For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കഴിഞ്ഞ ടൂര്‍ണമെന്റ് കളിച്ചു, ഇത്തവണ ഇവര്‍ക്കു നോ ചാന്‍സ്!

കഴിഞ്ഞ തവണ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ പുറത്തായിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെ ആരാധകര്‍ ആകാംക്ഷയിലാണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ഏറ്റവും വലിയ അഗ്നിപരീക്ഷ കൂടിയാണ് ഈ ടൂര്‍ണമെന്റ്. ഏഷ്യാ കപ്പില്‍ ടീം വന്‍ ഫ്‌ളോപ്പായതോടെ ഹിറ്റ്മാന് മേല്‍ സമ്മര്‍ദ്ദം കൂടിയിരിക്കുകയാണ്. കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യ ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലുമെത്താതെയാണ് പുറത്തായത്.

1

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ നിരാശപ്പെടുത്തിയിരുന്നു. വിരാട് കോലിക്കു കീഴില്‍ വലിയ പ്രതീക്ഷകളോടെ പോയ ഇന്ത്യ സെമ ഫൈനല്‍ പോലുമെത്താതെ നാണംകെട്ടാണ് മടങ്ങിയത്. ഈ ടൂര്‍ണമെന്റിനു ശേഷം കോലി നായകസ്ഥാനമൊഴിയുകയും ചെയ്തിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാവും സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കളിച്ച ചിലര്‍ക്കു ഇത്തവണ ടീമില്‍ ഇടം ലഭിക്കില്ല. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി


മിസ്റ്ററി സ്പിന്നറെന്ന വിശേഷണവുമായെത്തിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. പക്ഷെ താരം ദയനീയ പരാജയമായി മാറി. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ വരുണിനായില്ല. ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു മൂന്നു കളികള്‍ക്കു ശേഷം വരുണിനെ ഒഴിവാക്കിയ ഇന്ത്യ ആര്‍ അശ്വിനെ കളിപ്പിക്കുകയും ചെയ്തു.

3

ഈ ടൂര്‍ണമെന്റിനു ശേഷം പിന്നീടൊരിക്കലും വരുണ്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല.മാത്രല്ല കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനൊപ്പവും താരം ഫ്‌ളോപ്പായി മാറി. കെകെആറിലും വിക്കറ്റെടുക്കാന്‍ പാടുപെട്ടതിനെ തുര്‍ന്ന് വരുണിനു പ്ലെയിങ് ഇലവനിലെ സ്ഥാനവും നഷ്ടമായിരുന്നു.

സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

2021ലെ ടി20 ലോകകപ്പില മറ്റൊരു ഇന്ത്യന്‍ യുവ സ്പിന്നറായിരുന്നു രാഹുല്‍ ചാഹര്‍. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ പോലും തഴഞ്ഞാണ് അന്നു സെലക്ടര്‍മാര്‍ ചാഹറിനെ ലോകകപ്പ് ടീമിലെടുത്തത്. അതു ദുരന്തമായി മാറുകയും ചെയ്തു. ടി20 ലോകകപ്പിനു ശേഷം ഒഴിവാക്കപ്പെട്ട താരം പിന്നീടൊരിക്കലും ഇന്ത്യക്കായി കളിച്ചിട്ടുമില്ല. എങ്കിലും ദേശീയ ടീമിലേക്കു അധികം വൈകാതെ മടങ്ങിയെത്താന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.

5

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ നിലവില്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ എ ടീമില്‍ ചാഹര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും ഉടനെയൊന്നും താരം ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു മടങ്ങിയെത്താന്‍ സാധ്യതയില്ല. ഐപിഎല്ലിലുള്‍പ്പെടെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ ചാഹര്‍ ടീമിലേക്കു മടങ്ങിവന്നേക്കും.

IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. പക്ഷെ രോഹിത് ശര്‍മ സ്ഥിരം നായകനായ ശേഷം താരത്തിനു അവസരങ്ങള്‍ കുറവണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ശര്‍ദ്ദുല്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പരിക്കേറ്റ് അക്ഷര്‍ പട്ടേല്‍ പിന്‍മാറിയപ്പോള്‍ പകരക്കാരനായി താരത്തിനു നറുക്കുവീഴുകയായിരുന്നു.

7

നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളില്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും ടി20യില്‍ ശര്‍ദ്ദുലിനെ പിന്തള്ളി മറ്റു കളിക്കാര്‍ മുന്നിലേക്കു വന്നുകഴിഞ്ഞു. കരിയറില്‍ 25 ടി20കളില്‍ നിന്നും 69 റണ്‍സും 33 വിക്കറ്റുകളുമാണ് താരം നേടിയത്. ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ മിടുക്കനാണെങ്കിലും വാരിക്കോരി റണ്‍സ് നല്‍കുമെന്നതാണ് ശര്‍ദ്ദുലിന്റെ ഏറ്റവും വലിയ പോരായ്മ.

Story first published: Monday, September 12, 2022, 14:52 [IST]
Other articles published on Sep 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+