Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ആവേശ് വേണ്ട, ആരാവണം ഇന്ത്യയുടെ 5 പേസര്‍മാര്‍? ഉത്തപ്പ പറയും

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് മികച്ച പേസര്‍മാരുടെ അഭാവമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ അനുഭവ സമ്പത്തുള്ള ഒരേയൊരു ബൗളര്‍. മികച്ച പേസര്‍മാരില്ലാത്തതു കാരണം 170 പ്ലസ് സ്‌കോര്‍ പോലും പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തി.

1

പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ടൂര്‍ണമെന്റിനു മുമ്പ് തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. ഇവരുടെ അഭാവം നികത്തുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. ടി20 ലോകകപ്പില്‍ ബുംറയും ഹര്‍ഷലും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഈ മാസം 16നു പ്രഖ്യാപിക്കാനിരിക്കെ ടീമിലെ അഞ്ചു പേസര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ.

2

ഭുവനേശ്വര്‍ കുമാറിനൊപ്പം ആവേശ് ഖാനും അര്‍ഷ്ദീപ് സിങുമായിരുന്നു ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍മാര്‍. ഇവരില്‍ അര്‍ഷ്ദീപ് മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയും മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും ചെയ്തപ്പോള്‍ ആവേശ് ദുരന്തമായി തീര്‍ന്നു. ഒടുവില്‍ അസുഖം കാരണം താരം പിന്‍മാറുകയും പകരം ദീപക് ചാഹറിനെ ഇന്ത്യന്‍ ടീമിലേക്കു വിളിക്കുകയും ചെയ്തിരുന്നു. ടി20 ലോകകപ്പില്‍ അര്‍ഷ്ദീപ് തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണമെന്നു ചൂണ്ടിക്കാട്ടിയ റോബിന്‍ ഉത്തപ്പ ആവേശ് ഖാനെ ഒഴിവാക്കുമെന്നും അഭിപ്രായപ്പെട്ടു.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

3

അര്‍ഷ്ദീപ് സിങിനു ആദ്യത്തെ ആറോവറില്‍ മൂന്നോവറുകള്‍ എറിയാന്‍ സാധിക്കം. പിന്നെ മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ഓരോ ഓവറും എറിയാന്‍ കഴിയും. പക്ഷെ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലുമായിരിക്കണം ഡെത്ത് ഓവറുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. അര്‍ഷ്ദീപിനെ എവിടെ വേണമെങ്കിലും ഇന്ത്യക്കു ഉപയോഗിക്കാന്‍ സാധിക്കുമെന്നും റോബിന്‍ ഉത്തപ്പ വിലയിരുത്തി.

ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ബുംറയും ഹര്‍ഷലും, ലോകകപ്പ് കളിക്കും

4

അഞ്ചു ഫാസ്റ്റ് ബൗളര്‍മാരുമായിട്ടാവും ഇന്ത്യ ടി20 ലോകകപ്പിനായി പോവുകയെന്നാണ് ഞാന്‍ കരുതുന്നത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നീ മൂന്നു പേര്‍ കഴിഞ്ഞാല്‍ അടുത്ത രണ്ടു പേര്‍ ദീപക് ചാഹറും അര്‍ഷ്ദീപ് സിങുമായിരിക്കുമെന്നു എനിക്കു തോന്നുന്നു. ഹാര്‍ദിക് പാണ്ഡ്യ ആറാമത്തെ ഫാസ്റ്റ് ബൗളറാവുമെന്നും റോബിന്‍ ഉത്തപ്പ നിരീക്ഷിച്ചു.

5

ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ തിരിച്ചുവരവ് അര്‍ഷ്ദീപ് സിങിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുത്തും. അവനെ സംബന്ധിച്ച് ഇതു നിര്‍ഭാഗ്യകരമാണ്. പക്ഷെ ബുംറ, ഹര്‍ഷല്‍ എന്നിവരുള്ളപ്പോള്‍ അര്‍ഷ്ദീപിനു വഴി മാറിക്കൊടുക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു.

Story first published: Sunday, September 11, 2022, 17:40 [IST]
Other articles published on Sep 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+