Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

1

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് നിര്‍ണ്ണായക മത്സരത്തിനിറങ്ങുകയാണ്. ശ്രീലങ്കയോട് തോറ്റാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ ഏറെക്കുറെ അവസാനിക്കും. പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതോടെ ശ്രീലങ്കക്കും അഫ്ഗാനിസ്ഥാനും എതിരായ മത്സരങ്ങളില്‍ ഇന്ത്യക്ക് ജയം നിര്‍ണ്ണായകമായിരിക്കുകയാണ്.

ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ ചില പരീക്ഷണങ്ങള്‍ക്ക് തോല്‍വിയില്‍ നിര്‍ണ്ണായക പങ്കുണ്ട്. പല പരീക്ഷണങ്ങളും മണ്ടത്തരമാണെന്ന് തന്നെ വേണം പറയാന്‍. ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ്. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആര് വേണമെന്നത് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്.

1

പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ കീപ്പറാക്കിയപ്പോള്‍ അഞ്ച് വിക്കറ്റിന് ജയിച്ചു. രണ്ടാം തവണ പാകിസ്താനെതിരേ കളിച്ചപ്പോള്‍ റിഷഭിനെ കളിപ്പിച്ച് കാര്‍ത്തികിനെ പുറത്തിരുത്തി. ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആര് വേണമെന്നത് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

റിഷഭിനെ പുറത്തിരുത്തി ഇന്ത്യ കാര്‍ത്തികിനെ കളിപ്പിക്കണമെന്നാണ് സഞ്ജയ് പറയുന്നത്. 'റിഷഭ് പന്ത് വളരെ കൗതുകമുണ്ടാക്കുന്ന താരാമാണ്. പരിമിത ഓവറില്‍ ഇംപാക്ട് സൃഷ്ടിക്കുന്ന താരമാവാനുള്ള തന്ത്രം ഇപ്പോഴും അവന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ ടെസ്റ്റിലെ സ്ഥാനം ചോദ്യം ചെയ്യാന്‍ സാധിക്കുന്നതല്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളില്‍ പോലും റിഷഭിന്റെ പ്രകടനമുണ്ടാവും.

ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

2

അതുകൊണ്ട് തന്നെ ടെസ്റ്റ് ബാറ്റിങ് ഇതിഹാസങ്ങളുടെ കൂടെയാണ് റിഷഭിനെ പരിഗണിക്കാനാവുന്നത്. എന്നാല്‍ വെള്ളബോള്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഉദാഹരണമായി അവന്റെ ടി20 പ്രകടനങ്ങള്‍ നോക്കുക. ശരാശരി 20, സ്‌ട്രൈക്കറേറ്റ് 120. നമ്മള്‍ സംസാരിക്കുന്ന റിഷഭ് ഇതല്ല. ടെസ്റ്റില്‍ അവന്‍ ഇതേ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നുവെന്നതാണ് കൗതുകം'-സഞ്ജയ് പറഞ്ഞു.

റിഷഭ് ടെസ്റ്റില്‍ ഗംഭീര ഇന്നിങ്‌സുകള്‍ ഇന്ത്യക്കായി കളിച്ച് ഞെട്ടിച്ചിട്ടുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുന്നതായിരുന്നു. സെന രാജ്യങ്ങളില്‍ ന്യൂസീലന്‍ഡിലൊഴികെ മറ്റ് മൂന്ന് വേദികളിലും റിഷഭ് സെഞ്ച്വറി നേടിയിട്ടുണ്ട്. യുവതാരമായിരിക്കെ ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസങ്ങളുടെ പേരിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായി മാറാന്‍ റിഷഭിന് സാധിച്ചു.

3

എന്നാല്‍ പരിമിത ഓവറില്‍ റിഷഭിന് ഈ മികവില്ലെന്നതാണ് വസ്തുത. അലക്ഷ്യമായി ഷോട്ട് കളിക്കുകയും ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന താരമാണ് റിഷഭ്. ഐപിഎല്ലില്‍ നടത്തുന്ന പ്രകടനത്തിന്റെ നാലിലൊന്ന് മികവ് പോലും ഇന്ത്യക്കൊപ്പം നടത്താന്‍ റിഷഭിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ശ്രീലങ്കയ്‌ക്കെതിരേ കാര്‍ത്തിക് കളിക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

'ദിനേഷ് കാര്‍ത്തികിന് 28 ശരാശരിയും 149നോടടുത്ത് സ്‌ട്രൈക്കറേറ്റുമുണ്ട്. ഇന്ത്യക്കാവശ്യം മധ്യനിരയിലൊരു ഫിനിഷറെയാണ്. അതുകൊണ്ട് തന്നെ എന്റെ വോട്ട് കാര്‍ത്തികിനാണ്. ഇത് ഇന്ത്യക്ക് ദീപക് ഹൂഡയെ അപ്പ് ദി ഓഡറില്‍ പരിഗണിക്കാനും സഹായിക്കും. അവസാന മൂന്ന് ഓവറില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കാര്‍ത്തികിന് സാധിക്കും. പാകിസ്താനെതിരേ കാര്‍ത്തിക് കളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ചിത്രം മാറുമായിരുന്നു'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

4

കാര്‍ത്തികിനെ ഫിനിഷറാക്കിയാല്‍ ഇന്ത്യക്കത് വലിയ നേട്ടമാവും. കാരണം ദുബായിലെ പിച്ചില്‍ റണ്‍സുയര്‍ത്തുക പ്രയാസമാണ്. വ്യത്യസ്തമായി ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ കാര്‍ത്തികിന് എതിര്‍ ബൗളര്‍മാരെ കണ്ണീരണിയിപ്പിക്കാനാവും. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വിശ്വസ്തനായ മറ്റ് ഇടം കൈയന്‍മാരില്ലാത്തതിനാല്‍ റിഷഭിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയാണ്.

Story first published: Tuesday, September 6, 2022, 15:59 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+