T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

മുംബൈ: ഏഷ്യാ കപ്പിലെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയും ന്യൂസീലന്‍ഡിനെതിരേ സന്നാഹ മത്സരവും ഉള്‍പ്പെടെ വമ്പന്‍ പോരാട്ടങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളേറെയാണെങ്കിലും ചിലരുടെ പ്രകടനം നിരാശപ്പെടുത്തുന്നു. ടി20 ലോകകപ്പിലേക്ക് 2 മാസം മാത്രം ദൂരമുള്ളതിനാല്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി അത്യാവശ്യം.
ഇന്ത്യന്‍ ടീമിലേക്ക് ചില താരങ്ങളെ തിരികെ എത്തിക്കേണ്ടത് അനിവാര്യമാണ്. ഓസ്‌ട്രേലിയയിലെ സാഹചര്യവും അവിടുത്തെ ഇന്ത്യന്‍ താരങ്ങളുടെ കണക്കുകളും നോക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ മാറ്റം അനിവാര്യമാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ പരിഗണിക്കാത്തവരാണെങ്കിലും ടി20 ലോകകപ്പില്‍ ഇന്ത്യ തിരികെ കൊണ്ടുവരേണ്ട നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് ഷമി
ഇന്ത്യ മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരികെ എത്തിക്കേണ്ടതായുണ്ട്. ഓസീസിലെ പേസ് പിച്ചില്‍ മുഹമ്മദ് ഷമിയുടെ ബൗളിങ് ഇന്ത്യക്ക് വലിയ ഗുണം ചെയ്യും. പേസും ബൗണ്‍സും സ്വിങ്ങും ഷമിയുടെ ബൗളിങ്ങിലുണ്ട്. കൂടാതെ അനുഭവസമ്പന്നനായ പേസറാണ് ഷമി. ന്യൂബോളില്‍ എതിരാളികളെ വിറപ്പിക്കാന്‍ ഷമിക്ക് കഴിവുണ്ട്. ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും ഷമിക്ക് വിക്കറ്റ് വീഴ്ത്താന്‍ കഴിവുണ്ട്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു ഷമി. 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. കൂടുതല്‍ വിക്കറ്റും പവര്‍പ്ലേയിലായിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ഷമിയെപ്പോലൊരു ബൗളറെയാണെന്ന് പറയാം.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇഷാന്‍ കിഷന്‍
ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ലെന്നത് വലിയ പ്രശ്‌നമാണ്. ആകെയുള്ളത് റിഷഭ് പന്താണ്. താരം മോശം ഫോമിലും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്ടടമാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യ ഇഷാന്‍ കിഷനെ ടീമിലേക്ക് തിരികെ വിളിക്കണം. 19 ടി20കളില്‍ നിന്ന് 131.15 സ്‌ട്രൈക്കറേറ്റില്‍ 543 റണ്‍സാണ് ഇഷാന്‍ നേടിയിട്ടുള്ളത്. ഏത് ബാറ്റിങ് പൊസിഷനിലേക്കും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍. ഇടം കൈയനായ താരം അതിവേഗം റണ്‍സുയര്‍ത്താനും മിടുക്കനാണ്. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഇഷാനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി പിന്തുണക്കേണ്ടതായുണ്ട്.

സഞ്ജു സാംസണ്‍
സഞ്ജു സാംസണെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. റിഷഭ് പന്ത് മോശം ഫോമില്‍ തുടരുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യക്ക് സഞ്ജുവിനെ വേണമെന്നാണ് ആരാധക പക്ഷം. ഈ വര്‍ഷം കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം സഞ്ജു കാഴ്ചവെച്ചിരുന്നു. വലിയ ഷോട്ടുകള്‍ പേസിനെതിരേയും സ്പിന്നിനെതിരേയും കളിക്കാന്‍ കഴിവുള്ള സഞ്ജു ബാക് ഫൂട്ട് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ്. മധ്യനിരയില്‍ ഇന്ത്യക്ക് പ്രശ്‌നങ്ങള്‍ തുടരവെ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ശര്‍ദുല്‍ ഠാക്കൂര്‍
പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെയും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. ഹര്‍ഷല്‍ പട്ടേല്‍ പരിക്കിന്റെ പിടിയിലാണ്. ടി20 ലോകകപ്പ് ഹര്‍ഷലിന് നഷ്ടമാവാനുള്ള സാധ്യതയും കൂടുതലാണ്. ഈ അവസരത്തില്‍ ഇന്ത്യക്ക് ശര്‍ദുലിനെ പരിഗണിക്കാം. നന്നായി സ്ലോ ബോളെറിയാനും മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനും കഴിവുള്ള ശര്‍ദുല്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക റണ്‍സ് നേടുന്ന താരമാണ്. 25 ടി20യില്‍ നിന്ന് 33 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുമുണ്ട്. ഓസീസ് സാഹചര്യത്തില്‍ ഗുണം ചെയ്യുന്ന താരമെന്ന നിലയില്‍ ശര്‍ദുലിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications