Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ താരമായത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ 17 പന്തില്‍ 33 റണ്‍സുമായി ബാറ്റുകൊണ്ടും ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ ഹര്‍ദിക്കിനായി. 2018ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ പരിക്കേറ്റ് പുറത്തായ ഹര്‍ദിക് അവസാന ഐപിഎല്ലിലൂടെ മികച്ച ഫോമില്‍ തിരിച്ചെത്തിയതെന്ന് പറയാം.

പുറം വേദനക്ക് ശസ്ത്രക്രിയ നടത്തിയതോടെ ബൗളിങ് നിര്‍ത്തിവെക്കേണ്ടി വന്ന ഹര്‍ദിക് ശക്തമായ തിരിച്ചുവരവാണ് ഐപിഎല്ലില്‍ നടത്തിയത്. അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ത്തന്നെ ഹര്‍ദിക് പാണ്ഡ്യ കപ്പടിപ്പിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ന് പറയാം.

1

ഇപ്പോള്‍ ആദ്യ കാലത്തെ ഹര്‍ദിക്കിന്റെ പ്രകടനത്തേക്കാള്‍ പക്വതയോടെ കളിക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന്റെ വിശ്വസ്തനായിരുന്നില്ല ഹര്‍ദിക്. എന്നാല്‍ ഇപ്പോള്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഹര്‍ദിക്കിന്റെ മാറ്റങ്ങള്‍ക്ക് കാരണം മകളാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനുമായ ആശിഷ് നെഹ്‌റ.

'അവന്‍ വളരെയധികം മാറിയിരിക്കുന്നതായി ശ്രദ്ധിച്ചാല്‍ മനസിലാകും. ഇത് വളരെ പ്രധാനപ്പെട്ടതാണ്. സമയം മുന്നോട്ട് പോകുമ്പോള്‍ അനുഭവസമ്പത്തിലൂടെ മനുഷ്യനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മാറ്റങ്ങളുണ്ടാവും. പാണ്ഡ്യയും അതുപോലെയാണ്. വ്യത്യസ്തമായ അനുഭവങ്ങളില്‍ നിന്ന് അവന്‍ വ്യത്യസ്തമായ കാര്യങ്ങള്‍ പഠിക്കുന്നു.

ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

2

ഇപ്പോള്‍ അവന്‍ വിവാഹിതനാണ്. ഒരു കുട്ടിയുടെ അച്ഛന്‍ കൂടിയാണ്. ഇതോടെ കൂടുതല്‍ പക്വത വന്നു. മകള്‍ അഗസ്ത്യയുടെ ജനനത്തോടെ കൂടുതല്‍ ശാന്തയും ശ്രദ്ധയും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും വന്നു. അത് അവനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ ഗുണം ചെയ്യുന്ന കാര്യമാണ്. ഞാന്‍ വിരമിക്കുന്നതിന് മുമ്പ് അവനോടൊപ്പം കളിച്ചിട്ടുണ്ട്.

1-2 വര്‍ഷത്തോളം ടി20യില്‍ അവനോടൊപ്പം കളിച്ച് അനുഭവസമ്പത്തുണ്ട്. ഞാന്‍ വിരമിക്കുമ്പോള്‍ അവന്‍ കരിയര്‍ ആരംഭിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവന് 28 വയസാണ് പ്രായം. ഇപ്പോള്‍ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. ഇതേ ശാന്തതയും ഫോമും അവന്‍ നിലനിര്‍ത്തേണ്ടായുണ്ട്'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

3

ഹര്‍ദിക് കരിയറിന്റെ തുടക്കകാലത്ത് വളരെ ആക്രമണോത്സകത കാട്ടിയിരുന്ന താരമാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണൗട്ടായപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനാവാതെ ഹര്‍ദിക് പെരുമാറിയതെല്ലാം എല്ലാവരും കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വളരെ ശാന്തനാണ്. പാകിസ്താനെതിരേ അത്രയും സമ്മര്‍ദ്ദം നിറഞ്ഞ സമയത്ത് ബാറ്റ് ചെയ്യാനെത്തി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചിട്ടും ഹര്‍ദിക്ക് ശാന്തതയോട് കൈ മുകളിലേക്ക് ഉയര്‍ത്തുക മാത്രമാണ് ചെയ്തത്.

ഒരു നായകന്റെ പക്വതയിലേക്ക് ഹര്‍ദിക് വളര്‍ന്നുകഴിഞ്ഞുവെന്ന് തന്നെ പറയാം. ഇപ്പോള്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഒരു കാലത്ത് ആളുകള്‍ വിമര്‍ശിച്ചിരുന്നിടത്തുനിന്നാണ് ഇപ്പോള്‍ ഹര്‍ദിക് ഹീറോയായി മാറിയത്. 'ആളുകള്‍ പറയുന്നത് കാര്യമാക്കേണ്ട. നന്നായി ചെയ്യുമ്പോള്‍ പ്രശംസിക്കുകയും മോശം പ്രകടനം നടത്തുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

4

കളത്തിന് പുറത്തുള്ള ഒരാള്‍ക്ക് പോലും താരത്തിന്റെ പ്രകടനത്തെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്നാണ് ഞാന്‍ കരുതുന്നത്. എങ്ങനെ തയ്യാറെടുക്കുന്നു എങ്ങനെ കളത്തില്‍ പ്രകടനം നടത്തുന്നു എന്നതിലാണ് താരങ്ങള്‍ ശ്രദ്ധിക്കേണ്ടത്. പാണ്ഡ്യ പഠിക്കാന്‍ മികച്ച വിദ്യാര്‍ത്ഥിയല്ല. എന്നാല്‍ അവന്‍ കളത്തിലെ മികച്ച താരമാണ്. അനുഭവസമ്പത്തില്‍ നിന്ന് പഠിക്കുകയാണ് വേണ്ടത്. ജീവിതം മുന്നോട്ട് പോകുമ്പോള്‍ തന്നെ കാര്യങ്ങള്‍ പഠിക്കും. അവനത് ചെയ്യുന്നുണ്ട്'- നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 12, 2022, 16:23 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+