IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

ദുബായ്: ഏഷ്യാ കപ്പില്‍ നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്കായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് നടത്തിയത്. പാകിസ്താനെതിരേ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് മുട്ടിടിച്ചപ്പോള്‍ ഹോങ്കോങ്ങിനെതിരേ വലിയ സ്‌കോര്‍ നേടാതെ പുറത്തായി. ഇന്ന് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം എത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത്തിന്റെ പ്രകടനത്തിലാണ്.
ഇപ്പോഴിതാ രോഹിത് മോശം ഫോമിലാകുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍. രോഹിത് ശര്‍മ അനാവശ്യ സമ്മര്‍ദ്ദം ഏറ്റെടുക്കുന്നതിനാലാണ് പ്രകടനം മോശമാകുന്നതെന്നാണ് അക്തറിന്റെ വിലയിരുത്തല്‍. 'ക്യാപ്റ്റന്‍സി രോഹിത് ശര്‍മയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് വേണം കരുതാന്‍. അവന്‍ അനാവശ്യമായി സമ്മര്‍ദ്ദം നേരിടുന്നു. അതാണ് അവന്റെ ഫോം ഔട്ടിന് കാരണം'-അക്തര്‍ പറഞ്ഞു.

ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ടോപ് ത്രീയില്‍ രോഹിത്തിനെക്കൂടാതെ കെ എല്‍ രാഹുലും മോശം ഫോമിലാണ്. ആദ്യ രണ്ട് മത്സരത്തിലും ഈ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായില്ല. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് കരുത്ത് നല്‍കുന്നു.
ഹര്‍ദിക്കിന്റെ പ്രകടനത്തെ അക്തര്‍ പ്രശംസിച്ചു. 'പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച ഫോമിലാണ്. അവസാന ഐപിഎല്ലില്‍ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിക്കാന്‍ ഹര്‍ദിക്കിനായി. ടി20യില്‍ ഭാവിയിലെ ഇന്ത്യയുടെ നായകനാണവന്‍'-അക്തര്‍ പറഞ്ഞു. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ടി20 നായകനായി ഹര്‍ദിക് എത്താനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.
Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ യുവാക്കള്‍ക്കായി വഴിമാറിക്കൊടുക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. ഇതിനെക്കുറിച്ചും അക്തര്‍ പ്രതികരിച്ചു. 'ടി20 ഫോര്‍മാറ്റില്‍ തുടരണോ വേണ്ടയോ എന്നത് ടി20 ലോകകപ്പ് വരെ കോലി തീരുമാനമെടുക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. എക്കാലത്തെയും മികച്ച താരമാണവന്‍. നിങ്ങള്‍ മഹാനാണെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതായുണ്ട്. കോലി സമീപകാലത്തായി പന്തിനെ വേണ്ടവിധം കണക്ട് ചെയ്യുന്നില്ല. ശ്രമിക്കുന്നുണ്ടെങ്കിലും പഴയ ടൈമിങ്ങില്ല. ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റ് നിലനിര്‍ത്തേണ്ടതായുണ്ട്'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ മെല്ലെപ്പോക്ക് ബാറ്റിങ് ടീമിനെയാകെ ബാധിക്കുന്നുണ്ട്. രോഹിത്തിനും രാഹുലിനും പവര്‍പ്ലേ മുതലാക്കാനാവുന്നില്ല. വിരാട് കോലിക്കും അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. ഇതോടെ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും ഹര്‍ദിക് പാണ്ഡ്യക്കും സമ്മര്‍ദ്ദം കൂടുന്നു. പവര്‍പ്ലേ ഇന്ത്യക്ക് മുതലാക്കാനാവാത്ത പക്ഷം വരാനിരിക്കുന്ന ടി20 ലോകകപ്പിലടക്കം അത് കടുത്ത തിരിച്ചടിയായി മാറിയേക്കും.

മികച്ച തുടക്കം ലഭിച്ചാല്‍ ആളിക്കത്തിക്കാന്‍ കെല്‍പ്പുള്ള മധ്യനിരയാണ് ഇന്ത്യയുടേത്. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും കോപ്പീബുക്ക് ശൈലികളുടെ പൊളിച്ചെഴുത്ത് ബാറ്റിങ് ശൈലിയില്‍ കൊണ്ടുവരുന്നവരാണ്. അതുകൊണ്ട് തന്നെ എതിര്‍ ബൗളര്‍മാരെ കടന്നാക്രമിക്കും. ദിനേഷ് കാര്‍ത്തിക് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും മിടുക്കുകാട്ടുന്നു.
ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

എന്നാല്‍ ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ ബൗളര്‍മാരുടെ പ്രകടനമാണ് ആശങ്കയുണ്ടാക്കുന്നത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്താത്ത സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പിഴക്കും. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. അവിടുത്തെ പിച്ച് പേസ് ബൗളിങ്ങിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പേസ് ബൗളിങ് ആക്രമണം ഇല്ലാത്ത പക്ഷം ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications