'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

2021ലെ ടി20 ലോകകപ്പ് ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഇത്തവണയുള്ളത്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേരുമ്പോള്‍ ഇന്ത്യക്ക് ഇത്തവണ വലിയ കിരീട പ്രതീക്ഷയാണുള്ളത്.
2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം സെലക്ഷനിലടക്കം വലിയ പാളിച്ച സംഭവിച്ചിരുന്നു. അതുവരെ ടി20യിലെ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായിരുന്ന യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ തഴഞ്ഞതാണ് ഇതില്‍ എല്ലാവരെയും ഞെട്ടിച്ചത്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയിട്ടുള്ള ചഹാലിനെ ലോകകപ്പില്‍ നിന്ന് തഴഞ്ഞത് അന്ന് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പരസ്യമായി ഇതിനോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ 2021ലെ ടി20 ലോകകപ്പിലെ ഒഴിവാക്കലിനെക്കുറിച്ച് ചഹാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതുവരെ ആരോടും ഒന്നും ചോദിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'എന്തുകൊണ്ട് എന്നെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞുവെന്നതിനെക്കുറിച്ച് ആരോടും ഒന്നും ഇതുവരെ ചോദിച്ചട്ടില്ല. കാരണം അതെന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല.
ടി20 ലോകകപ്പിന്റെ ഭാഗമാവാന്‍ സാധിക്കാത്തത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ എന്നെക്കാള്‍ മികച്ചവനായ ആരോ ഉണ്ടെന്ന് അവര്‍ക്ക് അപ്പോള്‍ തോന്നിയിട്ടുണ്ടാവാം. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് മികച്ച പ്രകടനം നടത്തുകയെന്നത് മാത്രമാണ്. ഞാനത് 2021ലെ ഐപിഎല്ലിന്റെ രണ്ടാം പാദത്തിലൂടെത്തന്നെ തെളിയിച്ചു'- ചഹാല്‍ പറഞ്ഞു.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

ചഹാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നെങ്കിലും ആ സമയത്ത് അല്‍പ്പം മോശം ഫോമിലായി. ഇതോടെ താരം അപ്രതീക്ഷിതമായി തഴയപ്പെട്ടു. വരുണ്‍ ചക്രവര്‍ത്തി. രാഹുല്‍ ചഹാര്‍, ആര്‍ അശ്വിന്‍ എന്നിവരൊക്കെയാണ് അന്ന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച സ്പിന്നര്‍മാര്‍. ചഹാലിനെ ഇന്ത്യ തഴഞ്ഞത് എത്രത്തോളം വലിയ തിരിച്ചടിയായെന്ന് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രകടനത്തില്‍ നിന്ന് വ്യക്തം. ഇന്ത്യന്‍ ടീമിനുള്ളില്‍ ആ സമയത്തുണ്ടായ അഭിപ്രായ ഭിന്നത ടീമിന്റെ തകര്‍ച്ചക്ക് കാരണമായെന്ന് പറയാം.

ബുദ്ധിപൂര്‍വ്വം പന്തെറിയാന്‍ കഴിവുള്ള സ്പിന്നറാണ് ചഹാല്‍. അദ്ദേഹത്തിന്റെ മികവ് എത്രത്തോളമെന്ന് വിക്കറ്റുകള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാവും. ന്യൂബോളിലും ഡെത്ത് ഓവറിലുമടക്കം പന്തെറിഞ്ഞ് മികവ് കാട്ടാന്‍ ചഹാലിന് സാധിക്കും. ഡെത്ത് ഓവറില്‍ പന്തെറിയാന്‍ ആരംഭിച്ചതിന് പിന്നിലെ കാരണവും ചഹാല്‍ തുറന്ന് പറഞ്ഞു.
' ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് രോഹിത് ഭയ്യ എന്നോട് പറഞ്ഞത് വ്യത്യസ്ത അവസരങ്ങളില്‍ പന്തെറിയാന്‍ ശ്രമിക്കണമെന്നാണ്. ഡെത്ത് ഓവറിലടക്കം പന്തെറിയണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ സാര്‍ (രാഹുല്‍ ദ്രാവിഡ്) പറഞ്ഞത് ഫുള്ളര്‍ ഡെലിവറികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ്. രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയപ്പോള്‍ ഞാന്‍ ഇക്കാര്യം സഞ്ജു സാംസണുമായി ചര്‍ച്ച ചെയ്തിരുന്നു.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

അവന്‍ പിന്തുണ നല്‍കുകയും ഡെത്ത് ഓവറുകളില്‍ അവസരം നല്‍കാമെന്നും വിട്ടുകൊടുക്കുന്ന റണ്‍സ് പ്രശ്‌നമല്ലെന്നും പറഞ്ഞു. ഇതോടെ യോര്‍ക്കറുകള്‍ എറിയാനും സിംഗിള്‍ വിക്കറ്റില്‍ പന്തെറിയാനും കൂടുതല്‍ പരിശീലിച്ചു. ബാറ്റ്‌സ്മാനോട് എന്റെ യോര്‍ക്കറുകളെക്കുറിച്ച് ചോദിച്ചു. അവരുടെ പ്രതികരണങ്ങള്‍ വളരെയധികം സഹായിച്ചു.
എന്റെ ബൗളിങ്ങില്‍ വളരെയധികം മാറ്റങ്ങള്‍ ഞാന്‍ വരുത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഞാന്‍ എറിഞ്ഞ പന്തുകള്‍ ആത്മവിശ്വാസം ഉയര്‍ത്തി. ഫുള്ളര്‍ പന്തുകളും യോര്‍ക്കറും എറിഞ്ഞു. ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങളായിരുന്നു ഇത്'-ചഹാല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications