വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

എംഎസ് ധോണി പിന്നാലെ വിരാട് കോലി ഇപ്പോള്‍ രോഹിത് ശര്‍മയും. മൂന്ന് പേരും സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ച നായകന്മാരാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന ടീമുകളിലൊന്നാണ്. എക്കാലത്തും പ്രതിഭാശാലികളായി നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെ പരിഗണിച്ചാല്‍ മുന്‍ നിരയില്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളുണ്ടാവുമെന്നുറപ്പ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി അധികം ക്ലിക്കായിട്ടില്ലെന്ന് വ്യക്തമാവും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമടക്കം പല പ്രമുഖ ടീമുകളും സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലൂടെ നന്നായിട്ട് മുന്നോട്ട് പോകുമ്പോഴും ഇന്ത്യന്‍ ടീമില്‍ ഇത് അത്ര ഗുണം ചെയ്യുന്നില്ല.

എംഎസ് ധോണി പിന്നാലെ വിരാട് കോലി ഇപ്പോള്‍ രോഹിത് ശര്‍മയും. മൂന്ന് പേരും സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ച നായകന്മാരാണ്. ഇപ്പോള്‍ രോഹിത് ശര്‍മക്ക് കീഴിലാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ മാത്രമാണ് മറ്റ് താരങ്ങള്‍ക്ക് അവസരം ലഭിക്കുക. എന്നാല്‍ രോഹിത്തിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന താരമാരാണ്?.

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

1

റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ഇന്ത്യ ഭാവി നായകന്മാരെന്ന നിലയില്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇതില്‍ മൂന്ന് ഫോര്‍മാറ്റിലും നയിക്കാന്‍ കെല്‍പ്പുള്ള നായകനെ തീരുമാനിക്കുക പ്രയാസമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ സെലക്ടറായ സാബ കരീം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന ഭാവി നായകനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

റിഷഭ് പന്തിനെയും ഹര്‍ദിക് പാണ്ഡ്യയേയും തഴഞ്ഞ് കെ എല്‍ രാഹുലിനെയാണ് അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും നയിക്കാന്‍ സാധിക്കുന്ന നായകനായി തിരഞ്ഞെടുത്തത്. 'നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് നയിക്കാന്‍ സാധിക്കുന്ന താരം കെ എല്‍ രാഹുലാണ്. മുഖ്യ പരിഗണന അവനാണ്. കാരണം മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ കളിക്കുന്ന പ്രധാന താരങ്ങളിലൊരാള്‍ രാഹുലാണ്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

2

രണ്ടാം സ്ഥാനത്ത് റിഷഭ് പന്താണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗംഭീര പ്രകടനമാണ് അവന്‍ നടത്തുന്നത്. ടെസ്റ്റില്‍ മാത്രം മികവ് കാട്ടുന്നു എന്നതിലുപരിയായി വെള്ളബോളിലും ഇപ്പോള്‍ അവന്‍ തിളങ്ങുന്നു. ഈ രണ്ട് പേരിലൊരാള്‍ക്കാണ് അവസരം നല്‍കാനാവുക'-സാബ കരീം പറഞ്ഞു. കെ എല്‍ രാഹുലിനെ ഭാവി നായകനെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരാനാണ് സാധ്യത.

രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ളവനാണ്. എന്നാല്‍ ഇടക്കിടെ രാഹുല്‍ പരിക്കിന്റെ പിടിയിലാവുന്നതാണ് ആശങ്ക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചോളം തവണയാണ് രാഹുലിന് പരിക്കേറ്റത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ ഫിറ്റ്‌നസ് വേണ്ടതായുണ്ട്. രാഹുലിന്റെ നിലവിലെ പരിക്കിന്റെ അവസ്ഥ നോക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക രാഹുലിന് പ്രയാസമാണ്.

3

കൂടാതെ ക്യാപ്റ്റനെന്ന നിലയിലുള്ള രാഹുലിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റിലും ബൗളിങ് ചെയ്ഞ്ചിലുമെല്ലാം പാളിച്ച. കൂടാതെ നായകനാവുമ്പോള്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനവും മോശമാവുന്നു. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്ന നായകനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അധികനാള്‍ മുന്നോട്ട് പോകാനാവില്ല.

'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

4

റിഷഭിനെ ക്യാപ്റ്റനാക്കുന്നതാവും കൂടുതല്‍ നല്ലത്. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത താരമാണ് റിഷഭ്. സെന രാജ്യങ്ങളിലടക്കം കളിച്ച് ഇതിനോടകം വലിയ ആത്മവിശ്വാസം നേടിയെടുക്കാന്‍ റിഷഭിനായിട്ടുണ്ട്. ടെസ്റ്റില്‍ സൂപ്പര്‍ ഹീറോയാണെങ്കിലും പരിമിത ഓവറില്‍ ഇനിയും സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. ഹര്‍ദിക് പാണ്ഡ്യ ഇനി ടെസ്റ്റ് കളിക്കാനുള്ള സാധ്യത കുറവാണ്.

5

തോളിന് പരിക്കേറ്റ് വലിയ ഇടവേളക്ക് ശേഷമാണ് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത്. ഇനി പരിമിത ഓവറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാവും ഹര്‍ദിക്കിന്റെ ലക്ഷ്യം. ഭാവി താരമെന്ന നിലയില്‍ ശുബ്മാന്‍ ഗില്‍ വളര്‍ന്നുവരുന്നുണ്ട്. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി ഗില്‍ വളര്‍ന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Tuesday, August 23, 2022, 13:10 [IST]
Other articles published on Aug 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X