
മുകേഷ് ചൗധരി
അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്തി തിളങ്ങിയ പേസറാണ് മുകേഷ് ചൗധരി. ഇടം കൈയന്‍ പേസറാണ് അദ്ദേഹമെന്നതാണ് എടുത്തു പറയേണ്ടത്. മഹാരാഷ്ട്രക്കായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സജീവമായിട്ടുള്ള 26കാരന്‍ ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നു. രഞ്ജി ട്രോഫിയില്‍ 13 മത്സരത്തില്‍ നിന്ന് 33 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. സിഎസ്‌കെയ്ക്കായി 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും അദ്ദേഹം വീഴ്ത്തി. എന്നാല്‍ ഇക്കോണമി 9.32 ആണ്. മികച്ച പരിശീലനം ലഭിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമാണ് മുകേഷ്.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

മൊഹ്‌സിന്‍ ഖാന്‍
ഇന്ത്യന്‍ ആരാധകര്‍ സമീപകാലത്തായി വലിയ പിന്തുണ നല്‍കുന്ന പേസറാണ് മൊഹ്‌സിന്‍ ഖാന്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം നടത്തിയ മിന്നും പ്രകടനമാണ് മൊഹ്‌സിന്‍ ഖാനെ ആരാധകരുടെ പ്രിയങ്കരനാക്കിയത്. 2018ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ലഖ്‌നൗവിലേക്കെത്തിയതോടെ കളി മാറി. 9 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 14 വിക്കറ്റ്. അതും 5.97 എന്ന മികച്ച ഇക്കോണമിയില്‍. ഇടം കൈയന്‍ പേസറായ മൊഹ്‌സിന്‍ ഇന്ത്യക്കായി അധികം വൈകാതെ തന്നെ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം.

കുല്‍ദീപ് സെന്‍
നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നം അതിവേഗ പേസര്‍മാരില്ലെന്നതാണ്. ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരം കുല്‍ദീപ് സെന്നാണ്. 2018ല്‍ മധ്യപ്രദേശിനായി അരങ്ങേറ്റം കുറിച്ച താരം തുടര്‍ച്ചയായി 145 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരം 7 മത്സരത്തില്‍ നിന്ന് 8 വിക്കറ്റാണ് വീഴ്ത്തിയത്. അതിവേഗ ബൗളറെന്ന നിലയില്‍ ഇന്ത്യക്ക് താരത്തെ പിന്തുണച്ച് വളര്‍ത്തിക്കൊണ്ടുവരാം.

സിമര്‍ജീത് സിങ്
ചെന്നെ സൂപ്പര്‍ കിങ്‌സിനൊപ്പം ഗംഭീര പ്രകടനം നടത്തി കൈയടി നേടിയ താരമാണ് സിമര്‍ജീത് സിങ്. 24കാരനായ താരം 2018ലാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ച്ചയായി 140 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഡല്‍ഹിയുടെ ആഭ്യന്തര ടീമിനെ നിര്‍ണ്ണായക താരമാണ് അദ്ദേഹം. 11 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 37 വിക്കറ്റാണ് അദ്ദേഹം നേടിയത്. സിഎസ്‌കെയ്ക്കായി 6 മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 7.67 ഇക്കോണമിയില്‍. ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാവാന്‍ കെല്‍പ്പുള്ള താരമാണ് സിമര്‍ജീത് സിങ്.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ഉമ്രാന്‍ മാലിക്
ഇന്ത്യയുടെ അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒട്ടുമിക്ക പേസര്‍മാരും 140 പ്ലസ് എറിയാന്‍ പ്രയാസപ്പെടുമ്പോഴാണ് ഉമ്രാന്‍ അനായാസമായി 150 പ്ലസ് എറിയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ പിന്തുണക്കുകയും കൂടുതല്‍ മികച്ച പരിശീലനം നല്‍കുകയും ചെയ്താല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമാണ് ഉമ്രാന്‍ മാലിക്കെന്ന് നിസംശയം പറയാം.


Click it and Unblock the Notifications












