാസമുള്ള കാര്യമാണ്. ഈ നേട്ടം സ്വന്തമാക്കിയവര്‍ ലോക ക്രിക്കറ്റില്‍ത്തന്നെ വളരെ ചുരുക്കമാണെന്ന് പറയാം. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. 1993ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിലായിരുന്നു ഇത്. ഓസ്ട്രേലിയക്കെതിരേയും സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബാറ്റ്സ്മാന്‍ എന്നതിലുപരി എതിര്‍ ബാറ്റ്സ്മാന്‍മാരുടെ നീക്കങ്ങള്‍ മനസിലാക്കുന്ന ബുദ്ധിമാനായ ബൗളര്‍കൂടിയായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

ഏഷ്യാ കപ്പിലെ വിക്കറ്റ് നേട്ടം
ഒരു ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന സ്പിന്നറെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്. 2004ലെ ഏഷ്യാ കപ്പിലാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. 12 വിക്കറ്റും 281 റണ്‍സുമാണ് സച്ചിന്‍ വീഴ്ത്തിയത്. ആറ് മത്സരത്തില്‍ നിന്നാണ് സച്ചിന്റെ ഈ നേട്ടം. ഇതും നിലവിലെ മറ്റൊരു ബാറ്റ്സ്മാനും എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന നേട്ടമല്ല. പന്തെറിയുന്ന ബാറ്റ്സ്മാന്‍മാര്‍ തന്നെ വിരളമായതിനാല്‍ സച്ചിന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെടാതെ തന്നെ തുടരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications