For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഇവര്‍ ഭാഗ്യവാന്‍മാര്‍- ഒന്നും ചെയ്തില്ല, എന്നിട്ടും ലോകകപ്പ് ടീമില്‍!

മൂന്നു കളിക്കാരെ അറിയാം

ഓസ്‌ട്രേലിയയില്‍ അടുത്ത മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെയില്ലാതെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ഏഷ്യാ കപ്പിലെ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും ടി20 ലോകകപ്പില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.

1

സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കു ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഏഷ്യാ കപ്പില്‍ ഇരുവരെയും തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പക്ഷെ സഞ്ജുവിനെയും ഷമിയെയും ലോകകപ്പിലും ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ് തുടങ്ങിയവര്‍ക്കും ലോകകപ്പ് ടീമില്‍ ഇടമില്ല. എന്നാല്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും ഭാഗ്യം കൊണ്ടു മാത്രം ടീമില്‍ സ്ഥാനം ലഭിച്ച ചിലരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ടി20 ടീമില്‍ റിഷഭ് പന്തിനു വീണ്ടും വീണ്ടും അവസരം ലഭിക്കുന്നുവെന്നത് ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണ്. കാരണം സഞ്ജു സാംസണിനെപ്പോലെ കൂടുതല്‍ മികച്ച താരങ്ങളുണ്ടായിട്ടും അവര്‍ക്കൊന്നും അവസരം നല്‍കാതെ റിഷഭിനു ഇന്ത്യ നിരന്തരം അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരിക്കല്‍പ്പോലും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത ഇന്നിങ്‌സ് കളിക്കാന്‍ താരത്തിനു സാധിച്ചിട്ടുമില്ല.

3

ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭിന്റെ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരുപരിധി വരെ ഏകദിനത്തിലും താരം മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. പക്ഷെ ടി20യില്‍ റിഷഭ് തികഞ്ഞ പരാജയമാണ്. ഇന്ത്യക്കു വേണ്ടി ഇതുവരെ 58 ടി20കളില്‍ കളിച്ച അദ്ദേഹം 23.94 ശരാശരിയില്‍ നേടിയിട്ടുള്ളത് 934 റണ്‍സാണ്. അര്‍ഹിച്ചതിലുമധികം അവസരങ്ങള്‍ ലഭിച്ചിട്ടും റിഷഭിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഇനിയുമായിട്ടില്ല. കഴിഞ്ഞ ഏഷ്യാ കപ്പില്‍ റണ്ണെടിക്കാന്‍ താരം പാടുപെടുന്നതും അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നതും കാണാമായിരുന്നു.

4

ഏഷാ കപ്പ് കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച അവസാന അവസരമായിട്ടായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ അവിടെയും ഫ്‌ളോപ്പായിട്ടും ടി20 ലോകകപ്പ് ടീമിലെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്നതില്‍ സംശയമില്ല.

T20 World Cup: ആവേശ് വേണ്ട, ആരാവണം ഇന്ത്യയുടെ 5 പേസര്‍മാര്‍? ഉത്തപ്പ പറയും

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഭാഗ്യം കൊണ്ട് ഇടം പിടിച്ച മറ്റൊരു താരം. തുടര്‍ച്ചയായി രണ്ടാമത്തെ ലോകകപ്പിലാണ് അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകപ്പിലും അശ്വിന്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷെ അന്നത്തെ ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി അധികം ടി20കളിലൊന്നും അദ്ദേഹം കളിച്ചിട്ടില്ല. എന്നിട്ടും അശ്വിനു വീണ്ടും എങ്ങനെ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

6

കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന, വിക്കറ്റുകളെടുക്കാനും മിടുക്കനായ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ തഴഞ്ഞാണ് സെലക്ടര്‍മാര്‍ അശ്വിനു അവസരം നല്‍കിയത്. മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യുമെങ്കിലും വിക്കറ്റുകളെടുക്കുന്നതില്‍ അദ്ദേഹം അത്ര അഗ്രസീവല്ല. ഏഷ്യ കപ്പില്‍ അശ്വിന്‍ ടീമിലുണ്ടായിരുന്നെങ്കിലും അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.

7

ഇവയില്‍ നിന്നും 7.37 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകളാണ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയില്‍ പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ അശ്വിന് ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചില്‍ എന്താണ് കാണിക്കാന്‍ സാധിക്കുകയെന്നു കണ്ടു തന്നെ അറിയണം.

IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

ദീപക് ഹൂഡ

ദീപക് ഹൂഡ

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ലോകകപ്പ് ടീമില്‍ ഭാഗ്യം കൊണ്ടു മാത്രമെത്തിയ മൂന്നാമത്തെ താരം. നിലവില്‍ അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെല്ലാം സ്പിന്നര്‍മാരായി ടീമിലുണ്ട്. ആദ്യത്തെ രണ്ടു പേര്‍ക്കു ബാറ്റിങും വഴങ്ങും. പിന്നെ ഹൂഡയെ ആവശ്യമുണ്ടായിരുന്നോയെന്നതാണ് സംശയം.
കഴിഞ്ഞ ഏഷ്യാ കപ്പിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ ഒരു ചലനവും സൃഷ്ടിക്കാനായില്ല.

9

മൂന്നു മല്‍സങ്ങളില്‍ കളിച്ച ഹൂഡ രണ്ടിന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും നേടിയതാവത്തെ വെറും 19 റണ്‍സുമാണ്. ഉയര്‍ന്ന സ്‌കോര്‍ 16 റണ്‍സ്. ഒരു മല്‍സരത്തില്‍ മാത്രമേ ഹൂഡയെക്കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിച്ചുള്ളൂ. അതില്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇങ്ങനെയൊരു താരത്തെ ലോകകപ്പ് ടീമില്‍ ഇന്ത്യ എന്തിനെടുത്തുയെന്ന വിമര്‍ശനവുമുയരുന്നുണ്ട്. എങ്കിലും ഹൂഡയെ സംബന്ധിച്ച് ലോകകപ്പ് ടീമിലേക്കുള്ള ഈ വിളി ലോട്ടറി തന്നെയാണെന്നു സംശയമില്ലാതെ പറയാം.

Story first published: Monday, September 12, 2022, 20:37 [IST]
Other articles published on Sep 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+