Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

1

മുംബൈ: ഏഷ്യാ കപ്പില്‍ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ഇന്ത്യക്ക് നാണംകെട്ട് തോല്‍വികളോടെ ഫൈനല്‍ കാണാതെ പുറത്തുപോവേണ്ടി വന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരവും ജയിച്ചെങ്കിലും സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരവും ഇന്ത്യ തോറ്റു. ടി20 ലോകകപ്പിന് രണ്ട്മാസം മാത്രം ദൂരമുള്ളപ്പോള്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുന്ന തോല്‍വിയാണ് ഏഷ്യാ കപ്പില്‍ നേരിട്ടത്. എന്നാല്‍ ഇന്ത്യയെ ഇരുത്തി ചിന്തിപ്പിക്കുന്ന തോല്‍വിയാണിതെന്ന് പറയാം.

ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 20ാം തീയ്യതിയാണ് ആരംഭിക്കുന്നത്. ടീം പ്രഖ്യാപനം 16ന് നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ടീം പ്രഖ്യാപിക്കാന്‍ തയ്യാറായാല്‍ പലരുടെയും ചീട്ടുകീറും. ഓസീസ് പരമ്പരയില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം.

1

ഇന്ത്യ ഓപ്പണിങ്ങില്‍ ചെറിയൊരു പൊളിച്ചെഴുത്ത് നടത്താന്‍ സാധ്യതയുണ്ട്. ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോലിക്ക് പവര്‍പ്ലേ കൂടുതല്‍ മുതലാക്കാനായേക്കും. അദ്ദേഹം ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വളരെയധികം ഉയര്‍ത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ പരിക്കിന് ശേഷം പഴയ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനെതിരേ ഫിഫ്റ്റി നേടിയെങ്കിലും ഇതൊരു തിരിച്ചുവരവ് ഇന്നിങ്‌സായി പരിഗണിക്കാനാവില്ല.

എന്നാല്‍ ഇന്ത്യയുടെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന രാഹുലിനെ ഇന്ത്യ തഴയില്ല. മൂന്നാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കുന്നതാവും ടീമിനും താരത്തിനും കൂടുതല്‍ ഗുണം ചെയ്യുക. രാഹുലിന് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ലെന്നതാണ് വസ്തുത. നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കും. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യകുമാര്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ളവനാണ്.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

2

അഞ്ചാം നമ്പറില്‍ ആര് വേണമെന്നതാണ് ഇന്ത്യയുടെ തലപുകയ്ക്കുന്ന കാര്യം. സഞ്ജു സാംസണ്‍/റിഷഭ് പന്ത് എന്നിവരിലൊരാളെയാണ് ഇന്ത്യ പരിഗണിക്കുക. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കും. എന്നാല്‍ ഏഷ്യാ കപ്പില്‍ നിറം മങ്ങിയ റിഷഭിനെ പുറത്തിരുത്തി സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയുമേറെ. റിഷഭ് മോശം ഷോട്ടുകള്‍ കളിച്ചാണ് കൂടുതലും പുറത്താവുന്നത്.

3

ടി20 ശരാശരി 25ല്‍ താഴെയാണെന്നതും റിഷഭിന് പകരക്കാരനെ തേടാന്‍ ടീം മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കുന്നു. ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് സ്ഥാനം. ഫിനിഷര്‍ റോളില്‍ ഹര്‍ദിക് കൂടുതല്‍ സ്ഥിരത കാട്ടേണ്ടിയിരിക്കുന്നു. ഏഴാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനെ വേണ്ട. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിന് തന്നെ അവസരം നല്‍കണം.

എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെ ഇന്ത്യ പരിഗണിക്കണം. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള സ്വിങ് പേസറാണവന്‍. ദീപക്കിന്റെ സാന്നിധ്യം ബാറ്റിങ്ങിലും ഇന്ത്യക്ക് കരുത്ത് നല്‍കും. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാം നമ്പറില്‍ എത്തുമ്പോള്‍ 10ാമനായി ഇന്ത്യ പരിഗണിക്കുക അക്ഷര്‍ദീപ് സിങ്ങിനെയാവും. ഇടം കൈയന്‍ പേസര്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നില്ല. എന്നാല്‍ ഡെത്ത് ഓവറില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.

T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

4

11ാമനായി ഇന്ത്യ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ പരിഗണിക്കും. രവി ബിഷ്‌നോയി, ആര്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാരെക്കാള്‍ കൂടുതല്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുക ചഹാലിന്റെ അനുഭവസമ്പത്തിലാവും. കറക്കിവീഴ്ത്താന്‍ കെല്‍പ്പുള്ള ചഹാല്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. ടി20 ലോകകപ്പിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ ചഹാലാവും.

ഇന്ത്യ ബെസ്റ്റ് 11-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Sunday, September 11, 2022, 9:41 [IST]
Other articles published on Sep 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+