
പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയില്ലെന്നതു മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ഏക ക്ഷീണം. പകരക്കാരനായി മറ്റൊരു ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടീമിലെത്തിയത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും വന്നപ്പോള്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആര്‍ക്കൊക്കെ ഇടം ലഭിക്കുമെന്നു പരിശോധിക്കാം.

രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)
നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഏഷ്യാ കപ്പില്‍ ഇരുവരും ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേ 41 ബോളില്‍ 72 റണ്‍സ് അടിച്ചെടുത്തതാണ് ഹിറ്റ്മാന്റെ ഏറ്റവും മികച്ച പ്രകടനം.

രാഹുലാവട്ടെ അഫ്ഗാനിസ്താനുമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഫിഫ്റ്റി കുറിച്ചിരുന്നു. ടി20 ലോകകപ്പില്‍ രോഹിത്തിന്റെയും രാഹുലിന്റെയും ബാറ്റുകള്‍ തുടക്കം മുതല്‍ തീതുപ്പിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. രോഹിത് സ്ഥിരം ക്യാപ്റ്റനായ ശേഷം ടി20യില്‍ കൂടുതല്‍ അറ്റാക്കിങ് ബാറ്റിങ് ശൈലിയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ടി20 ലോകകപ്പിലും ഇതേ ശൈലിയില്‍ തന്നെയായിരിക്കും ടീം കളിക്കുന്നത്.
T20 World Cup 2022: ക്യാപ്റ്റനായി ഇനിയൊരു ലോകകപ്പില്‍ ഇവരെ കാണില്ല! കൂട്ടത്തില്‍ രോഹിത്തും?

കോലി, സൂര്യ, ഹാര്‍ദിക്, അക്ഷര്‍, കാര്‍ത്തിക് (മധ്യനിര)'
മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഇന്ത്യക്കു വേണ്ടി വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ കളിക്കണം. ഏഷ്യാ കപ്പിലൂടെ കോലി പഴയ ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാംപിനെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടിയിരുന്നു. അഫ്ഗാനെതിരേയായിരുന്നു കോലിയുടെ കന്നി ടി20 സെഞ്ച്വറി. 2019നു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറിയും കൂടിയാണിത്.

കോലിക്കു ശേഷം നാലാംനമ്പറില്‍ ടി20യില്‍ ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടായ സൂര്യ കളിക്കും. ഏഷ്യാ കപ്പില്‍ ഒരിന്നിങ്‌സിലൊഴികെ അദ്ദേഹത്തിനു കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
T20 World Cup 2022: കഴിഞ്ഞ ടൂര്‍ണമെന്റ് കളിച്ചു, ഇത്തവണ ഇവര്‍ക്കു നോ ചാന്‍സ്!

സൂര്യക്കു ശേഷം ഹാര്‍ദിക്കാണ് അഞ്ചാം നമ്പറില്‍ കളിക്കേണ്ടത്. ഈ പൊസിഷനില്‍ ഉത്തരവാദിത്വമേറ്റെുത്ത് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഹാര്‍ദിക്കിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനു കൂടുതല്‍ ബാലന്‍സും നല്‍കുന്നുണ്ട്. ജഡേജയ്ക്കു പകരമെത്തിയ അക്ഷര്‍ പട്ടേലിനെ ഫ്‌ളോട്ടറുടെ റോളില്‍ ഇന്ത്യക്കു ഉപയോഗിക്കാം.

ഇടംകൈയന്‍ ബാറ്ററായതിനാല്‍ ആവശ്യമെങ്കില്‍ ബാറ്റിങില്‍ അക്ഷറിനെ മുന്നിലേക്കു കളിപ്പിക്കാനും ഇന്ത്യക്കു സാധിക്കും. റിഷഭ് പന്തിനു പകരം കാര്‍ത്തിക്കിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാവും ഉചിതം. ടീമിന്റെ വിക്കറ്റ് കാക്കുന്നതിനൊപ്പം ഫിനിഷറായും അദ്ദേഹം കളിക്കും.
T20 World cup: ഇവര്‍ ഭാഗ്യവാന്‍മാര്‍- ഒന്നും ചെയ്തില്ല, എന്നിട്ടും ലോകകപ്പ് ടീമില്‍!

ഹര്‍ഷല്‍, ചഹല്‍, ഭുവി, ബുംറ
ടീമിലെ പേസര്‍മാര്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരിക്കും. ഏക സ്പിന്നറായി യുസ്വേന്ദ്ര ചഹലും കളിക്കും. ഇതോടെ ആര്‍ അശ്വിന് പുറത്തിരിക്കേണ്ടിവരും. ന്യൂബോളിലും ഡെത്ത് ഓവറിലും ഇന്ത്യന്‍ ബൗളിങിലെ കുന്തമുന ബുംറയായിരിക്കും.

ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കുകയയിരിക്കും ഭുവിയുടെ ചുമതല. ഏഷ്യാ കപ്പില്‍ 11 വിക്കറ്റുകളുമായി അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിരുന്നു. പവര്‍പ്ലേയിലാണ് ഭുവി ഏറ്റവും മികച്ച ബൗളിങ് കാഴ്ചവയ്ക്കാറുള്ളത്. ഹര്‍ഷാലവട്ടെ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമാണ് കൂടുതല്‍ ഇംപാക്ടുണ്ടാക്കുക. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമില്‍പ്പോലും ഇടം ലഭിക്കാതിരുന്ന ചഹല്‍ ഈ ടൂര്‍ണമെന്റില്‍ തന്റെ സാന്നിധ്യമറിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.


Click it and Unblock the Notifications











