For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമെത്തിയാല്‍ ഇതേ 11മായി ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല

1

ദുബായ്: ഏഷ്യാ കപ്പിലെ ലോകം കാത്തിരുന്ന ഇന്ത്യ-പാക് ആദ്യ പോരാട്ടത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അഞ്ച് വിക്കറ്റിനാണ് അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഇന്ത്യ ജയിച്ചത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്ലായിരുന്നെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ പാകിസ്താനോട് തോല്‍ക്കുമായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും അതിനെ ആധികാരിക ജയമെന്ന് വിളിക്കാനാവില്ല.

ഈ ആഴ്ച തന്നെ സൂപ്പര്‍ ഫോര്‍ പോരാട്ടം ആരംഭിക്കും. ഇതോടെ വീണ്ടും ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ആരാധകരെത്തും. വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമെത്തിയാല്‍ ഇതേ 11മായി ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല. പാകിസ്താനോട് വീണ്ടും ഇന്ത്യ ഏറ്റുമുട്ടുമ്പോള്‍ ടീമിന് ചില മാറ്റങ്ങള്‍ അനിവാര്യം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1

ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് മാറ്റം വേണം. നിലവില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. രാഹുലിന്റെ ഓപ്പണിങ്ങിലെ റെക്കോഡ് മികച്ചതാണെങ്കിലും പ്രധാന മത്സരങ്ങളില്‍ രോഹിത്തിനൊപ്പം രാഹുല്‍ പലപ്പോഴും നിരാശപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇതിന് മാറ്റം വേണം. രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്ക് ഓപ്പണറാക്കാം.

നേരത്തെ ഓപ്പണറാക്കിയപ്പോള്‍ മികവ് കാട്ടാന്‍ സൂര്യക്ക് സാധിച്ചിരുന്നു. ഐപിഎല്ലിലും സൂര്യ ഓപ്പണറായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ റിഷഭ് പന്തിനെ പുറത്തിരുത്തിയാണിറങ്ങിയത്. എന്നാല്‍ പാകിസ്താനെതിരായ രണ്ടാം മത്സരത്തില്‍ റിഷഭ് ഇന്ത്യയുടെ പ്ലേയിങ് 11 വേണം. രവീന്ദ്ര ജഡേജയെന്ന ഒറ്റ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പരിഗണിച്ച് ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും.

മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

2

സൂര്യയെ ഓപ്പണറാക്കുമ്പോള്‍ റിഷഭ് പന്തിനെ നാലാം നമ്പറില്‍ കളിപ്പിക്കാം. ഇത് ടീമിന്റെ ഇടത്-വലത് കൂട്ടുകെട്ടിന് സംതുലിതാവസ്ഥ നല്‍കും. റിഷഭിനെപ്പോലൊരു സൂപ്പര്‍ താരത്തെ ഇന്ത്യക്ക് പുറത്തിരുത്തുക പ്രയാസം തന്നെയാണ്. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും പരിഗണിക്കുന്ന താരമാണ് റിഷഭ്. ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറെന്ന നിലയില്‍ അത്ര മികവുള്ള താരമല്ല.

3

നിര്‍ണ്ണായക സമയത്ത് ക്യാച്ചുകളടക്കം പാഴാക്കിയ ചരിത്രം കാര്‍ത്തികിനുണ്ട്. പാകിസ്താനെതിരായ ആദ്യ മത്സരത്തിലും കാര്‍ത്തിക് ക്യാച്ച് പാഴാക്കിയിരുന്നു. അതുകൊണ്ട് തന്നെ റിഷഭിനെ ഇന്ത്യ കീപ്പറായി കൊണ്ടുവരേണ്ടതായുണ്ട്. റിഷഭ് നാലാം നമ്പറില്‍ കളിച്ചാല്‍ ജഡേജയെ ഇന്ത്യക്ക് ആറാം നമ്പറിലോ ഏഴാം നമ്പറിലോ കളിപ്പിക്കാം. റിഷഭിന്റെ സാന്നിധ്യമാണ് ടീമിന് കൂടുതല്‍ ബാലന്‍സ് നല്‍കുന്നത്.

ദിനേഷ് കാര്‍ത്തികും പ്ലേയിങ് 11 തുടരുമ്പോള്‍ കെ എല്‍ രാഹുലിനെത്തന്നെ ഇന്ത്യ പുറത്തിരുത്തണം. മറ്റൊരു മാറ്റം പേസ് നിരയിലാണ്. ആവേഷ് ഖാനെ ഇന്ത്യ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. ആദ്യ മത്സരത്തില്‍ 1 വിക്കറ്റ് നേടിയെങ്കിലും തള്ളുകൊള്ളി ബൗളറാണ് ആവേഷ്. അതുകൊണ്ട് തന്നെ യുഎഇയിലെ സാഹചര്യത്തില്‍ ആവേഷിനെ പുറത്തിരുത്തുന്നതാവും ഇന്ത്യക്ക് ഗുണം ചെയ്യുക.

ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

4

പകരം ദീപക് ചഹാറിനെ ഇന്ത്യ പരിഗണിക്കണം. നിലവിലെ ഏഷ്യാ കപ്പ് ടീമില്‍ ബാക്കപ്പ് താരമായാണ് പേസ് ഓള്‍റൗണ്ടറായ ദീപക്കിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവത്തില്‍ ഇന്ത്യക്ക് ദീപക്കിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുകയും പ്ലേയിങ് 11ല്‍ പരിഗണിക്കുകയും ചെയ്യാവുന്നതാണ്. ദീപക് വന്നാല്‍ ന്യൂബോളില്‍ വിക്കറ്റ് നേടാനുള്ള സാധ്യ കൂടുതലാണ്. കൂടാതെ ബാറ്റുകൊണ്ടും ഇന്ത്യക്കത് നേട്ടമാവും.

5

ഭുവനേശ്വര്‍ കുമാറും ദീപക്കും ചേര്‍ന്ന് ന്യൂബോളില്‍ പന്തെറിയുമ്പോള്‍ ആര്‍ഷദീപ് സിങ്ങിനെ മധ്യ ഓവറിലേക്കും ഡെത്ത് ഓവറിലേക്കും ഉപയോഗിക്കാം. ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറാവുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. എന്നാല്‍ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതായതിനാല്‍ കാത്തിരുന്ന് കാണാം. ഇന്ത്യ ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിലനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്ത്യയുടെ ബെസ്റ്റ് 11: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍/ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്‌

Story first published: Tuesday, August 30, 2022, 16:12 [IST]
Other articles published on Aug 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+