For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

ഏകദിന പരമ്പരയില്‍ പ്രധാന താരങ്ങള്‍ക്കു വിശ്രമം നല്‍കിയേക്കും

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുമ്പ് മൂന്ന് വൈറ്റ് ബോള്‍ പരമ്പരകളിലാണ് ടീം ഇന്ത്യ കളിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ടി20 പരമ്പരകളാണെങ്കില്‍ ഒന്ന് ഏകദിന പരമ്പരയുമാണ്. ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ടി20 പരമ്പര. സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20, ഏകദിന പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടും.

1

ടി20 ലോകകപ്പിനു മുന്നോടിയായി ടി20 പരമ്പരകളില്‍ കളിക്കുന്നത് തീര്‍ച്ചയായും ടീമിനു ഗുണം ചെയ്യും. പക്ഷെ ഏകദിന പരമ്പരയില്‍ കളിക്കുന്നതു കൊണ്ടു വലിയ പ്രയോജനം ലഭിക്കാനിടയില്ല. അതിനാല്‍ തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ പ്രധാന കളിക്കാര്‍ക്കു വിശ്രമം നല്‍കിയേക്കും. ലോകപ്പില്‍ കളിക്കുന്ന താരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2

നായകന്‍ രോഹിത് ശര്‍മയടക്കം ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. ലോകകപ്പ് മുന്നില്‍ കണ്ട് ഇവര്‍ക്ക് വിശ്രമം നല്‍കാനാണ് ബിസിസിഐയുടെ നീക്കം. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ വെറ്ററന്‍ ഓപ്പണ്‍ ശിഖര്‍ ധവാനായിരിക്കും ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ധവാനായിരുന്നു ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത്.

3

അതിനു ശേഷം സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ധവാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കെഎല്‍ രാഹുല്‍ അപ്രതീക്ഷിതമായി ടീമില്‍ മടങ്ങിയെത്തിയതോടെ ധവാനെ മാറ്റി അദ്ദേഹത്തെ ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കുകയായിരുന്നു.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

4

അതെ, ടി20 ലോകകപ്പിനു മുമ്പ് ഏകദിന പരമ്പര നടത്തുന്നത് അനുയോജ്യമല്ല. എന്നാല്‍ ചില സമയങ്ങളില്‍ അതു സംഭവിച്ചേക്കാം. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങി ടി20 ലോകകപ്പ് കളിക്കുന്ന എല്ലാ താരങ്ങള്‍ക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കും. ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു തിരിക്കുംമുമ്പ് അവര്‍ക്കു ചെറിയൊരു ബ്രേക്ക് നല്‍കും. ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കുകയെന്നും ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു,

5

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള കളിക്കാരാണ്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ സഞ്ജു സാംസണായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നു ഉറപ്പായിരിക്കുകയാണ്. നേരത്തേ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവരുമായുള്ള ഏകദിന പരമ്പരയിലും അദ്ദേഹമാണ് വിക്കറ്റ് കാത്തത്.

6

ഇവയില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ റിഷഭ് തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 16ന് ഇന്ത്യന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

7

അടുത്ത മാസം ആറു മുതല്‍ 11 വരെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര നടക്കുന്നത്. അവസാന ഏകദിനം കഴിഞ്ഞ് ആറു ദിവസത്തിനകം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തി ലോകകപ്പിനു മുന്നോടിയായി ആദ്യ സന്നാഹ മല്‍സരം കളിക്കും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായാണ് ഇന്ത്യയുടെ സന്നാഹ മല്‍സരങ്ങള്‍.
ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളും കാലാവസ്ഥയുമായെല്ലാം പൊരുത്തപ്പെടുന്നതിനായി ഇന്ത്യന്‍ ടീം ഒക്ടോബര്‍ 10നു ഓസ്‌ട്രേലിയയിലേക്കു തിരിക്കും. അതുകൊണ്ടു തന്നെ ലോകകപ്പ് സംഘത്തിലുള്ളവര്‍ക്കു 11നു സൗത്താഫ്രിക്കയുമായുള്ള അവസാന ഏകദിനം കളിക്കാനും സാധിക്കില്ല.

8

സഞ്ജു സാംസണിനെക്കൂടാതെ ശുഭ്മാന്‍ ഗില്‍, മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠി, സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് തുടങ്ങിയവരും സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിച്ചേക്കും. ലോകകപ്പ് സംഘത്തോടൊപ്പം രാഹുല്‍ ദ്രാവിഡ് ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനാല്‍ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിച്ചേക്കുമെന്നാണ് വിവരം.

Story first published: Sunday, September 11, 2022, 18:47 [IST]
Other articles published on Sep 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+