ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

ദുബായ്: ഏഷ്യാ കപ്പിലെ ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം നേടിയെടുത്തത് ഇന്ത്യയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഭുവനേശ്വര്‍ കുമാറിന്റെ സൂപ്പര്‍ ബൗളിങ്ങുമെല്ലാം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യയുടെ ജയത്തിന് കരുത്ത് പകരുന്നതായിരുന്നു. പാകിസ്താനെതിരായ മത്സരത്തില്‍ ലോകം കാത്തിരുന്നത് വിരാട് കോലിയുടെ ബാറ്റിങ് കാണാനായിരുന്നു.
മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. മോശം ഫോമിലായിരുന്ന കോലി പാകിസ്താനെതിരേ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 34 പന്തില്‍ 35 റണ്‍സാണ് നേടിയതെങ്കിലും മത്സരത്തിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ മികച്ച പ്രകടനമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍ കോലിയുടെ തിരിച്ചുവരവെന്ന് ഇതിനെ വിശേഷിപ്പിക്കാമോ എന്ന് ചോദ്യത്തോട് പലര്‍ക്കും പല അഭഭിപ്രായമാണ്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ് ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ്. 'കോലിയുടെ ഫോം എന്നെ ഒരിക്കലും ആശങ്കപ്പെടുത്തിയിട്ടില്ല. എന്നാല്‍ അവന്‍ തിരിച്ചുവന്നത് കാണാന്‍ സന്തോഷം. അവന്റെ മനോഹരമായ ചില ഷോട്ടുകള്‍ മത്സരത്തില്‍ കണ്ടു. അവന്‍ മികച്ച നിലയിലേക്ക് തിരിച്ചുവരികയാണ്. ആദ്യ ഓവറില്‍ ക്യാച്ച് നഷ്ടപ്പെട്ടത് അവന്റെ ഭാഗ്യമാണ്.
അവന്‍ ക്രീസില്‍ നില്‍ക്കുന്നിടത്തോളം അവനാണ് എല്ലാം. അവന്റ മനോഭാവം ഇപ്പോള്‍ മാത്രമല്ല കഴിഞ്ഞ 10 വര്‍ഷത്തോളമായി എനിക്ക് ഇഷ്ടമാണ്. ആ മനോഭാവമാണ് മറ്റേത് താരത്തെക്കാളും അവനെ മികച്ചവനാക്കുന്നത്. റണ്‍സിനെ മാത്രം ലക്ഷ്യം വെക്കുകയല്ല വേണ്ടത്. അവന്‍ രാജ്യത്തിനായി തുടരുകയെന്നതാണ് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ട കാര്യം. അവന്റെ പ്രതിഭയില്‍ വിശ്വാസമുണ്ട്. ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. ഒറ്റ ഇന്നിങ്‌സുകൊണ്ട് അവന് തിരിച്ചുവരാന്‍ സാധിക്കുമെന്നതില്‍ എനിക്ക് സംശയമില്ല'- കപില്‍ ദേവ് പറഞ്ഞു.
ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

പാകിസ്താനെതിരായ കോലിയുടെ ബാറ്റിങ് പ്രതീക്ഷ നല്‍കുന്നതാണ്. പ്രധാപകാലത്ത് കളിച്ച ഷോട്ടുകളില്‍ പലതും ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിച്ചു. എന്നാല്‍ റണ്‍സ് പിന്തുടരുമ്പോള്‍ കോലി കാട്ടുന്ന പഴയ ആക്രമണോത്സകത ഇപ്പോള്‍ കാണാനാവുന്നില്ല. നീണ്ട ഇന്നിങ്‌സ് കളിക്കാനുള്ള ശേഷിയും ഇപ്പോള്‍ താരത്തിനില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ ഇത്തരം വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ ശേഷിയുള്ള പ്രതിഭയാണ് കോലി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

പാകിസ്താനെതിരായ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെയും കപില്‍ പ്രശംസിച്ചു. എന്നാല്‍ ആശങ്കപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചും കപില്‍ ദേവ് പറഞ്ഞു. അത് പരിക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 'ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ ടീമിനാകെ പരിക്കേറ്റ അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശക്തമായി തിരിച്ചെത്താന്‍ അവന് സാധിച്ചിരിക്കുകയാണ്. നമ്മള്‍ക്കെല്ലാം അഭിമാനമായി അവന്‍ മാറി. അവന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അവനെ സംബന്ധിച്ചുള്ള ആശങ്ക പരിക്കാണ്'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷം അവസാന ഐപിഎല്ലിലൂടെയാണ് ഹര്‍ദിക് തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ നട്ടെല്ലായി മാറുന്നു. ഹര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറിന്റെ സാന്നിധ്യമാണ് മറ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തരാക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കുന്നു. ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷള്‍ ഉയര്‍ത്തുന്നതാണ് സമീപകാലത്തെ ഹര്‍ദിക്കിന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications