
എംഎസ് ധോണി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. മൂന്ന് ഐസിസി ട്രോഫികളാണ് അദ്ദേഹം ക്യാപ്റ്റനായി ഇന്ത്യക്ക് നേടിക്കൊടുത്തത്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം തിളങ്ങിയിട്ടുള്ള ധോണി തോല്‍വിമുഖത്ത് നിന്ന് പല തവണ ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സിംബാബ് വെയോട് തോറ്റിട്ടുണ്ടെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 2016ലെ ടി20 പരമ്പരയിലാണിത്. മൂന്ന് മത്സര പരമ്പര ഇന്ത്യ നേടിയെങ്കിലും ഒരു മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ മുന്നോട്ട് വെച്ച് 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 168 റണ്‍സെടുക്കാനെ സാധിച്ചുള്ളു. എംഎസ് ധോണി 17 പന്തില്‍ 19 റണ്‍സുമായി പുറത്താവാതെ നിന്നെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല. കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്നു.
രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

മൈക്കല്‍ ക്ലാര്‍ക്ക്
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ നായകന്മാരിലൊരാളും ബാറ്റ്‌സ്മാന്‍മാരിലൊരാളുമാണ് മൈക്കല്‍ ക്ലാര്‍ക്ക്. 2015ലെ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയത് ക്ലാര്‍ക്കിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍ ക്ലാര്‍ക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയ സിംബാബ് വെയോട് തോറ്റിട്ടുണ്ട്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അത് സംഭവിച്ചിട്ടുള്ളതാണ്. 2014ലെ ഏകദിന പരമ്പരയിലായിരുന്നു. മൂന്ന് വിക്കറ്റിനാണ് കരുത്തരായ കംഗാരുക്കളെ അന്ന് സിംബാബ് വെ അട്ടിമറിച്ചത്.

റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനാണ് റിക്കി പോണ്ടിങ്. രണ്ട് ഏകദിന ലോകകപ്പ് കംഗാരുക്കള്‍ക്ക് നേടിക്കൊടുത്ത അദ്ദേഹവും സിംബാബ് വെയോട് മുട്ടുകുത്തിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് പോണ്ടിങ്ങിന് കീഴിലിറങ്ങിയ ഓസീസിനെ സിംബാബ് വെ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 138ലേക്കൊതുക്കിയ സിംബാബ് വെ ഒരു പന്ത് ശേഷിക്കെയാണ് വിജയം നേടിയെടുത്തത്.
IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

അര്‍ജുന രണതുംഗ
മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ 1996ലെ ലോകകപ്പ് ടീമിന് നേടിക്കൊടുത്ത നായകനാണ്. കരുത്തുറ്റ നായകന്മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന് കീഴില്‍ 14 തവണയാണ് ശ്രീലങ്ക സിംബാബ് വെയെ നേരിട്ടത്. ഇതില്‍ 10 മത്സരത്തിലും ശ്രീലങ്ക ജയിച്ചപ്പോള്‍ നാല് മത്സരത്തില്‍ ശ്രീലങ്ക തോറ്റു. അന്നത്തെ സമയത്ത് ഇന്നത്തെക്കാള്‍ കരുത്തുറ്റ താരനിര സിംബാബ് വെക്കുണ്ടായിരുന്നു എന്നത് വസ്തുതയാണ്.


Click it and Unblock the Notifications












