Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

1

ദുബായ്: ഏഷ്യാ കപ്പില്‍ വമ്പന്‍ താരനിരയോടെ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ ദുബായിലേക്കെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും ഉണ്ടായിരുന്നെങ്കിലും സൂപ്പര്‍ ഫോറില്‍ കാലിടറി. തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചു. പ്രധാന താരങ്ങള്‍ നിറം മങ്ങിയതും സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേറ്റതുമെല്ലാം ഇന്ത്യയുടെ കിരീടത്തിലേക്കുള്ള യാത്ര ദുഷ്‌കരമാക്കി.

സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിനും ശ്രീലങ്കയോട് ആറ് വിക്കറ്റിനും തോറ്റാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ താരസമ്പത്ത് പരിഗണിക്കുമ്പോള്‍ ഇതിലും മികച്ച പ്രകടനം ടീം കാഴ്ചവെക്കേണ്ടതായിരുന്നു. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ തോല്‍വി ഒരു പരിധിവരെ ചോദിച്ചുവാങ്ങിയതാണെന്ന് പറയാം. പ്ലേയിങ് 11 അനാവശ്യ മാറ്റങ്ങളും ബാറ്റിങ് ഓഡറിലെ പരീക്ഷണങ്ങളുമെല്ലാം ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പറയാം. ചില താരങ്ങളെ വേണ്ടവിധം ഉപയോഗിക്കാനും ഇന്ത്യക്കായില്ല. ഇത്തരത്തില്‍ തഴയപ്പെട്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

37ാം വയസില്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്. ഗംഭീര പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന കാര്‍ത്തിക് അവസാന രണ്ട് ഓവറുകളിലൂടെ വലിയ സ്‌കോര്‍ നേടി മത്സരത്തില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. സമീപകാലത്തായി തന്റെ ഫിനിഷിങ് മികവ് തുടര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ത്തികിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചില്ല.

റിഷഭ് പന്ത്, ദീപക് ഹൂഡ എന്നിവരെയാണ് ഇന്ത്യ കാര്‍ത്തികിനെ മറികടന്ന് പരിഗണിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ കാര്‍ത്തിക് കളിച്ചിരുന്നു. ഇന്ത്യ ഈ മത്സരം ജയിക്കുകയും ചെയ്തു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ പാകിസ്താനോടും ശ്രീലങ്കയോടും കളിച്ചപ്പോള്‍ കാര്‍ത്തികിന് പ്ലേയിങ് 11 ഇടമില്ലായിരുന്നു. ഈ രണ്ട് മത്സരവും കാര്‍ത്തിക് തോറ്റു. സമ്മര്‍ദ്ദ ഘട്ടത്തില്‍ ബാറ്റ് ചെയ്ത് റണ്‍സുയര്‍ത്താന്‍ കാര്‍ത്തികിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ഇന്ത്യ കാര്‍ത്തികിനെ തഴഞ്ഞു. ഇത് ഇന്ത്യയുടെ തോല്‍വിയില്‍ പ്രതിഫലിച്ചുവെന്ന് പറയാം.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യ അക്ഷറിനെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ അക്ഷറിനെ ഇന്ത്യ തഴഞ്ഞ് ദീപക് ഹൂഡയെയാണ് ടീം പരിഗണിച്ചത്. ഹൂഡയെ പന്തെറിയിക്കാതെ ഇന്ത്യ ബാറ്റ്‌സ്മാനായി മാത്രമാണ് കളിപ്പിച്ചത്. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ പ്ലേയിങ് 11 കുറവായിരുന്നു. അതുകൊണ്ട് തന്നെ അക്ഷറിനെ ഇന്ത്യ കളിപ്പിക്കണമായിരുന്നു. ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലും അക്ഷര്‍ ടീമിന് ഉപകാരിയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ തഴയുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ദുബായിലെ പിച്ചില്‍ ഇന്ത്യക്ക് പേസര്‍മാര്‍ അത്യാവശ്യമായിരുന്നു. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ നിരയില്‍ മികച്ച പേസര്‍മാരില്ലാത്ത അവസ്ഥയായി. ഭുവനേശ്വര്‍ കുമാറിനൊപ്പം അനുഭവസമ്പത്തില്ലാത്ത പേസ് നിരയായിരുന്നു ഉണ്ടായിരുന്നത്. അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരായിരുന്നു ഭുവിക്കൊപ്പം ഉണ്ടായിരുന്നത്. ഇതില്‍ ആവേശ് ഖാന്‍ മോശം ഫോമിനെത്തുടര്‍ന്ന് പ്ലേയിങ് 11 പുറത്തായി. മൂന്നാം പേസറായി ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെയാണ് പരിഗണിച്ചത്. ദീപക് ചഹാറിനെപ്പോലെ മികച്ചൊരു പേസര്‍ ഒപ്പമുണ്ടായിട്ടും ഇന്ത്യ പരിഗണിച്ചില്ല. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള ചഹാറിനെ ഇന്ത്യ പുറത്തിരുത്തിയത് വലിയ തിരിച്ചടിയായെന്ന് പറയാം.

Story first published: Friday, September 9, 2022, 17:19 [IST]
Other articles published on Sep 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+