
രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരുന്നു ഓപ്പണര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത്തായിരുന്നു. 22 പന്തില്‍ 4 ബൗണ്ടറിയടക്കം 23 റണ്‍സാണ് രോഹിത് നേടിയത്. അതേ സമയം ധവാന്‍ സെഞ്ച്വറിയോടെ കസറി. 120 പന്തില്‍ 15 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 127 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. ഇത്തവണ ധവാന്‍ ഇന്ത്യന്‍ ടീമിലില്ല. ഏഷ്യാ കപ്പ് ഇത്തവണ ടി20 ഫോര്‍മാറ്റിലായതിനാലാണ് ധവാന്‍ ടീമിന് പുറത്തായത്.
മൂന്നാം നമ്പറില്‍ അന്ന് അമ്പാട്ടി റായിഡുവായിരുന്നു. 70 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സാണ് അന്ന് റായിഡു നേടിയത്. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ റായിഡു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നാലാമനായി ദിനേഷ് കാര്‍ത്തികായിരുന്നു ഉണ്ടായിരുന്നത്. 38 പന്തില്‍ 3 ഫോറടക്കം 33 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ഇത്തവണ ഫിനിഷര്‍ റോളില്‍ അദ്ദേഹം ഇന്ത്യക്കൊപ്പമുണ്ട്.
മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

വിരാട് കോലി 2018ലെ ഏഷ്യാ കപ്പ് കളിച്ചിരുന്നില്ല. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി എംഎസ് ധോണിയാണ് ഉണ്ടായിരുന്നത്. 3 പന്ത് നേരിട്ട് ഡെക്കായാണ് ധോണി പുറത്തായത്. 2020ലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫിനിഷര്‍ റോളില്‍ ആറാമനായി കേദാര്‍ ജാദവായിരുന്നു ഉണ്ടായിരുന്നത്. 27 പന്തില്‍ 1 സിക്‌സടക്കം പുറത്താവാതെ 28 റണ്‍സാണ് ജാദവ് നേടിയത്. ഏഴാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറായിരുന്നു ഉണ്ടായിരുന്നത്. 18 പന്തില്‍ 9 റണ്‍സാണ് അദ്ദേഹം ബാറ്റുകൊണ്ട് നേടിയത്. ബൗളിങ്ങില്‍ 50 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.

എട്ടാമനായി ശര്‍ദുല്‍ ഠാക്കൂറായിരുന്നു കളിച്ചത്. 3 പന്തില്‍ അദ്ദേഹത്തിന് റണ്‍സൊന്നും എടുക്കാനായില്ല. 4 ഓവറില്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടിയില്ല. 9ാം നമ്പറില്‍ കുല്‍ദീപ് യാദവായിരുന്നു. 2 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇത്തവണ രണ്ട് പേരും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലില്ല. ഖലീല്‍ അഹമ്മദും യുസ് വേന്ദ്ര ചഹാലുമായിരുന്നു 10, 11 സ്ഥാനങ്ങളില്‍. ഖലീലും ചഹാലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇത്തവണ ഖലീല്‍ ഏഷ്യാ കപ്പിനില്ല. ഇടം കൈയന്‍ പേസര്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ചഹാല്‍ ഇപ്പോഴും ടീമിലെ സജീവ താരമാണ്.
ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

ഇന്ത്യയുടെ പ്ലേയിങ് 11- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, യുസ് വേന്ദ്ര ചഹാല്‍.


Click it and Unblock the Notifications












