ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 28നാണ്. ദുബായിയാണ് മത്സരത്തിന് വേദിയാവുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു. ഇതിന് കണക്കുവീട്ടാനുറച്ചാവും ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയിറങ്ങുക.
മത്സരത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനോടകം മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ആവേശ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമാവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യ-പാക് ചിരവൈരി പോരാട്ടം എത്താനിരിക്കെ ആരാധകര്‍ അറിഞ്ഞിരിക്കേണ്ട 10 റെക്കോഡുകളെക്കുറിച്ചറിയാം.

കൂടുതല്‍ റണ്‍സ്
ഇന്ത്യ - പാക് പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 23 മത്സരത്തില്‍ നിന്ന് 51.10 ശരാശരിയില്‍ 971 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 2 സെഞ്ച്വറിയും 7 ഫിഫ്റ്റിയും ഉള്‍പ്പെടും. 21 മത്സരം കളിച്ച് 907 റണ്‍സ് നേടിയ ഷുഹൈബ് മാലിക്കാണ് രണ്ടാം സ്ഥാനത്ത്. 64.78 ശരാശരിയുള്ള താരം മൂന്ന് സെഞ്ച്വറിയും 7 ഫിഫ്റ്റിയും നേടി. 27 മത്സരത്തില്‍ നിന്ന് 883 റണ്‍സുള്ള രോഹിത് ശര്‍മയാണ് നിലവിലെ താരങ്ങളില്‍ മുന്നില്‍.

കൂടുതല്‍ വിക്കറ്റ്-മികച്ച ബൗളിങ്
കൂടുതല്‍ വിക്കറ്റെന്ന നേട്ടം പാകിസ്താന്റെ സായീദ് അജ്മലിന്റെ പേരിലാണ്. 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ്. 18 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. ഏഷ്യാ കപ്പിലെ ഇന്ത്യക്കാരന്റെ മികച്ച ബൗളിങ് പ്രകടനം സെവാഗിന്റെ പേരിലാണ്. ബംഗ്ലാദേശിനെതിരേ 6 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് വീഴ്ത്തിയത്.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍- മികച്ച കൂട്ടുകെട്ട്
ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇന്ത്യയുടെ വിരാട് കോലിയുടെ പേരിലാണ്. 2012ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ 183 റണ്‍സാണ് കോലി നേടിയത്. അദ്ദേഹം കരിയറില്‍ ഏറ്റവും ഫോമില്‍ നിന്നിരുന്ന കാലമായിരുന്നു ഇതെന്ന് പറയാം. പാകിസ്താന്റെ ഉയര്‍ന്ന സ്‌കോറര്‍ യൂനിസ് ഖാനാണ്. 2004ല്‍ ഹോങ്കോങ്ങിനെതിരേ 144 റണ്‍സാണ് അദ്ദേഹം നേടിയത്.
ഉയര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയുടെ ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ കുറിച്ചതാണ്. 2018ല്‍ പാകിസ്താനെതിരേ ഓപ്പണിങ്ങില്‍ 210 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇത്തവണ ധവാന്‍ ഇന്ത്യന്‍ ടീമിലില്ല. പാക് നിരയില്‍ ഇമാം ഉല്‍ ഹഖ്-ബാബര്‍ അസം രണ്ടാം വിക്കറ്റില്‍ സൃഷ്ടിച്ച 154 റണ്‍സാണ് മികച്ച കൂട്ടുകെട്ട്. 2018ല്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു ഇത്.

കൂടുതല്‍ സെഞ്ച്വറി-ഫിഫ്റ്റി
കൂടുതല്‍ സെഞ്ച്വറിയില്‍ ഒന്നാം സ്ഥാനം രണ്ട് പേര്‍ പങ്കിടുന്നു. ഇന്ത്യയുടെ വിരാട് കോലിയും പാകിസ്താന്റെ ഷുഹൈബ് മാലിക്കുമാണത്. രണ്ട് പേരും മൂന്ന് സെഞ്ച്വറികള്‍ വീതമാണ് നേടിയത്. കൂടുതല്‍ ഫിഫ്റ്റി നേട്ടത്തിലും ഒന്നാം സ്ഥാനത്ത് രണ്ട് പേരാണുള്ളത്. രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണത്. രണ്ട് പേരും 7 ഫിഫ്റ്റികളാണ് നേടിയത്. ഇന്‍സമാം ഉള്‍ ഹഖ് ആറ് ഫിഫ്റ്റിയും നേടിയിട്ടുണ്ട്.
'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

ഉയര്‍ന്ന ടോട്ടല്‍-കുറഞ്ഞ ടോട്ടല്‍
ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ഉയര്‍ന്ന ടോട്ടല്‍ 2008ല്‍ ഹോങ്കോങ്ങിനെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ കുറിച്ച 374 റണ്‍സാണ്. ഇത്തവണ ടി20 ഫോര്‍മാറ്റിലായതിനാല്‍ ഈ റെക്കോഡിനെ മറികടക്കാന്‍ സാധ്യതയില്ല. 2010ല്‍ ബംഗ്ലാദേശിനെതിരേ 7 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് നേടിയതാണ് പാകിസ്താന്റെ ഉയര്‍ന്ന ടോട്ടല്‍.
ഇന്ത്യയുടെ കുറഞ്ഞ ടോട്ടല്‍ 2016ല്‍ ബംഗ്ലാദേശിനെതിരേ 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയതാണ്. ഇതേ വര്‍ഷം ഇന്ത്യക്കെതിരേ 83ന് ഓള്‍ഔട്ടായതാണ് പാകിസ്താന്റെ കുറഞ്ഞ ടോട്ടല്‍.

കൂടുതല്‍ കിരീടം
കൂടുതല്‍ കിരീടം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ഏഴ് തവണ ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി. 1984, 1988, 1990-91, 1995, 2010, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ കിരീടം. പാകിസ്താന്‍ 2 തവണയാണ് കിരീടം നേടിയത്. 2000, 2012 വര്‍ഷങ്ങളിലായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications