Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ധവാന്‍-ശുബ്മാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, ഇന്ത്യയുടെ സാധ്യതാ 11 ഇതാ

1

മുംബൈ: ടി20 ലോകകപ്പിന് മുമ്പായി നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്‍പ്പെടുന്നത്. ഒക്ടോബര്‍ 6നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യ ഓസീസ് പരമ്പര പൂര്‍ത്തിയാക്കി സന്നാഹ മത്സരത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാല്‍ ഇന്ത്യ രണ്ടാം നിര ടീമുമായാവും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിറങ്ങുക. ശിഖര്‍ ധവാനാവും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ടി20 ലോകകപ്പില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള സൂപ്പര്‍ താരങ്ങളെല്ലാം രാഹുല്‍ ദ്രാവിഡിനൊപ്പം സന്നാഹ മത്സരം കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോകും. അതുകൊണ്ട് തന്നെ വിവിഎസ് ലക്ഷ്മണിന്റെ കീഴിലാവും ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുക. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുക?. സാധ്യതാ 11 പരിശോധിക്കാം.

1

ശിഖര്‍ ധവാന്‍ നായകനും ഓപ്പണറായും ഉണ്ടാവും. ശുബ്മാന്‍ ഗില്ലാവും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. അവസാന പരമ്പരകളിലെല്ലാം ഗില്‍ തിളങ്ങിയിരുന്നു. ഇന്ത്യ ഏകദിനത്തില്‍ വലിയ പ്രതീക്ഷയോടെ കാണുന്ന യുവതാരമാണ് ഗില്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുമെന്നുറപ്പ്. മൂന്നാം നമ്പറില്‍ ഇന്ത്യ റുതുരാജ് ഗെയ്ക്‌വാദിനെ പരിഗണിച്ചേക്കും. ഓപ്പണറായ ഗെയ്ക് വാദിനെ വളര്‍ത്തിക്കൊണ്ട് വരേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.

നാലാം നമ്പറില്‍ സഞ്ജു സാംസണെ പരിഗണിക്കാനാണ് സാധ്യത. സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സാധ്യത കുറവാണ്. ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജു ഇടം പിടിച്ചേക്കും. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ വിശ്വസ്തനായ ഇടം കൈയന്‍ താരമായി റിഷഭ് പന്ത് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ദിനേഷ് കാര്‍ത്തികിനൊപ്പം റിഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം പോവാനാണ് സാധ്യത.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

2

അഞ്ചാം നമ്പറില്‍ ഇന്ത്യ യുവതാരം ഇഷാന്‍ കിഷനെ ഇറക്കിയേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ സമീപകാലത്തായി മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ ലോകകപ്പില്‍ ഇടം ലഭിക്കില്ലെന്നുറപ്പ്. എന്നാല്‍ പ്രതിഭാശാലിയായ താരത്തെ ഇന്ത്യ പൂര്‍ണ്ണമായി തഴയുകയുമില്ല. ഇന്ത്യ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കും.

3

ആറാം നമ്പറില്‍ രാഹുല്‍ ത്രിപാഠാക്കാവും അവസരം ലഭിക്കുക. നേരത്തെ തന്നെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ച ത്രിപാഠിയെ ഫിനിഷര്‍ റോളില്‍ വളര്‍ത്തിക്കൊണ്ടുവരാനാവും ശ്രമിക്കുക. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. ഏഴാം നമ്പറില്‍ ഇന്ത്യ ദീപക് ചഹാറിനെ പരിഗണിച്ചേക്കും. പരിക്കിന് ശേഷം അധികം മത്സരം കളിക്കാത്ത ദീപക്കിനെ ഇന്ത്യ ടി20 ലോകകപ്പിന് കൊണ്ടുപോകില്ലെന്നാണ് സൂചന.

4

ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ ദീപക്കിന് ലോകകപ്പിലേക്ക് വിളിയെത്താനുള്ള സാധ്യത കുറവാണ്. ദീപക്കില്ലെങ്കില്‍ ശര്‍ദുല്‍ ഠാക്കൂറിനും അവസരം ലഭിക്കും. എട്ടാമനായി ആവേശ് ഖാനെ പരിഗണിച്ചേക്കും. മോശം ഫോമിലുള്ള ആവേശിനെ ടി20 ലോകകപ്പില്‍ പരിഗണിക്കില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ആവേശിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അവസരമുണ്ടാവും. ഒമ്പതാം നമ്പറില്‍ മുഹമ്മദ് സിറാജുണ്ടാവും. ഏകദിനത്തില്‍ ഇന്ത്യക്ക് ഭാവിയില്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് സിറാജ്.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

5

സ്പിന്നര്‍മാരായി ആരൊക്കെയെന്നതാണ് പ്രശ്‌നം. രവി ബിഷ്‌നോയിയെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞാല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കും. 11ാമനായി ഇന്ത്യ ഷഹബാസ് അഹമ്മദിനെ പരിഗണിച്ചേക്കും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് താരം.

ഇന്ത്യയുടെ സാധ്യതാ 11: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, ദീപക് ചഹാര്‍/ശര്‍ദുല്‍ ഠാക്കൂര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, രവി ബിഷ്‌നോയ്, ഷഹബാസ് അഹമ്മദ്.

Story first published: Monday, September 12, 2022, 14:29 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+